എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
നോവൽ കൊറോണ വൈറസ് (കോവിഡ്-19) എന്ന മഹാമാരി ലോകത്ത് ആഞ്ഞടിക്കുകയാണ്. ജനങ്ങൾ വീട്ടിലിരുന്നുകൊണ്ട് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. പോലീസും ആരോഗ്യപ്രവർത്തകരും രാപകലില്ലാതെ സ്വന്തം ജീവൻ പണയം വച്ച് ജനങ്ങളെ സംരക്ഷിക്കാൻ നെട്ടോട്ടമോടുന്നു. എവിടെയും കണ്ണീരും പ്രാർത്ഥനയും മാത്രം. നാളെ നമുക്ക് അടുക്കാൻ ഇന്ന് നമുക്ക് അകലം പാലിക്കാം. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് തുടങ്ങിയ ഈ ഇത്തിരിക്കുഞ്ഞൻ ലോകത്തെ മുഴുവൻ വിഴുങ്ങുകയാണ്. നിമിഷങ്ങൾ കൊണ്ടാണ് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് കൊന്നൊടുക്കുന്നത്. നാം ഒരുമിച്ച് ശ്രമിച്ചാൽ ഈ കൊറോണയുടെ കണ്ണി തകർക്കാം. വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം