എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
bul bul suvarna pankh
vidyarangam
praveshanolsavam
kalolsavam
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്
S P S L P S EDAVANAKAD
വിലാസം
EAVANAKAD

EDAVANAKAD P O
,
682502
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04842505967
ഇമെയിൽspsabhalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിന ടി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആമുഖം സ്കൂൾ ചരിത്രം എസ് പി സഭാ എൽ പി സ്കൂൾ എടവനക്കാട് എടവനക്കാട് ഗ്രാമപഞ്ചായത്ത് എതിർവശത്തായി14ആം വാർഡിൽ വൈപ്പിൻ മുനമ്പം റോഡ് പടിഞ്ഞാറുഭാഗത്ത് ഏകദേശം 45 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 102 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ വിദ്യാലയം കാറ്റിൽ വീണുപോയതിനെ തുടർന്ന് 1918 ൽ സന്മർഗ്ഗ പ്രദീപിക സഭ രൂപീകരിക്കുകയും ഇപ്പോഴുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു ആദ്യം 1,2ക്ലാസുകൾ ആരംഭിക്കുകയും പിന്നീട് 5ആം ക്ലാസ്സ്‌ വരെ ഉയർത്തുകയും ചെയ്‌തു.1മുതൽ 4വരെ എൽ പി യായും 5മുതൽ 7വരെ യു പി യായും തരംതിരിച്ചപ്പോൾ 5ആം ക്ലാസ്സ്‌ ഈ വിദ്യാലയത്തിന് നഷ്ടമായി. വിദ്യാലയം സ്ഥാപിച്ചു 27 വർഷത്തിന് ശേഷമാണ് ഓടിട്ട കെട്ടിടമാക്കി മാറ്റിയത്.

ഇപ്പോൾ ഒന്നു മുതൽ നാലു വരെ എട്ടു ഡിവിഷനുകൾ ഉണ്ട് ഈ അധ്യയന വർഷം 300 കുട്ടികൾ പഠിക്കുന്നുണ്ട് ഇതുകൂടാതെ എൽകെജി യുകെജി ക്ലാസുകളും നടത്തിവരുന്നു ഒന്നു മുതൽ നാലു വരെ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യമുണ്ട് 1999 മുതൽ ഈ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കബ്ബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു  എംഎൽഎയുടെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ലഭിച്ചതിലൂടെ ഈ വിദ്യാലയത്തിനെ 3 ലാപ്ടോപ് കളും മൂന്ന് പ്രൊജക്ടറും അതുപോലെ ഒരു പ്രിന്റർ ഉം ലഭിച്ചു ഗവൺമെൻഡിൽ നിന്നും  ആറ് ലാപ്ടോപ്പുകളും 2 പ്രോജക്ടറും നേരത്തെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് വാഹന സൗകര്യം കുടിവെള്ളം ഉച്ചഭക്ഷണം കളിസ്ഥലം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ട്.ഉപജില്ലാ തലത്തിൽ നടക്കുന്ന കലാകായിക പ്രവൃത്തി പരിചയ മേള കളിൽ ഈ വിദ്യാലയം മികച്ച രീതിയിൽ പ്രകടനം നടത്തി വരുന്നു. 2021 22 അധ്യായന വർഷം തുടങ്ങുമ്പോൾ ഈ വിദ്യാലയത്തിൽ സമഗ്ര വികസനത്തിനായി അധ്യാപകരും പിടിഎയും മാനേജ്മെന്റ് ചേർന്ന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. അതിൽ ഒന്ന് വിദ്യാളത്തിൽ LKG UKG സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ആക്കുക. അതിനുവേണ്ടി ബെഞ്ച് ഡസ്ക്, പ്രോജക്ടർ എന്നിവ വളരെ വേഗം വാങ്ങുക. വേണ്ട സാമൂഹിക ഇടപെടലിലൂടെ എല്ലാം വേഗത്തിൽ സാധ്യമാകും എന്ന ശുഭ പ്രദീക്ഷയിലാണ് എല്ലാരും.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ക്ലാസ്സ്റൂം

    അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ 3 സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .205 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .
  • 1 മുതൽ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ 3 പിരീഡ് വീതം കമ്പ്യൂട്ടർ പഠനത്തിന് അവസരം.
  • കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയിൽ അധ്യാപകർ കുട്ടികൾക്ക് വിനിമയം ചെയ്യുന്നു.
  • കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷീറ്റ്, പ്രൊജക്റ്റുകൾ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകൾ പ്രയോജനപ്പെടുത്തുന്നു.
  • കുട്ടികൾക്ക്  ഡിജിറ്റൽ ക്ലാസ്സുകൾ നൽകുന്നതിന് പ്രോജക്ടറുകൾ പ്രയോജനപ്പെടുത്തുന്നു.
  • വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാർട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.

L K G ,U K G

     മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്   കളിയുപകരണങ്ങളും     ഒരുക്കിയിട്ടുണ്ട്. 

അടുക്കള

              ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്.  .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .

ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായന എന്ന താൽപര്യം ജനിപ്പിക്കാനും അതിലൂടെ വായനാശീലം വളർത്താനും ക്ലാസ്സ് ലൈബ്രറി പ്രയോജനപ്പെടുത്തും. അതിനായി ലൈബ്രറി കൂടുതൽ ആകർഷകമാക്കി ക്ലാസ്സുകളിൽ അവതരിപ്പിക്കും .അതിലേക്കായി പുസ്തകങ്ങളുടെ കൂടുതൽ ശേഖരം കൊണ്ടുവരും .പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ കൊണ്ടുവരുന്ന ശീലം കുട്ടികളിൽ തുടർന്നും വളർത്തും. ഇതിലൂടെ പുസ്തകശേഖരം വർദ്ധിപ്പിക്കാൻ സാധിക്കും ക്ലാസ് ലൈബ്രറിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം സജീവ വായന എന്നിവയ്ക്ക് ഈ വർഷം കൂടുതൽ മുൻഗണന നൽകും.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.കെ വി കോന്നൻ

2.നാരായണൻ

3.നാരായണൻ

4.കെ സി ചാക്കോ

5.കെ കെ സുബ്രഹ്മണ്യൻ

6.കെ രാമൻകുഞ്ഞി

7.പി കെ കുമാരൻ

8.കെ സി കുമാരൻ

9.കെ കെ ഭാസ്കസരൻ

10.പി എ കുട്ടൻ

11.എം എ ഭാസ്കരൻ

12.കെ കെ ലി ലലി

13.കെ കെ ലീല

14 ദേവകി

15 സി ഇ സുരാക്ഷിണി

16 സുകുമാര

17 കെ കെ ഗൌരി

18 ടി കെ തങ്കമണി

19 കെ എ സാവത്രി

20 വി ആര് രത്നമ്മ

21 വി കെ പ്രഭ

22 പി കെ കലാവതി

23 എം കെ ഹിരണ

24 ടി എൻ മണി

25 കെ എസ് ഷീല

26 കെ എ ആരിഫ

27 കെ കെ സ്വപ്ന

28 എ ആര് രഞ്ജിത്ത്

29 ഉഷാകുമാരി കെ ആർ

30 തുബി പി കെ

നേട്ടങ്ങൾ

  • 2016-17 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
  • 2018-19 സ്കൂൾ കലോൽസവം ഓവറോൾ കിരീടം
  • 2018-19പ്രവർത്തിപരിചയമേള ഓവറോൾ ചമ്പ്യൻഷിപ്
  • 2017-18പ്രവർത്തിപരിചയമേള ഓവറോൾ ചമ്പ്യൻഷിപ്
  • 2018-19അറബികലോൽസവം ഓവറോൾ കിരീടം
  • 2017-18കായികമേള ഓവറോൾ കിരീടം
  • 2017-18അറബികലോൽസവം ഓവറോൾ കിരീടം
    ലൈബ്രറി.
  • 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
  • ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരം.
  • പിറന്നാൾ സമ്മാനമായി കുട്ടികൾ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾ.
  • അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
  • രക്ഷിതാക്കൾക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 കെ എ സെയ്ദുമുഹമ്മദ് (മു൯ കേദ്രമന്ത്രി )

2 പി കെ ബാലക്യഷ്ണ​​൯ ( സാഹിത്യകാര൯ )

3 സിദ്ദിക്ക് കെ എം ( സിനിമാതാരം )

4 എം കെ പുരുഷോത്തമ൯ ( മൂ൯ എം ​എല്ല് എ )

ഇപ്പോഴുള്ള അദ്ധ്യാപകർ

1.ജിന ടി എസ് ( പ്രധാനധ്യാപിക )

2. ബിന്ദു കെ ബി

3. നിഷ കെ കെ

4. സനീഷ് സി എസ്

5. ഐശ്വര്യാദേവി വി ജി

6. സുധീർ എ എ

7.വൈശാഖ് സി എസ്

8. തുഷാര ടി പി

9. ഇ വി അമൽഗോപൻ

10. റമീന പി എം (on deputation )

വഴികാട്ടി

എറണാകുളം ജില്ലയിൽ വൈപിൻ മുനമ്പം റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏകദേശം മധ്യത്തിൽ ആണ് എടവനക്കാട് എന്ന ഗ്രാമം. അവിടെ വാച്ചാക്കൽ എന്ന സ്ഥലത്ത് പഞ്ചായത്ത്‌ ഓഫീസിനു എതിർവശത്തു റോഡിന് തൊട്ടു പടിഞ്ഞാറു ഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

PADANAYATHRA


Map

Study tour