ഒന്നാം ക്ലാസിലെ നേരനുഭവങ്ങൾ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തും

എസ്.സി ഇ.ആർ ടി ഡയറക്ടർ

 
മികവഴക് സംഗമത്തിൽ പങ്കെടുത്ത സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ

സംസ്ഥാനത്തെ ഒന്നാം ക്ലാസിലെ അക്കാദമിക് വിജയത്തിന്റെ നേരനുഭവങ്ങൾ അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്യുമെന്ന് എസ്.സി ഇ ആർ.ടി ഡയറക്ടർ ഡോ. എ.കെ. ജയപ്രകാശ് പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികൾ രചിച്ച 78 പുസ്തകങ്ങൾ പ്രകാശനം ചെയ്ത് മികവഴക് അധ്യാപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നഴക് അധ്യാപക കൂട്ടായ്മയാണ് നേമം ഗവ. യു.പി. എസിൽ മികവഴക് എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് കുട്ടികളാണ് പുസ്തകങ്ങൾ രചിച്ചത്. പുതിയ പാഠപുസ്തകം നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഗുണപരമായ മാറ്റങ്ങളും അനുഭവങ്ങളും തെളിവുകൾ നിരത്തി മൂന്ന് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ലഘു ബാലസാഹിത്യ കൃതികൾ വായിക്കാനും സ്വന്തം ആശയങ്ങൾ മികച്ച രീതിയിൽ എഴുതി പ്രകടിപ്പിക്കാനും കുട്ടികൾ കഴിവുനേടിയെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസിലെ വിജയാനുഭവങ്ങളും അധ്യാപകർ വികസിപ്പിച്ച നൂതന തന്ത്രങ്ങളും മാതൃകാനുഭവങ്ങളും അക്കാദമിക മുന്നേറ്റത്തിൻ്റെ സാധ്യതകളും വിവിധ സെഷനുകളിൽ അവതരിപ്പിക്കപ്പെട്ടു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം സോമശേഖരൻ നായർ , വെങ്ങാനൂർ മുടിപ്പുരനട ഗവ. എൽപി എസിലെ ഭാഗ്യതാര പുന്നത്താനം, നേമം ഗവ യു.പി. എസിലെ നിരജ്ഞന എന്നിവർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം പ്രോജക്ട് കോർഡിനേറ്റർ സി. രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാനായർ, ഡയറ്റ് ഫാക്കൽടി നിഷാപന്താവൂർ , റിസർച്ച് ഓഫീസർമാരായ രാജേഷ് വള്ളിക്കോട്, സതീഷ് കുമാർ, എസ്.എസ് എ സംസ്ഥാന പ്രോഗ്രാം ആഫീസർ അമുൽ റോയ്, എസ് ജി അനീഷ് , ടി.പി. കലാധരൻ, സൈജ എസ്. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ എന്നിവർ പ്രസംഗിച്ചു ഇരുനൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.

മുണ്ടക്കൈയിലെ മഴവില്ലുമായി ശാലിനി ടീച്ചർ മികവഴകിനെത്തി

ദുരന്തം ഒന്നാകെ പറിച്ചെടുത്ത വയനാട് മുണ്ടകൈ ഗവ. എൽ.പി. എസിലെ ശാലിനി ടീച്ചർ മികവഴകിനെത്തിയത് അതിജീവനത്തിൻ്റെ ആദ്യാക്ഷരങ്ങൾ പങ്കിടാൻ. ഒന്നഴക് അധ്യാപക കൂട്ടായ്മ നേമം ഗവ.യു.പി എസിൽ സംഘടിപ്പിച്ച മികവഴകിലാണ് ദുരന്തത്തെ അതിജീവിച്ച ഒന്നാം ക്ലാസുകാരുടെ അക്കാദമിക മികവുകൾ പങ്കിട്ടത്. ദുരന്തത്തിന് മുമ്പ് 55 കുട്ടികൾ എൽ.പി വിഭാഗത്തിലുണ്ടായിരുന്നു. ഒന്നാം ക്ലാസിൽ 12 പേർ. 55 കുട്ടികളും ആഹ്ളാദാരവങ്ങളോടെ അക്ഷരലോകത്തായിരുന്നപ്പോഴാണ് ഓർക്കാപ്പുറത്ത് ദുരന്തമെത്തുന്നത്. ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ടു. ഒരു മാസത്തിന് ശേഷം മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചപ്പോൾ ഒന്നാം ക്ലാസിലെത്തിയത് പത്തു പേർ. മാറിയ പാഠപുസ്തകങ്ങളും കൈപ്പുസ്തകവും അതിജീവനപാഠങ്ങളും സമന്വയിപ്പിച്ച് വിനിമയം ചെയ്ത് ഒന്നാം ക്ലാസിലെ കൂട്ടുകാരിലുണ്ടായ അക്കാദമിക് വിജയഗാഥയാണ് ടീച്ചർ മികവഴകിൽ പങ്കുവെച്ചത്.

രക്ഷിതാക്കളുടെ യോഗം ചേർന്നും ആയാസരഹിതമായ കളിയനുഭവങ്ങളിലൂടെയാണ് എല്ലാ കുട്ടികളെയും എഴുത്തിൻ്റെയും വായനയുടെയും ലോകത്തേക്ക് ഒന്നാം ക്ലാസ്  അധ്യാപികയായ ഷിബിന കൂട്ടികൊണ്ടു പോയതെന്ന് ശാലിനി ടീച്ചർ തെളിവുകളുടെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തി. ഒന്നാം ക്ലാസിലെ പത്ത് കുട്ടികളുടെ സർഗാത്മക രചനകൾ ചേർത്ത് തയാറാക്കിയ മഴവില്ല് എന്ന കൈയെഴുത്തുമാസികയും പ്രദർശനത്തിൽ ഇടം പിടിച്ചു. എസ് സി ഇ ആർ ടി ഡയറക്ടർ ശ്രീ ജയ പ്രകാശിൽ നിന്ന് മികവഴക് പുരസ്ക്കാരം ശാലിനിടീച്ചർ ഏറ്റുവാങ്ങി.

അവരെഴുതിയ കാര്യങ്ങൾ പ്രസന്റ് ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കി അത് കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടായിരുന്നു പിന്നെ സമൂഹമാധ്യമങ്ങളിലൊക്കെ ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനകൾ പങ്കുവെക്കാൻ തുടങ്ങി അങ്ങനെ ഒരു കുറഞ്ഞ ദിവസം നമുക്ക് ഒരു 160 വർക്കിംഗ് ഡേയ്സ് ആണ് ശരിക്കും കിട്ടിയിട്ടുള്ളത് ഈ 160 വർക്കിംഗ് ഡേയ്സ് കൊണ്ട് ഒന്നാം ക്ലാസിലെ കുട്ടികൾ സ്വതന്ത്ര രചനയിലേക്ക് വായനയിലേക്കും എത്തിയാന്നുള്ളതാണ് സന്തോഷാണ് നിങ്ങളോട് പങ്കുവെക്കാനുള്ളത് ഇവിടെ വരുമ്പോൾ നമുക്കറിയാം ഒരുപാട് വിദ്യാലയങ്ങളിലെ കുറെ നല്ല പ്രവർത്തനങ്ങൾ കേൾക്കാനും പരിചയപ്പെടാനും കഴിഞ്ഞു എങ്കിലും ഇങ്ങനെ ഒരു കാര്യം നമുക്ക് അവിടെ ചെയ്യാൻ പറ്റിയതിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം നമ്മൾ എത്ര പ്രവർത്തി ദിവസം നമ്മൾ അതിനെ എങ്ങനെയാണ് ക്വാളിറ്റി ഉറപ്പുവരുത്തി ചെയ്യുക എന്നുള്ളതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വിചാരിച്ചാൽ എല്ലാം നടക്കും എന്നുള്ളത് പറ്റാത്തത് കൊണ്ട് ടീച്ചറുടെ പ്രതിനിധി നിലയിൽ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകൾ പിന്നെ കുറച്ച് മെറ്റീരിയൽസ് എത്തി ഡോക്യുമെന്റ് ചെയ്യാനായിട്ട് അവരുടെ കയ്യിലാണ് ഉള്ളത് പേജ് നമ്പർ 171 ലാണ് വിദ്യാലയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്