പുത്തൂർ ഈസ്റ്റ് എൽ.പി.എസ്

(PUTHUR EAST LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പാനൂർ ഉപജില്ലയിലെ പുത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്‌ഡഡ് വിദ്യാലയമാണ് പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ

പുത്തൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
പുത്തൂർ

തുവ്വക്കുന്നു പി.ഒ.
,
670693
,
കണ്ണൂർ ജില്ല
കോഡുകൾ
സ്കൂൾ കോഡ്14516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ബി.ആർ.സിപാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നോത്തുപറമ്പ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള കുമാരി
പി.ടി.എ. പ്രസിഡണ്ട്വി പി കുഞ്ഞബ്ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ വി വി
അവസാനം തിരുത്തിയത്
22-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുസ്ലിം പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു  സ്കൂൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്‌വ്യക്തികൾ  നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1925-ൽ നിർമിതമായ  സ്കൂളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.തുടക്കത്തിൽ ചുരുങ്ങിയ വിദൃാർത്ഥികളും ചെറിയ  ഒരു ഷെഡിന്റെ വലുപ്പത്തിലും  പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ വലിയ കെട്ടിടങ്ങളും സ്ഥാപിതമാവുകയും 52 ഓളം വിദൃാർത്ഥികളും പഠിക്കുന്നു.പ്രഥമ പ്രധാനാധ്യാപകരായി   മൂസ മാസ്റ്റർ , പത്മിനി ടീച്ചർ , ശ്രീധരൻ മാസ്റ്റർ , സതി ടീച്ചർ ശശിധരൻ  എന്നിവർ വളരെ  നല്ല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ സി എച്ച് പ്രമീള കുമാരി പ്രധാനധ്യാപക.മാനേജ്‌മെന്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതിനാൽ സ്കൂൾ സ്റ്റാഫ്‌സ് ആണ് ഭൗതിക സാഹചര്യം നിലനിർത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും സ്റ്റാഫ്‌സിന്റെ ഒത്തൊരുമയും പിന്തുണയും കാരണവശാൽ  നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

2017 ജനുവരി 27 രാവിലെ 10.30 മണിക്ക് സ്കൂളിൽ ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി എച്ച് പ്രമീള കുമാരി ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നൽകി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസാരിക്കുകയും "ഗ്രീൻ പ്രോട്ടോകോൾ" പ്രഖ്യാപനം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ സ്ക്കുൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട PTA PRESIDENT അബ്ദുല്ല, വാർഡ് മെമ്പർ സരിത, മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ വളരെ നല്ല രീതിയിൽ തന്നെ നടന്നു. കൃത്യം 11 മണിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രതിജ്ഞ മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്ററും മദർ PTAഅസ്മയും ചേർന്ന് ചൊല്ലി കൊടുത്തു.തദവസരത്തിൽ പൂർവ വിദ്യാർത്ഥികളും, നാട്ടുകാരും , ജനപ്രതിനിധികളും, രക്ഷകർത്താക്കളും പങ്കെടുത്തു. 35-ൽ പരം ആളുകൾ പങ്കെടുത്ത യോഗത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ഭൂമുഖത്ത് ഉണ്ടാക്കുന്ന വിപത്തിനെകുറിച്ചും സ്കൂൾ പരിസരത്തിന്റെ ശുചീകരണത്തെ പറ്റിയും ബോധവത്കരിച്ചു. സ്കൂളിൽ മേലിൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് കുട്ടികളും അധ്യാപകരും ചേർന്നു പ്രതിജ്ഞ എടുത്തു.ഇതിനു മുന്നോടിയായി ഫ്ളക്സ് വരെ തുണിയിൽ ഉണ്ടാക്കാൻ തീരുമാനമുണ്ടായി.ഇത് കൂടാതെ ലഹരി വിമുക്തത്തെ കുറിച്ചും യോഗത്തിൽ സംസാരിക്കുകയുണ്ടായി.

 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017) -1
 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017)-3

അദ്ധ്യാപകർ

സി എച്ച് പ്രമീള കുമാരി
സുമയ്യ പാലോറമ്മൽ 
ബ്രിജോയ് എം സ്  
ജാൻസി കെ
സുഫീന കെ പി 

മാനേജ്‌മെന്റ്

സി എച്ച് അസീസ്

മുൻസാരഥികൾ

മൂസ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീധരൻ മാസ്റ്റർ സതി പി ശശിധരൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=പുത്തൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=2581306" എന്ന താളിൽനിന്ന് ശേഖരിച്ചത്