ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2020-23
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43040-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43040 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | ഫെബ ഗ്രയിസ് |
| ഡെപ്യൂട്ടി ലീഡർ | ഗൌരി കൃഷ്ണ എസ് എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കവിത എസ് എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് ഉമ്മൻ |
| അവസാനം തിരുത്തിയത് | |
| 10-04-2024 | Aneeshoomman |
2021 ഡിസംബറോടെ യാണ് കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ സജീവമായി ആരംഭിച്ചത്. അതുവരെ ഓൺലൈനിലായിരുന്ന ക്ലാസുകൾ കമ്പ്യൂട്ടർ ലാബിലേക്ക് മാറി. അനീഷ് സാറും കവിത ടീച്ചറും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 27കുട്ടികളെ അംഗങ്ങളായി ചേർത്തു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇതര വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ ഉൾപ്പെടെയുള്ള വീഡിയോസ് ശേഖരിക്കുകയും അതിൽ മികച്ചവ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ലൈവായി യൂട്യൂബ് ചാനലിൽ കാണിക്കാൻ കഴിഞ്ഞത് ഒരു പ്രധാന നേട്ടമാണ്.