ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പ്രകൃതിതൻ ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിതൻ ശിക്ഷ

ഞാൻ ആരാണെന്ന് അറിയാമോ?
ഞാൻ ലോകത്തെ തന്നെ കീഴടക്കിയ മഹാവീരൻ
കൊറോണ.ഞാൻ ഇതിന‍ുമ‍ുൻപ‍‍ും ജീവിച്ചിര‍ുന്ന‍ു
നിങ്ങളെയൊന്ന‍ ു ‍ ം ഉപദ്രവിക്കാതെ
നിരുപദ്രവകാരിയായി.എവിടെയെന്നല്ലെ?
വവ്വാൽ,കാട്ടുപന്നി ത‍ുടങ്ങിയ ജീവികളുടെയ‍ുള്ളിൽ
നിരുപദ്രവകാരിയായി ഞാൻ ജീവിച്ചിരുന്നു .ഞാൻ
മനുഷ്യരെ ഒന്നു സ്പർശിക്കുക പോലും ചെയ്യാതെ
ജീവിച്ചുവരുമ്പോഴായിരുന്നു മന‍ുഷ്യന്റെ പ്രകൃതിയോടുള്ള
കടന്നുകയറ്റം .അസഹനിയമാംവണ്ണമുള്ള
കടന്നുകയറ്റം.ഞാൻ ജീവിച്ചിരുന്ന ഈനാംപേച്ചിയെ
അവർ വേട്ടയാടി.എന്നെ വൂഹാനിലെ അറവുഷാലയിൽ
കൊണ്ടുപോയി .ഞാൻ‍ ജീവിച്ചിരുന്ന ആമാശയത്തിൽ ഒരു
വെട്ട് . അപ്പോൾ എനിക്ക് ജീവിക്കാൻ
സ്ഥലമില്ലാതായി.ഞാൻ പുറത്ത് ചാടി.ഞാൻ ജീവനുള്ള
വസ്തുക്കളുടെ പുറത്തായാൽ എന്റെ ജീവൻ താൽ
ക്കാലികമായി നഷ്ടപെടും അത് നഷ്ടപെടാതിരിക്കാനുള്ള
വിഭ്രാന്തിയിൽ ഞാൻ അദേഹത്തിന്റെയുള്ളിലേക്ക്പ്രവേശിച്ചു.
അവിടുത്തെ പ്രോട്ടിൻ കണികകൾ ശേഖരിച്ച്
കൂടുകൂട്ടി താമസം ആരംഭിച്ചു. എന്റെയെണ്ണം വർ
ദ്ധിച്ചുവന്നു.മനുഷ്യൻ തുമ്മൽ,ചുമ തുടങ്ങിയ പ്രക്രീയയിലുടെ
എന്നെ പുറത്ത്ചാടിക്കുമ്പോൾ എനിക്ക് വേറെ നിവർ
ത്തിയില്ലായിരുന്നു.നിങ്ങളെപോലെ എനിക്കും
ജീവിക്കേണ്ടേ?ഞാൻ അടുത്ത മനുഷ്യന്റെ ദേഹത്ത്
പ്രവേശിച്ചു.അങ്ങനെ ലോകം മുഴുവൻ പടർന്ന്
പന്തലിച്ചു.ഒരു ലക്ഷം പേരുടെ ജീവനെടുത്തു.മാപ്പ് .
ഖേദപൂർവ്വം,
കൊറോണ
ഒന്ന് കുറച്ച് പിന്നോട്ടുപോയാൽ
ഇതിനെല്ലാം കാരണമെന്തെന്ന്
മനസ്സിലാകും.പ്രകൃതിയോടുള്ള അതിക്രമം . കൊറോണ
വെറുമൊരു രോഗമല്ല അത് പ്രകൃതി കരുതിവച്ച ശിക്ഷ,
പ്രകൃതിതൻ ശിക്ഷ

ലെൻവിൻ തോമസ് ബാബു
9 എ ജിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത