എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

വിശ്വത്തിലാകെ വിനാശം വിതയ്ക്കും
കൊറോണതൻ കാലത്തിലൂടെ നടക്കവേ
വീടിന്റെ ഉള്ളിൽ അടച്ചിരിക്കാം
ജാഗ്രതയുള്ളവരായിരിക്കാം
നമ്മൾക്കായ് നിത്യം വേലകൾ ചെയ്യുന്ന
പോലീസുകാരുടെ വാക്ക് കേൾക്കാം
നമുക്കായി ക്ലേശം സഹിക്കുന്ന
ഡോക്ടറേം നേഴ്സിനേം ഹൃത്തിലേറ്റാം
പരസ്പരം അകലങ്ങൾ പാലിച്ചീടാം
പരസ്പരം സൗഹൃദം പങ്ക് വയ്ക്കാം
എപ്പോഴും എപ്പോഴും നമ്മൾ തൻ
കൈകളെ ശുദ്ധമാക്കാം
 

നിര‍‍ഞ്ജന ദീപു
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത