സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/എന്ത് നേടി ഞാൻ???

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് നേടി ഞാൻ???



നമ്മളാം നാമീ നമ്മിൽ കുടി േയറി
നമ്മിലെ വാഞ്ചയെ നെഞ്ചോടു ചേർക്കുമ്പോൾ
അപരന്നു നന്മയോ അയോഗ്യമോ എന്ന് നിനച്ചില്ല
എന്നിലെ എന്നെ പുണരുവാൻ സ്മരിക്കുമ്പോൾ

ഇന്നു ഞാൻ കാണുന്നു എല്ലാം ഒതുക്കമായി
തങ്ങളാം തങ്ങളിൽ മാത്രം വസിക്കുന്നു
അപരന്നെയോർക്കുവാൻ അടുക്കുവാൻ കഴിയാതെ
നമ്മളാം നമ്മിൽ അടിയുറപ്പിക്കുന്നു.

എന്തു നേടി എന്നെ സ്മരിച്ചപ്പോൾ?
എന്തു നേടിയെൻ മനം പുണർന്നപ്പോൾ?
നേടിയതെല്ലാം പടിയിറങ്ങിയതല്ലാതെ
ഒന്നും എന്നെ തേടിയണഞ്ഞീല.



 

മിന്നു ആൻ സാം
10 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത