എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോജോ ജോൺ
അവസാനം തിരുത്തിയത്
14-11-202535052mihs
ലിറ്റിൽകൈറ്റ്സ് 2025 - 28


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 10437 ആദംഗ് വി അരുൺ
2 10459 ആരോൺ ആന്റണി അഗസ്റ്റിൻ
3 10592 ആയിഷ എ അൻസാരി
4 10508 അഭിരാമി ഗിരീഷ്
5 10368 ആദിത്യൻ വി എസ്
6 10354 ആദിത്യൻ ഉണ്ണി
7 10342 ആഗ്നൽ പി എസ്
8 10506 അഹിൻ ആന്റണി
9 10420 എയ്ബൽ അലക്സി
10 10424 എയ്ബൽ ആന്റോണിയോ സ്റ്റാലിൻ
11 10574 അലൻ പാട്രിക്
12 10410 അലോന ഫ്രബീഷ്
13 10607 അമൽ ലോനപ്പൻ എഡ്വേർഡ്
14 10537 അനഘ സെബാസ്റ്റ്യൻ
15 10498 എയ്ഞ്ചൽ മരിയ ഡി
16 10440 അനൂപ് ക്രിസ്റ്റി വി എസ്
17 10552 അസ്ന റോമിയോ
18 10407 ക്രിസ്റ്റി ആന്റണി
19 10467 ഡെൻസൽ ജെ എൽവിസ്
20 10516 ദേവനന്ദൻ ബി
21 10523 എഫ്രെം ജോസ്
22 10458 ജോനാഥൻ ജെയിംസ്‍ബോയ്
23 10348 ജസ്റ്റ മരിയ നെറോണ
24 10502 കെവിൻ തോമസ് ജോർജ്
25 10392 കാർത്തിക് ദിലീപ്
26 10349 ലിയോൺ പി ഷിബു
27 10367 ലിബിൻ ജോൺ
28 10567 മരിയ അന്ന ജോസഫ്
29 10359 നന്ദകിഷോർ ബി നായർ
30 10557 പ്രെയ്സി സെബാസ്റ്റ്യൻ
31 10061 നിജിൻ നെപ്പോളിയൻ
32 10436 നൈൽ യേശുദാസ്
33 10532 നിവേദിത ബി കോട്ടക്കൽ
34 10456 നിവേദ്യ വിജീഷ്
35 10394 പാർതിപ് എസ് ജിത്ത്
36 10463 റോസ്‍മേരി എസ്
37 10495 ശ്രേയ കെ എസ്
38 10549 സൂര്യ ദാസ്
39 10378 പ്രാർത്ഥന കെ ജെ
40 10334 രോഹിത്ത് റോബർട്ട്

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025-28 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 106 കുട്ടികൾ രജിസ്റ്റർ ചെയ്തു. സ്കൂൾ ഐ റ്റി ലാബിൽ ഈ കുട്ടികൾക്കായി പ്രവേശന പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്. ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ജോജോ എന്നിവർ സന്നിഹിതരായിരുന്നു.

ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്

ഫ്രീഡം ഫെസ്റ്റ് 2025- tech talks

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്.

ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.