ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25
പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കിരീടം ധരിച്ച് മധുരം നുണഞ്ഞ് ഒന്നാം ക്ലാസിലേക്ക്. അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് ഒന്നാന്തരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ ക്ലാസ് മുറികളിലേക്ക് നടന്നുകയറി. നേമം ഗവ.യു.പി.എസിലെ പ്രവേശനോത്സവം കുട്ടികളുടെ ഉത്സവമായി മാറി. ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാരാണ് അക്ഷരദീപം തെളിയിച്ചത്. നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസസ്ഥിതി സമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ , എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, വൈസ് ചെയർമാൻ സി.എസ് രജീഷ്, എം.പി ടി എ അധ്യക്ഷ ആരതി എന്നിവർ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു.... ഗവ.യു.പി എസ് നേമം നാടിന്റെ അഭിമാന വിദ്യാലയം.
-
പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം
-
പ്രവേശനോത്സവം കുട്ടികളുടെ ബാന്റ്
-
ബലൂൺ കൊടുത്ത് നവാഗതരെ വരവേറ്റു
-
ഫ്ലാഷ് മോബ്
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
പരിസ്ഥിതി ദിനാചരണം
ഔഷധസസ്യത്തോട്ടം
നേമം ഗവ.യു.പി എസിൽ ഔഷധസസ്യത്തോട്ടമൊരുങ്ങി. സംസ്ഥാന ഹെർബൽ പ്ലാൻ്റ് ബോർഡിൻ്റെ പിന്തുണയോടെയാണ് സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കിയത്. വിവിധയിടങ്ങളിൽ നിന്ന് രക്ഷിതാക്കളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്കൂൾ വളപ്പിൽ നിലവിലുള്ള ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി തൊട്ടാവാടി എന്ന പേരിൽ കുട്ടികൾ ജൈവ വൈവിധ്യ ഡയറിയും തയാറാക്കും. ദശപുഷ്പങ്ങളും ഉദ്യാനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഔഷസസ്യോദ്യാനത്തിൻ്റെ നിർമാണോദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി. വിനോദ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ഹരിലാൽ, തദ്ദേശി യപാരമ്പര്യ ചികിത്സാവിഭാഗം ദേശീയ ഓർഗനൈസർ കെ.പി. ശിവാനന്ദൻ വൈദ്യൻ, കെ ജി ഭദ്രൻ,ഡി.എസ്. അരുൺകുമാർ , കെ. മുരളീധരൻ, എസ്. ബിജു ,എസ്. പ്രത്യുഷ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും അജയ് കുമാർ നന്ദിയും പറഞ്ഞു.
-
ഔഷധസസ്യത്തോട്ടം
-
ഔഷധസസ്യത്തോട്ടം
-
ഔഷധസസ്യത്തോട്ടം
വായനാ മാസാചരണം തുടങ്ങി
പുസ്തക ചുവരുകളിലൂടെ അക്ഷര വെളിച്ചം പകർന്ന് നേമം ഗവ.യു.പി.എസ്. ക്ലാസുമുറികളിലെ പുസ്തക ച്ചുവരുകൾ തുറന്നിടുന്നത് വായനയുടെ വസന്തകാലമാണ്. വായന ദിന - മാസാചരണത്തിൻ്റെ ഭാഗമായി പുസ്തകച്ചുമരുകളുടെ ശാക്തീകരണത്തിനും വായനാദിനത്തിൽ തുടക്കമായി. രണ്ടു വർഷം മുമ്പ് കാഞ്ഞിരംകുളം ഗവ.കോളേജ് എൻ.എസ്എ.സ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ക്ലാസ് മുറികളിലെ പുസ്തകച്ചുവരുകൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ മുമ്പത്തെ പോലെ ക്ലാസ് മുറിയിലെ ചുവരിൽ ഇടം പിടിക്കും. ഇടവേളകളിൽ കുട്ടികൾ വായനയിൽ മുഴുകും. ഓരോ ക്ലാസിലെയും പുസ്തകച്ചുവരുകളിൽ ആഴ്ചതോറും പുതിയ പുസ്തകങ്ങൾ സ്ഥാനം പിടിക്കും.വായനാദിനത്തിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ചലച്ചിത്രഗാന രചയിതാവ് അജി ദൈവപ്പുര നിർവഹിച്ചു. എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ അധ്യക്ഷനായി. ചലച്ചിത്ര പ്രവർത്തകൻ റോയി ആൻറണി, ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, വിദ്യാരംഗം കോ-ഓർഡിനേറ്റർ എം.എൽ ധന്യ, ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു.
ചിത്രം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി അജി ദൈവപ്പുര നിർവഹിക്കുന്നു.
എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി
കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്തു. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നടപ്പിലാക്കി ആഗോള ശ്രദ്ധ നേടിയ കാട്ടാക്കട നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജലക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലതല ഉദ്ഘാടനം നേമം ഗവ. യു.പി.എസിൽ ഐ.ബി സതീഷ് എം.എൽ എ ക്ലബ്ബംഗങ്ങൾക്ക് മൺകൂജ നൽകി നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ അധ്യക്ഷനായി. കുട്ടികൾ നേതൃത്വം നൽകുന്ന ജലക്ലബ്ബിൽ ഈ അധ്യയന വർഷം വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനായി കർമപദ്ധതിയും ജല കലണ്ടറും സ്കൂൾ തലത്തിൽ തയാറാക്കും. സ്കൂളുകളിലെ കിണറുകളിലെ ജല ഗുണമേന്മാ പരിശോധന,ജലസർവേ, ജലവിഭവ വിനിയോഗത്തിലെ സോഷ്യൽ ആഡിറ്റിംഗ്, സെമിനാറുകൾ, വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കും. 57 വിദ്യാലയങ്ങളിലെ കുട്ടികളുടെയും മഴക്കുഴി നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഐ.ബി സതീഷ് എം.എൽ എ പറഞ്ഞു. നേമം ഗവ.യു.പി എസിലെ ക്ലബ്ബംഗങ്ങൾക്ക് ഐ.ബി സതീഷ് എം.എൽ എ, എം സോമശേഖരൻ നായർ എന്നിവ ചേർന്ന് മൺകൂജ സമ്മാനിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ചെയർമാൻ എസ് .പ്രേംകുമാർ, എം.പി. ടി. എ. ചെയർപേഴ്സൺ ആരതി, എ.സി. അശ്വതി,എ അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു.
-
എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്യുന്നു
-
എം.എൽ.എ കുട്ടികളോട് സംവദിക്കുന്നു
നടീൽ യജ്ഞം
നേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം സംഘടിപ്പിച്ചു. സ്വന്തം പച്ചക്കറി കൊണ്ടൊരു പുതുവോണം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി ചെടികൾ വെച്ചുപിടിപ്പിച്ചത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എം പി ടി എ പ്രസിഡൻ്റ് ആരതി, പ്രേംജിത്ത്, സുരേഷ് ബാബു, അധ്യാപകരായ എ.സി. അശ്വതി, കെ. ബിന്ദു പോൾ, അജയ് കുമാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്തുന്ന സസ്യഡയറിയും കുട്ടികൾ തയാറാക്കുമെന്ന് കാർഷിക ക്ലബ്ബ് കൺവീനർ അറിയിച്ചു.
ഇ.എം.സിയിലേക്കൊരു യാത്ര
ഇ.എം.സിയിൽ എത്തി ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. പൊതുജനങ്ങളിലും വിദ്യാർഥികളിലും ഊർജസംരക്ഷണത്തെയും ഉപഭോഗത്തെയും ധാരണ വികസിപ്പിക്കുന്നതിന് വേണ്ടി ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇ.എം.സി (എനർജി മാനേജ്മെൻ്റ് സെൻ്റർ). കഴിഞ്ഞ ദിവസം നമ്മുടെ വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും ഇ.എം.സി സന്ദർശിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.ലക്ഷ്യം. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ഊർജസംരക്ഷണ അവബോധ ക്ലാസും ഉപകരണങ്ങൾ പരിചയപ്പെടുത്തലും ലാബ് സന്ദർശനവുമെല്ലാം പുതിയ അനുഭവമായി. മടക്കയാത്രയിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും രാജാ രവിവർമ ആർട് ഗ്യാലറിയും പാലസുമെല്ലാം സന്ദർശിച്ചു.
പള്ളിക്കൂടം യാത്രകൾ തുടരുകയാണ്.
പുസ്തകം കൈപ്പറ്റി
പൂർവവിദ്യാർഥിയായ ഹരിനാഥ് ഇന്ന് സ്കൂളിലെത്തി. സ്കൂൾ പുസ്തകച്ചുവരിലേക്ക് നൽകിയ പുസ്തകം ഹെഡ്മാസ്റ്റർ മൻസൂർ സാർ കൈപ്പറ്റി. നിരവധി പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര രംഗത്തെ സാന്നിധ്യവുമായ അദ്ദേഹം. കുട്ടികൾക്കു വേണ്ടി രചിച്ച കുബേര എന്ന പുസ്തകത്തെപ്പറ്റി കൂട്ടികളോട് സംസാരിച്ചു.
ദിനാചരണം
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സാഹിത്യശില്പശാല സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കവിതാജോൺ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ. സൗമ്യ, അധ്യാപകരായ അജയ്കുമാർ, സിന്ധു, ബിന്ദു പോൾ,അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു. കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണനും ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിളും നേതൃത്വം നൽകി. സാഹിത്യ വേദി ജോയിൻ്റ് കൺവീനർ ജോലാൽ സ്വാഗതവും കൺവീനർ എസ്. സുനി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 150 ലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.
-
വിദ്യാരംഗം ശില്പശാല കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
-
കവിതാശില്പശാലയ്ക്ക് പ്രശസ്തകവി എൻ. എസ് സുമേഷ് കൃഷ്ണൻ നേതൃത്വം നൽകി
-
ചിത്രകലാ ശില്പശാലയ്ക്ക് ശില്പി രാജേഷ് ട്വിങ്കിൾ നേതൃത്വം നൽകി.
-
നിയമസഭ അന്തർദേശീയ പുസ്തകോത്സവം
ഇന്ന് രണ്ടാം ശനിയാഴ്ച പൊതു അവധി ദിവസം നാലാം ക്ലാസിലെ മൂന്ന് അധ്യാപകർ റെജിന ടീച്ചറും ബിന്ദു പോൾ ടീച്ചറും ഹേമ ടീച്ചറും നിയമസഭയിൽ പോകാൻ തീരുമാനിച്ചു. എഴുത്തിലും വായനയിലും നല്ല താത്പര്യമുള്ള ഗീത ടീച്ചറും അധ്യാപക വിദ്യാർഥികളായ രണ്ടു പേരും ചേർന്ന് കുട്ടികളെയും കൂട്ടി നിയമസഭയിലെത്തി. അവധിക്ക് അവധി നൽകിയ അവർ നിയമസഭയിലെ അന്തർദേശീയ പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ദിവസം കുറെ കൂട്ടുകാർ നിയമസഭയിലെത്തിയിരുന്നു. തിങ്കളാഴ്ചയും കൂട്ടുകാരെത്തുന്നുണ്ട്. പ്രസാധകരുടെ സ്റ്റാളുകൾ കാണാനും പുസ്തകങ്ങൾ വാങ്ങാനും അവർ സമയം കണ്ടെത്തി. മൈത്രി ബുക്സിലെത്തിയ കൂട്ടുകാർ ഹെഡ്മാസ്റ്റർ മൻസൂറിന്റെ പള്ളിക്കൂടം യാത്രകൾ വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടു. എല്ലാവരും പുസ്തകം കൈയിലെടുത്തു. മിസ് രിയ എന്ന മിടുക്കി വിദ്യാലയത്തിലെ വായനാ പ്രവർത്തനങ്ങൾ അവരുമായി പങ്കിട്ടു. ഗോപികയ്ക്ക് മൈത്രി ബുക്സിന്റെ വക സമ്മാനമായി പള്ളിക്കൂടം യാത്രകൾ ലഭിച്ചു. തിരിച്ചെത്തിയ മക്കൾ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. നമ്മുടെ കുട്ടികൾ അവർ പ്രതിഭകളാണ്.
നാടിന്റെ അഭിമാന വിദ്യാലയം