ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ഓം ആർഷ ശങ്കർ |
ഡെപ്യൂട്ടി ലീഡർ | അപർണ എ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശാന്തി കൃഷ്ണ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സചിത്ര |
അവസാനം തിരുത്തിയത് | |
23-01-2025 | Aneeshoomman |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15 സ്കൂളിൽ വച്ച് നടന്നു. കേരളം ഒട്ടാകെ നടന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും എട്ടാം ക്ലാസിലെ 42 കുട്ടികൾ പങ്കെടുത്തു.
2024-27 ബാച്ചിലെ അംഗങ്ങൾ
ക്രമ
നമ്പർ |
പേര് | അഡ്മിഷൻ
നമ്പർ |
ക്ലാസ് ഡിവിഷൻ |
1 | അനഘ ആർ | 9687 | 8C |
2 | അനശ്വര ബിനു പി | 9448 | 8A |
8 | ആർച്ച എ എസ് | 9035 | 8B |
4 | ആവണി പി ആർ | 9419 | 8B |
5 | ഭദ്ര ബിനു എ | 9039 | 8B |
6 | ജ്യോത്സന ജെ എസ് | 9194 | 8A |
7 | മാളവിക വി എസ് | 9104 | 8B |
8 | നക്ഷത്ര സുധീഷ് | 9065 | 8B |
9 | നിധി രാജീവ് എസ് | 9141 | 8A |
10 | നിഷ ജി | 9263 | 8B |
11 | ഓം ആർഷ ശങ്കർ പി എസ് | 9161 | 8C |
12 | പൂജിത ഷോജി | 9042 | 8A |
13 | രഞ്ജന എസ് ആർ | 9150 | 8A |
14 | രേഷ്മ ആർ | 9476 | 8A |
15 | സന ഫാത്തിമ എൻ | 9590 | 8A |
16 | സാനിയ എം എ | 9581 | 8A |
17 | സ്ശിവനന്ദ യു പിള്ളൈ | 9391 | 8C |
18 | തൻസീല ബി | 9044 | 8B |
19 | വൈഷ്ണവി ബി ആർ | 9180 | 8B |
20 | വിസ്മയ എസ് നായർ | 9433 | 8B |
പ്രിലിമിനറി ക്യാമ്പ് 2024-27

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ് 17/8/ 24 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ ആയിരുന്നു ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീജ അശോക് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂൾ എൽ കെ മിസ്ട്രസ് മാരായ സചിത്ര ടീച്ചറും ശാന്തി ടീച്ചറും സഹ ആർ പി ആയി പങ്കെടുത്തു. വൈകുന്നേരം 3:30 മുതൽ അംഗങ്ങളായ കുട്ടികളുടെ രക്ഷകർത്താക്കളുമായി സമ്മതിക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു.

റൊട്ടീൻ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് 2014-27 ബാച്ചിന്റെ റൊട്ടീൻ ക്ലാസ് ആരംഭിച്ചു. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും ആയിരുന്നു ആദ്യ ക്ലാസ്. ആനിമേഷന്റെ അനന്തസാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന ഗ്രാഫിക് ഡിസൈനിങ് ക്ലാസും പൂർത്തിയായിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഗ്നും ഇമേജ് മാനിപുലേഷൻ പ്രോഗ്രാം (GIMP) ആണ് ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഇങ്ക് സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറും കുട്ടികൾ പരിചയപ്പെടുന്നുണ്ട്.
മലയാളം കമ്പ്യൂട്ടിംഗ്
കുട്ടികളെ ഇംഗ്ലീഷീനോടൊപ്പം മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തുന്നതിനും പരിശീലിക്കുന്നതിനുമായുള്ള മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ ആരംഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് റൈറ്റർ ആപ്ലിക്കേഷൻ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടൈപ്പിങ്ങിനു ശേഷം ആകർഷകമായി പേജ് ഡിസൈൻ ചെയ്യാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ലളിതമായ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കും. ഒമ്പതാം ക്ലാസിൽ ഇതിന്റെ അഡ്വാൻസ് ലെവൽ ആപ്ലിക്കേഷനായ സ്ക്രൈബസും കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പഠിക്കുന്നതിലൂടെ പേജ് ഡിസൈനിങ്ങിൽ (ഡി. ടി. പി.) മികച്ച അവസരമാണ് കുട്ടികൾക്ക് തുറന്നു കിട്ടുന്നത്.
മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ
കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഒരു സെക്ഷനാണ് ഇത്. ഒരു പ്രവർത്തനം അല്ലെങ്കിൽ സ്കൂളിൽ നടക്കുന്ന ഒരു പരിപാടി എങ്ങനെ കൃത്യമായും വ്യക്തമായും സംഗ്രഹിച്ച് ഒരു ഡോക്യുമെൻറായി മാറ്റാം എന്നതാണ് ആദ്യത്തെ പരിശീലനം. ജേണലിസത്തിന്റെ ബാലപാഠമായി നമുക്ക് ഈ ക്ലാസുകളെ കണക്കാക്കാവുന്നതാണ്. റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ, പാലിക്കേണ്ട മര്യാദ ഇവയെല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമറ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം, ഫോട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ പകർത്തേണ്ട വിവിധ രീതികൾ വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. സൗജന്യ സോഫ്റ്റ്‌വെയറുകളായ കേഡൻ ലൈവ്, ഒഡാസിറ്റി തുടങ്ങിയവയാണ് പ്രധാനമായും പരിശീലനത്തിന് ഉപയോഗിക്കുന്നത്.
സ്ക്രാച്ച് പ്രോഗ്രാമിംഗ്

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് സിലബസിലെ അവസാന സെക്ഷനാണ് ഇത്. സങ്കീർണമായ കോഡിങ് രീതികൾ ഒഴിവാക്കി ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ യാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് രസകരമായി പരിശീലിക്കാവുന്ന സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ജനുവരി പകുതിയോടെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ അവസാനിച്ചിട്ടുണ്ട്.