ഉപയോക്താവ്:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
(ഉപയോക്താവ്:Olluzhavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ | |
---|---|
വിലാസം | |
ഉഴവൂർ ഉഴവൂർ പി.ഒ, , കോട്ടയം 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 04822240108 |
ഇമെയിൽ | 'ollhsuzhavoor@gmail.com' |
കോഡുകൾ | |
സ്കൂൾ കോഡ് | 31058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാബു മാത്യു കോയിത്തറ |
പ്രധാന അദ്ധ്യാപകൻ | ലൂക്കോസ് ജോസഫ് റ്റി |
മാനേജർ | റവ.ഫാ.തോമസ് ആനിമൂട്ടിൽ |
അവസാനം തിരുത്തിയത് | |
16-02-2022 | Olluzhavoor |
'ചരിത്രം'
കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തിൽ പരിശുദ്ദ ലൂർദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1919 മെയ് 19 ന് അലക്സാണ്ടർ എൽ.ജി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടൻ) ആയിരുന്നു. 1950 ൽ ഒ.എൽ.എൽ ഹൈസ്കൾ എന്ന പേരിൽ ഹൈസ്കൂൂളായി ഉയർത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂൾ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിലായി 417 കുട്ടികൾ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ ഇപ്പോൾ സേവനം ചെയ്യുന്നു മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മാർ.സെബാസ്റ്റ്യൻ വള്ളോപ്പള്ളി, ശ്രീമതി.ഇ.എൽ.ഏലിക്കുട്ടി, മാർ മാത്യു മൂലക്കാട്ട് എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ പ്രസിദ്ധരായ നിരവധി പേർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഈ സ്കൂളിന്റെ ഇന്നത്തെ നിറപ്പകിട്ടാർന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കുന്നത് മാനേജർ റവ.ഫാ. തോമസ് ആനിമൂട്ടിലും ഹെഡ്മാസ്റ്റർ ശ്രീ.ലൂക്കോസ് ജോസഫ് റ്റി യുമാണ്.
===
പി.റ്റി.എ =
ശ്രീ.റെജി അലക്സ് പാണാൽ പി.റ്റി.എ പ്രസിഡന്റും, ശ്രീമതി.ഷൈലജ ബിനോയി എം.പി.റ്റി.എ പ്രസിഡന്റും, 12 എക്സിക്യൂട്ടീവ് മെമ്പർമാരും ഉൾപ്പെട്ട വളരെ ശക്തമായ ഒരു പി.റ്റി.എ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരും വളരെ ആത്മാർത്ഥമായി സഹകരിക്കുന്നു.