ഏഴാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  യു എസ് എസ്. ഒന്നാം പാദവാർഷിക പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ യു എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളങ്ങിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പരിശീലന ക്ലാസ് നടത്തിയിരുന്നു. ജനുവരി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ടൈംടേബിൾ അടിസ്ഥാനത്തിൽ യു എസ് എസ് പരിശീലനം നൽകിവരുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്നു. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് ചെയ്യിപ്പിക്കുന്നു.