വിശ്വത്തിലാകെ വിനാശം വിതയ്ക്കും
കൊറോണതൻ കാലത്തിലൂടെ നടക്കവേ
വീടിന്റെ ഉള്ളിൽ അടച്ചിരിക്കാം
ജാഗ്രതയുള്ളവരായിരിക്കാം
നമ്മൾക്കായ് നിത്യം വേലകൾ ചെയ്യുന്ന
പോലീസുകാരുടെ വാക്ക് കേൾക്കാം
നമുക്കായി ക്ലേശം സഹിക്കുന്ന
ഡോക്ടറേം നേഴ്സിനേം ഹൃത്തിലേറ്റാം
പരസ്പരം അകലങ്ങൾ പാലിച്ചീടാം
പരസ്പരം സൗഹൃദം പങ്ക് വയ്ക്കാം
എപ്പോഴും എപ്പോഴും നമ്മൾ തൻ
കൈകളെ ശുദ്ധമാക്കാം