സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം | |
---|---|
| |
വിലാസം | |
ചെല്ലാനം ചെല്ലാനം പി.ഒ, , 682008 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 8281582204 |
ഇമെയിൽ | lpschellanam@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26327 |
കോഡുകൾ | |
സ്കൂൾ കോഡ് | 26327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സാണ്ടർ സി. എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠനസാമഗ്രികളും
- ആവശ്യമായ കളിസ്ഥലം , കളിയുപകരണങ്ങളും
- ടോയ്‌ലറ്റ് സൗകര്യങ്ങൾ
- കമ്പ്യൂട്ടർ സൗകര്യത്തോടുകൂടിയ ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ
- ഉച്ചഭക്ഷണം തയ്യാറാക്കാൻ സൗകര്യമു ള്ള അടുക്കള
- കിഡ്സ് പാർക്ക്
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ
- ശ്രീ. കെ.ജെ ജോബ്
- ശ്രീ. കെ.ആർ സെബാസ്റ്റ്യൻ
- ശ്രീ.കെ.പി സെബാസ്റ്റ്യൻ
- ശ്രീമതി. കെ.എക്സ് ട്രീസ
- ശ്രീ. ഇ.എൽ അലക്സാണ്ടർ
- ശ്രീമതി. കെ.എസ് കൊച്ചുറാണി
- ശ്രീ. പി.സി അഗസ്റ്റിൻ
- ശ്രീ. പി.ടി സേവ്യർ
- ശ്രീമതി. വി.എം റീത്ത
- ശ്രീ. ജോസഫ് ഹിലാൽമോസ്
- ശ്രീ. എൻ.എ സേവ്യർ
- ശ്രീമതി. ഫിലോ ഗ്രേസ്
- ശ്രീ. കെ.ബി ആൻ്റണി
- ശ്രീ. ജോസഫ്
- ശ്രീ,വി. ജെ. പീറ്റർ
- ശ്രീമതി. ട്രീസ കെ. ജെ
നേട്ടങ്ങൾ
- മട്ടാഞ്ചേരി ഉപജില്ല കായിക മേളയിൽ കഴിഞ്ഞ ആറ് വർഷം തുടർച്ചയായി ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു.
- 2016- 17 വർഷം മട്ടാഞ്ചേരി ഉപജില്ലാ പ്ര വർത്തി പരിചയമേളയിൽ 9 ഇനങ്ങൾ എ ഗ്രേഡ് നേടി .
- എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
- 2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
- 2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല പ്ര വർത്തി പരിചയമേളയിൽ 8 ഇനങ്ങൾ എ ഗ്രേഡ് നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. മുൻ MLA C. M ദിനേശ് മണി
2. അഭിവന്ദ്യആലപ്പുഴ രൂപത മെത്രാൻ ഡോ. റവ.ഫാദർ ജെയിംസ് ആനാപ്പറമ്പിൽ
3. ക്യാപ്റ്റൻ ലുഡ്‌വിക് ചിത്രകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ജില്ലയിലെ തോപ്പുംപടി ബസ് സ്റ്റാൻഡിൽ നിന്നും 18 കിലോമീറ്റർ ചെല്ലാനം ബസ്സിൽ സഞ്ചരിച്ച് സെൻ. സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്റ്റോപ്പിൽ നിന്നും മുന്നോട്ട് നൂറു മീറ്റർ നടന്നാൽ വലതുവശത്തായി സ്കൂൾ കവാടം കാണാം
- ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പള്ളിത്തോട് എന്ന സ്ഥലത്തുനിന്നും ചെല്ലാനം തോപ്പുംപടി ബസ്സിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് സെൻ സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസിറങ്ങി പുറകോട്ട് 30 മീറ്റർ നടന്നാൽ സ്കൂൾ കവാടം കാണാം
- എൻഎച്ച് 47 എരമല്ലൂർ ഇൽ നിന്നും എഴുപുന്ന റോഡ് വഴി ചെല്ലാനംഗൊണ്ടു പറമ്പിൽ എത്തുക അവിടെ നിന്നും വടക്കോട്ട് ബസ്സിലോ ഓട്ടോയിലോ സഞ്ചരിച്ചു സെൻ സെബാസ്റ്റ്യൻ ചർച്ച നോർത്ത് ചെല്ലാനം ഇറങ്ങുക