ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
യുഡൈസ് കോഡ്32120600514
വിക്കിഡാറ്റQ87593298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
പി.ടി.എ. പ്രസിഡണ്ട്മീനു ജി ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.

ചരിത്രം

1948 ൽ  സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്ന ഒരു കൂട്ടം ആൾക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ യും കൂട്ടായ്മയുടെ ഫലമായി രൂപം കൊണ്ടതാണ് ഗവൺമെന്റ് എൽ പി സ്കൂൾ പൂവത്തൂർ.പുണ്യനദിയായ പമ്പയുടെ തീരത്ത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂവത്തൂർ ഗ്രാമത്തിലെ ആദ്യ ഗവൺമെന്റ് സ്ഥാപനം എന്ന ബഹുമതിയും സ്കൂളിനുണ്ട്.കൂടുതൽ ചരിത്രം അറിയാൻ

ഭൗതികസൗകര്യങ്ങൾ

   നിലവിൽ ഈ വിദ്യാലയത്തിന്  50 സെൻറ് സ്ഥലമാണ്  ഉള്ളത്. തെക്ക് കിഴക്ക് ഭാഗത്തായി  L ആകൃതിയിലാണ് കെട്ടിടം . ഒരു ഓഫീസ് മുറിയും അതിനോട് ചേർന്ന് ഒരു ഹാളും ഉണ്ട്. ഹാളിലായിട്ടണ് നാല് ക്ലാസ്സുകളുടെ പഠനം നടക്കുന്നത്. ചുറ്റുമതിൽ,  ടോയ്‌ലറ്റ് സൗകര്യങ്ങൾ , വൈദ്യുതീകരണം , പൈപ്പ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഡിജിറ്റൽ പഠനത്തിനായി നാല് ലാപ്ടോപ്പുകളും പ്രൊജക്ടറും ഉണ്ട്.കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട അടുക്കള സൗകര്യം മെച്ചപ്പെടേണ്ടതായുണ്ട്.  നിലവിലെ സൗകര്യത്തിൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ശ്രദ്ധിച്ച് വരുന്നു.കൂടാതെ  ഫർണിച്ചറുകൾ കുറച്ച് കൂടി ലഭ്യമാക്കേണ്ടതുണ്ട്.  എഴുപത്തിയഞ്ചാം വർഷത്തിലേക്ക്  കടക്കുമ്പോഴും കെട്ടിടം ഇന്നും ബാലാവസ്ഥയിൽ തന്നെയാണ്.
  പൊതുവിദ്യാഭ്യാസ മേഖല  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

പ്രവൃത്തി പരിചയ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്  അർഹമായ നേട്ടം കൈവരിക്കുവാൻ  സാധിച്ചിട്ടുണ്ട്  വിവിധ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ  കുട്ടികൾ മികവ് പുലർത്തി വരുന്നു.

മുൻസാരഥികൾ

പേര് കാലയളവ്
ശ്രീ ജോൺ
ശ്രീമതി ഏലിയാമ്മ
ശ്രീമതി അച്ചാമ്മ
ശ്രീ ജോർജ്ജ്
ശ്രീ ഗോപാലകൃഷ്ണൻ നായർ
ശ്രീമതി പൊന്നമ്മ
ശ്രീമതി മറിയാമ്മ
ശ്രീമതി അന്നമ്മ മാത്യു 2001...2005
ശ്രീമതി എലിസബേത്ത് 2005..2006
ശ്രീമതി സരസമ്മ കെ. കെ 2006..2009
ശ്രീമതി ജോളി വർഗീസ് 2009..2011
ശ്രീമതി കൃഷ്ണകുമാരി എ. 2011...2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1.ശ്രീ.ആർ.വി പിള്ള കൊയ്പ്പള്ളിൽ ഐ എ എസ്

2.ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)

3.ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ 2018 -19

  ജൂൺ 1 പ്രവേശനോത്സവം

          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.കൂടുതൽ അറിയാൻ

അധ്യാപകർ

പേര്   തസ്തിക
1.ചന്ദ്രൻ സി. കെ. പ്രഥമാധ്യാപകൻ
2. സ്മിതാറാണി സി. ആർ. പി.ഡി ടീച്ചർ
3. റെക്സീന ശാമുവേൽ പി. എൽ.പി.എസ്.ടി
4.മഞ്ജുഷ എം. കെ. എൽ.പി.എസ്.ടി

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെകൂടുതൽ ചിത്രങ്ങൾ കാണാൻ

വഴികാട്ടി