എം ഡി എസ് എൽ പി എസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം ഡി എസ് എൽ പി എസ് കോട്ടയം
വിലാസം
കോട്ടയം

എം.ഡി.എസ്.എൽ.പി.എസ്.കോട്ടയം.ഈസ്റ്റ്
,
കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ2562274
ഇമെയിൽkottaymmdslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33418 (സമേതം)
യുഡൈസ് കോഡ്32100600103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിനു എം പോൾ
പി.ടി.എ. പ്രസിഡണ്ട്അജേഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രാഖി രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സാംസ്‌കാരിക കേരളത്തിന്റെ  തിരുമുറ്റവും,  അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത്‌ പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ്  ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ്‌ ക്ലാസ് മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. യാത്രാസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നുവരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ മാസം മുതൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. (പാട്ട്, കവിത, പദ്യപാരായണം, ചിത്രരചന, മോണോആക്ട്). കലാരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴി‍‍ഞ്ഞിട്ടുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ്, ഗണിതം, സയൻസ് ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ജിൻസി വർഗീസ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ബിന്ദു എം. കെ ടീച്ചറുടെ ചുമതലയിൽ നടക്കുന്നു. സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി റീനാമ്മ ജോൺ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു ഇംഗ്ലീഷ് കഥകൾ പറയിക്കുകയും, കവിതാ   പാരായണം ഇംഗ്ലീഷ് പസ്സിലുകൾ, സ്കിറ്റ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്നതിനും ഗണിത ക്ലബ്‌ സഹായിക്കുന്നു.

മാനേജ്‌മെന്റ്

കാതോലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. റിനു എം പോളാണ് എം. ഡി. എൽ. പി യുടെ ഇപ്പോഴത്തെ സാരഥി.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1. ശ്രീമതി. എലിയാമ്മ ചെറിയാൻ
2. ശ്രീമതി. പി. വി. തങ്കമ്മ
3. ശ്രീ. പി. വി. ആൻഡ്രൂസ്
4. ശ്രീമതി. അന്നമ്മ സി ജോൺ
5. ശ്രീമതി. സൂസമ്മ വി. എം
6. ശ്രീമതി. ആലീസ് മാത്യു

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • കോട്ടയം ട്രാൻസ്‌പോർട്ട് ബസ്റ്റാന്റിൽ നിന്നും എകദേശം ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map