ഉപയോക്താവ്:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
വിലാസം
ഉഴവൂർ

ഉഴവൂർ പി.ഒ,
കോട്ടയം
,
686634
സ്ഥാപിതം19 - 05 - 1919
വിവരങ്ങൾ
ഫോൺ04822240108
ഇമെയിൽ'ollhsuzhavoor@gmail.com'
കോഡുകൾ
സ്കൂൾ കോഡ്31058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാബു മാത്യു കോയിത്തറ
പ്രധാന അദ്ധ്യാപകൻലൂക്കോസ് ജോസഫ് റ്റി
അവസാനം തിരുത്തിയത്
16-02-2022Olluzhavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ചരിത്രം'

          കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തിൽ പരിശുദ്ദ ലൂർദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1919 മെയ് 19 ന് അലക്സാണ്ടർ എൽ.ജി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടൻ) ആയിരുന്നു. 1950 ൽ ഒ.എൽ.എൽ ഹൈസ്കൾ എന്ന പേരിൽ ഹൈസ്കൂൂളായി ഉയർത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂൾ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിലായി 417 കുട്ടികൾ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ ഇപ്പോൾ സേവനം ചെയ്യുന്നു
         മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മാർ.സെബാസ്റ്റ്യൻ വള്ളോപ്പള്ളി, ശ്രീമതി.ഇ.എൽ.ഏലിക്കുട്ടി, മാർ മാത്യു മൂലക്കാട്ട് എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ പ്രസിദ്ധരായ നിരവധി പേർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
         ഈ സ്കൂളിന്റെ ഇന്നത്തെ നിറപ്പകിട്ടാർന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കുന്നത് മാനേജർ റവ.ഫാ. തോമസ് ആനിമൂട്ടിലും  ഹെഡ്മാസ്റ്റർ ശ്രീ.ലൂക്കോസ് ജോസഫ് റ്റി യുമാണ്.
=== 

പി.റ്റി.എ =

ശ്രീ.റെജി അലക്സ് പാണാൽ പി.റ്റി.എ പ്രസിഡന്റും, ശ്രീമതി.ഷൈലജ ബിനോയി എം.പി.റ്റി.എ പ്രസിഡന്റും, 12 എക്സിക്യൂട്ടീവ് മെമ്പർമാരും ഉൾപ്പെട്ട വളരെ ശക്തമായ ഒരു പി.റ്റി.എ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.  സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരും വളരെ ആത്മാർത്ഥമായി സഹകരിക്കുന്നു.