യു.പി.ജി.എസ്. പുനുക്കന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്കൂൾ ചിത്രം=41660 upgs | }}
യു.പി.ജി.എസ്. പുനുക്കന്നൂർ | |
---|---|
വിലാസം | |
പുനുക്കന്നൂർ യു.പി.ജി.സ്കൂൾ , ആലുംമൂട് .പി. ഒ പി.ഒ. , 691577 , കൊല്ലം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04742 714050 |
ഇമെയിൽ | 41660kundaraupgs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41660 (സമേതം) |
യുഡൈസ് കോഡ് | 32130900606 |
വിക്കിഡാറ്റ | Q105814804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 598 |
പെൺകുട്ടികൾ | 586 |
ആകെ വിദ്യാർത്ഥികൾ | 1184 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതകുമാരി ജെ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി അനീഷ് |
അവസാനം തിരുത്തിയത് | |
21-10-2024 | Rahul R |
ചരിത്രം
കൊല്ലം ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ വാർഡിൽ ആലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു.പി.ജി. സ്കൂൾ 1926 ൽ ചെക്കാലത്താഴത്തിൽ ശ്രീ എം.പത്മനാഭപിള്ളയുടെ ശ്രമഫലമായി ഒന്നും രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യമാക്കിയാണ് യു.പി.ജി.സ്കൂൾ (അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ ) ആരംഭിച്ചത്. 1958-59 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെയുള്ള LP സ്കൂളായും 66-67 കാലഘട്ടത്തിൽ 6, 7 ക്ലാസ്സുകൾ കൂടി അംഗീകാരം ലഭിക്കുകയും ചെയ്ത് ഒരു പൂർണ്ണ യു.പി. സ്കൂൾ ആയി മാറി.കാർഷിക വൃത്തി കുലത്തൊഴിലാക്കിയ കർഷകരും, ഭൂവുടമകളും, കശുവണ്ടിത്തൊഴിലാളികളും ജാതിമത ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ഒരു തിലകക്കുറിയായി ആലുംമൂട് സ്കൂൾ എന്ന അപര നാമത്തിൽ ഈ സ്കൂൾ നിലകൊള്ളുന്നു.
സ്ഥാപക മാനേജരുടെ മരണശേഷം അനന്തരാവകാശികൾ കൈമാറി വരുന്ന മാനേജർ പദവി ഇപ്പോൾ ശ്രീമതി, L. ഗീതാകുമാരി തുടർന്നുകൊണ്ട് പോകുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപികയായ ശ്രീമതി. ജാനകിയമ്മയുടെ സേവന കാലത്തിന് ശേഷം പ്രഥമാധ്യാപകസ്ഥാനം ശ്രീമതി. B . C ശ്രീകലയിൽ എത്തി നിൽക്കുന്നു. 1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു. നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 35 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്.
|
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ വടക്ക് കിഴക്ക് ഭാഗത്തായി രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ 14 ക്ലാസ്സ് മുറികൾ ഉൾപ്പെട്ട പ്ലാറ്റിനം ജൂബിലി കെട്ടിടം, തെക്ക് കിഴക്ക് ഭാഗത്ത് 12 ക്ലാസ്സ് മുറികളും ,സ്കൂൾ ഓഫീസിനോട് ചേർന്ന് സ്റ്റാഫ് റൂമുകളും 3 ക്ലാസ്സ് മുറികളും ഉൾപ്പെട്ട കെട്ടിടം, ഓഫീസിന്റെ മുൻവശത്തുള്ള റോഡിന് പടിഞ്ഞാറ് ഭാഗത്തായി 7 ക്ലാസ്സ് മുറികളും തൊട്ട് താഴെയായി പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും നിലവിലുണ്ട്. സ്കൂൾ അടുക്കള സ്കൂളിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടൊയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശിശുസൗഹൃദ ക്ലാസ്സ് അന്തരീക്ഷം
- ഡിജിറ്റൽ ഹൈടെക് ക്ലാസ്സുകൾ
- സ്കൂൾ ലൈബ്രറി
- ഗണിതലാബ്
- ശാസ്ത്രലാബ്
- ജൈവ വൈവിധ്യ ഉദ്യാനം
- ഔഷധത്തോട്ടം
- പച്ചക്കറിത്തോട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- LSS, USS പരീക്ഷാ പരിശീലനം
- തനത് പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സുകൾ
- വിദഗ്ധരുടെ കാസ്സുകൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ