എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ഗണിത ക്ലബ്ബ്

ഗണിത അഭിരുചി വളർത്താൻ ഗണിത ക്ലബ്ബ് സഹായിക്കുന്നു. 2017-18 അധ്യയന വർഷത്തിൽ ടാലന്റ് ടെസ്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് പരിശീലനം നൽകി, മാത്‌സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ 180 കുട്ടികളെ പങ്കെടുപ്പിച്ചു. അതിൽ 9പേർ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. മാസ്റ്റർ മാത്‌സ് ടെസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ 50 പേർ പങ്കെടുക്കുകയും അതിൽ ഐശ്വര്യ കെ വി(8 സി), നന്ദന സി ടി (8 ഡി), റസിയ സിദ്ധാർത്ഥ സി എസ് (9 സി), സിജിന എം എസ് (10 എ), ഗാഥ വി ജി (10 ഡി) എന്നിവർ ജില്ലാ തലമത്സരത്തിലേക്ക് അർഹത നേടി. ആറാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എസ് സി ആർ ടി നടത്തുന്ന ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ന്യൂമാത്‌സ് പരീക്ഷയിൽ മേഘ എം എം(6 എ) സംസ്ഥാന തലത്തേക്ക് അർഹത നേടി.
ഗണിത ശാസ്ത്ര മേള
2024-25 ലെ അക്കാദമിക പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഗണിത പൂക്കളം, ജ്യോമടിക്കൽ ചാർട്ട് എന്നിവ തയ്യാറാക്കുന്നു. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം നമ്പർ ചാർട്ടിൽ നിരഞ്ജന ശശിധരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡലിൽ കാർത്തിക മുരളീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു. ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ഗാഥ സി വി ഒന്നാം സമ്മാനാർഹയായി ജില്ലാ തലത്തിൽ പങ്കെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ അക്ഷിത ബാലകൃഷ്ണൻ മേനോൻ നാലാം സ്ഥാനത്തിനർഹയായി. 2025 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ അടുത്ത തലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
തീർത്ഥ വി ആർ (ക്ലാസ്സ് 5 )
ലിയ ഷാജു (ക്ലാസ്സ് 7)
അവനി കൃഷ്ണ (ക്ലാസ്സ് 7)
ധനുശ്രീ നമ്പൂതിരി (ക്ലാസ്സ് 8)
നിത്യ പ്രസാദ് (ക്ലാസ്സ് 8)
ഗാഥ സി വി (ക്ലാസ്സ് 10)
നിരഞ്ജന എ എസ് (ക്ലാസ്സ് 10)