ഗവ. എൽ.പി.എസ്. മുടവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. മുടവൂർ | |
|---|---|
| വിലാസം | |
മുടവൂർ മുടവൂർ പി.ഒ. , 686669 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmudavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28405 (സമേതം) |
| യുഡൈസ് കോഡ് | 32080900505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | മൂവാറ്റുപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | വിനി ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ വി എ |
| അവസാനം തിരുത്തിയത് | |
| 09-07-2025 | 28405 |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
== ചരിത്രം ==കാർഷീക ഗ്രാമീണ സംസ്‌കൃതിയുടെ വിളനിലമാണ് മുടവൂരെന്ന കൊച്ചു ഗ്രാമം. മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴ നഗരത്തിൽ നിന്നും വിളിപ്പാടകലെ മാത്രമാണീ ഗ്രാമം. എന്നാൽ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് പ്രകൃതിരമണീയമായ ഈ പ്രദേശം ഏതൊരാളെയും ആകർഷിക്കും. അതുകൊണ്ട് തന്നെയാകണം നൂറ്റാണ്ടിനപ്പുറത്ത് ദീർഘവീക്ഷണമുള്ള പൂർവികർ ഇവിടം കേന്ദ്രീകരിച്ച് 'പള്ളിക്കൂടം' സ്ഥാപിച്ചത്. പേര് പോലെ തന്നെ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലായിരുന്നു തുടക്കം. പരിമിതമായ സൗകര്യങ്ങളിൽ അവർ പുതുതലമുറക്ക് വിദ്യാവെളിച്ചമേകി. ഗ്രാമം വളർന്നതോടെ ജനങ്ങളും വർധിച്ചു. അതോടെ വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങളും ആവശ്യമായി വന്നു. കാലചക്രത്തിന്റെ കറക്കത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ സൗകര്യപ്രദമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. പായിപ്ര ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മൂവാറ്റുപുഴ സബ് ജില്ലയിലെ എണ്ണം പറഞ്ഞ സർക്കാർ സ്കൂളുകളിൽ ഒന്നാണ്.
ഗ്രാമത്തിലെ ആയിരങ്ങളെയാണ് ഇതിനോടകം ഈ വിദ്യാലയ മുത്തശ്ശി അക്ഷരങ്ങളുടെ ലോകത്തേക്കാനയിച്ചത്. അവരിൽ പലരും ഇന്ന് നാട്ടിലും മറുനാട്ടിലും കേളി കേട്ടവരാണ്. കഴിവുറ്റ അധ്യാപകരും അർപ്പണ ബോധമുള്ള പി ടി എ യും ദീർഘവീക്ഷണമുള്ള വികസന സമിതിയുമാണ് എക്കാലവും ഈ സ്കൂളിന്റെ മുതൽക്കൂട്ട്. വിദ്യാഭ്യാസ പുരോഗതിക്കായി കൈമെയ് മറന്ന് പ്രവർത്തിക്കുന്ന എം എൽ എ മാരും ഇതര തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മാറി മാറി വന്ന പായിപ്ര പഞ്ചായത്ത് ഭരണ സമിതിയുമാണ് എക്കാലവും ഈ വിദ്യാലയത്തിന്റെ കൈത്താങ്ങ്. ഇരുട്ട് നീക്കി വെളിച്ചം പകരുന്ന ദൗത്യമാണ് ഓരോ വിദ്യാലയവും നിർവഹിക്കുന്നത്. അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി അറിവാകുന്ന വെളിച്ചം പകർന്നാണ് ഈ ദൗത്യം തുടരുന്നത്. തലമുറ തലമുറ കൈമാറി ഈ ദൗത്യം തുടരുകയാണ് മുടവൂരിന്റെ ഈ വിദ്യാക്ഷേത്രവും.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28405
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

