ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ കേഡറ്റ് കോപ്സ് പ്രവർത്തനങ്ങൾ 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എയ്ഡ്സ് ഡേ
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി

ദിനാചരണങ്ങൾ/ പ്രവർത്തനങ്ങൾ

അന്തർദേശീയ യോഗാ ദിനം

എല്ലാ വർഷവും കാഡറ്റുകൾക്ക് യോഗാ പരിശീലനം നൽകുന്നു.

കാർഗിൽ ദിനാചരണം.

കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻ ലെഫ്. അനൂപ് കുമാറിന് ആദരാജലികൾ അർപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണം.

മദ്യം , മയക്കുമരുന്ന്, പുകയില തുടങ്ങി എല്ലാ ലഹരിവസ്തുക്കളും വർജിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട്

സൈക്കിൾ റാലി നടത്തി.

സ്വാതന്ത്ര്യ ദിനം

പതാക ഉയർത്തൽ , സമ്മേളനം , സ്വാതന്ത്ര്യ ദിന സന്ദേശം നൽകുക എന്നിങ്ങനെ കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

റിപ്പബ്ലിക് ദിനം.

പതാക ഉയർത്തൽ , സമ്മേളനം, റിപ്പബ്ലിക് ദിന പരേഡ് എന്നിവയാൽ ഈ ദിനം വർണാഭമായി ആചരിച്ചുവരുന്നു.

എയ്ഡ്സ് ദിനം.

സൈക്കിൾ റാലി , ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തപ്പെടുന്നു.

2021 കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ എയ്ഡ്സ് ദിന ബോധവത്കരണ വാഹന ജാഥക്ക് NCC യൂണിറ്റ്  സല്യൂട്ട് നൽകി സ്വീകരിച്ചു. തുടർന്ന് സൈക്കിൾ റാലി നടത്തുകയുണ്ടായി.

NCC ദിനാചരണം.

കാഡറ്റുകൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുന്നു..Ncc ദിന ആശംസകൾ നേർന്നുകൊണ്ട് സൈക്കിൾ റാലി നടത്ത പെടുന്നു.

  റാലി

സാമൂഹിക സേവന പ്രവർത്തനങ്ങൾ

സ്വച്ഛ് പക്വാഡ അഭിയാൻ - ഗാന്ധി ജയന്തിയോടനുബന്ധിച്ച് - സ്കൂൾ ക്യാമ്പസ് ശുചീകരണ പ്രവർത്തനം നടത്തി.

  • പൊതുമേഖലാ സ്ഥാപനമായ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് ശുചീകരണം നടത്തി.

കളക്ടേഴ്സ് @ സ്കൂൾ

ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച പേപ്പർ, പ്ലാസ്റ്റിക് ,ബോട്ടിൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

2019 ലെ പ്രളയത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ വാളണ്ടിയർ സായി പ്രവർത്തിച്ചു

ചേർത്തല NCC ഓഫീസിന്റെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക് നൽകാനായി ശേഖരിച്ച സഹായ പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കാളിത്തം നൽകി.

കോവിഡ് കാല പ്രവർത്തനങ്ങൾ.

  • കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലേക്ക് ഓക്സീ മീറ്ററുകൾ സംഭാവന ചെയ്തു.
  • ഭക്ഷ്യ സുരക്ഷാ പ്രവർത്തനം.

കാർഷിക പ്രവർത്തനങ്ങൾ.

ദിനാചരണം

സ്കൂൾ തല കാർഷിക പ്രവർത്തനങ്ങളിൽ NCC യൂണിറ്റും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

  • സ്കൂൾ മട്ടുപ്പാവ്കൃഷി

മട്ടുപ്പാവിൽ വിവിധങ്ങളായ പച്ചക്കറിക്കൃഷി ചെയ്തുവരുന്നു.

  • കാഡറ്റുകളുടെ വീടുകളിലെ കാർഷിക പ്രവർത്തനങ്ങളിലും അവരെ സജീവമാക്കുന്നതിന് പ്രേരിപ്പിക്കുന്നു.

മറ്റ് മികവാർന്ന പ്രവർത്തനങ്ങൾ.

  • രാജ്യത്തിന്റെ സുരക്ഷയ്ക്കായ് ജീവത്യാഗം ചെയ്ത ജവാന്മാരുടെ ഓർമ്മയ്ക്കായ് കാസർകോട് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപനം നടത്തിയ ദീപശിഖാ പ്രയാണത്തിൽ ആദരവർപ്പിച്ച് സ്കൂൾ ജംഗ്ഷനിൽ  സ്വീകരണം നൽകി.
കാഡറ്റ് എസ് നർമ്മദ ചന്ദ്രപ്പൻ

മികവ്.

കാഡറ്റ് . എസ് നർമ്മദ ചന്ദ്രപ്പൻ 2019 -20 വർഷത്തിൽ ചീഫ് മിനിസ്റ്റർ സ്കോളർഷിപ്പിനർഹയായി.

എൻ സി സി രൂപികരണം
എൻ സി സി