1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026/സഹായം
ദൃശ്യരൂപം

വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:
- സർക്കാർ നൽകിയിട്ടുള്ള സർക്കുലർ അടിസ്ഥാനമാക്കി മാത്രം GOAL 2026 പദ്ധതിയിൽ ചിത്രങ്ങളും കുറിപ്പുകളും ചേർക്കുക.
- 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026 പദ്ധതിയിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. എല്ലാ പ്രവർത്തനങ്ങളുടേതും ഉൾപ്പെടെ പരമാവധി 10 ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ.
- ചിത്രങ്ങളെ സംബന്ധിച്ചുള്ള സ്കൂൾവിക്കിയുടെ പൊതുവായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക
- ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. Landscape Mode ലുള്ള ചിത്രമാണ് കൂടുതൽ ഉചിതം.
ഫയൽ ഫോർമാറ്റ്

- ഫയൽനാമം കൃത്യമായിരിക്കണം; എങ്കിൽ മാത്രമേ ഗോൾ 2026 പദ്ധതിയിൽ ഇത് ഉൾപ്പെടുത്താനാവുകയുള്ളൂ.
- SchoolCode-DistrictCode-GOAL2026-NameOfitem
- ഉദാ: TVM ജില്ലയിലെ 99999 എന്ന സ്കൂൾകോഡ് ഉള്ള വിദ്യാലയത്തിൻ്റെ ഫയൽനാമം
99999-TVM-GOAL2026-Best kick-1.jpeg . അടുത്ത ഫയലിന് 99999-TVM-GOAL2026-Best kick-2.jpeg എന്ന മാതൃകയിൽ നൽകുക. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക.)
ഫയൽ അപ്‍ലോഡിങ്ങ്
ഘട്ടം 1
- ഈ പേജിൽ സഹായകനിർദ്ദേശങ്ങളുടെ ഏറ്റവും താഴെയായുള്ള എന്ന ലിങ്ക് വഴി തന്നെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. ഇതിലൂടെ ചേർത്ത ചിത്രങ്ങൾ മാത്രമേ പ്രൊജക്റ്റുകൾ പേജിൽ തനിയേ ചേർക്കപ്പെടുകയുള്ളൂ.
- ലിങ്ക് ക്ലിക് ചെയ്ത് അപ്‌ലോഡ് സഹായി പേജ് തുറക്കുക.
-
Click to enlarge the images
ഘട്ടം 2
- ആവശ്യമെങ്കിൽ, 3 ചിത്രങ്ങൾ വരെ ഒരേസമയത്ത് തിരഞ്ഞെടുക്കാം.
- Preview പരിശോധിക്കുക. തെറ്റായ ചിത്രങ്ങൾ ഉണ്ടെങ്കിൽ നീക്കം ചെയ്യുക.
- മറ്റൊരു ചിത്രം വേണമെങ്കിൽ ചേർക്കുക
- തുടരുക ക്ലിക് ചെയ്യുക
ഘട്ടം 3
അപ്‌ലോഡ് ചെയ്‌ത പ്രമാണങ്ങൾ എല്ലാവർക്കും സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് അനുമതി നൽകുക:
- ഇവ എന്റെ സ്വന്തം സൃഷ്ടിയാണ്, ആർക്കും ഇവ സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.
- ഇവ പൂർണ്ണമായും എന്റെ സ്വന്തം സൃഷ്ടികൾ ആണ്.
- Creative Commons Attribution ShareAlike 4.0
ഘട്ടം 4
- ഫയൽനാമം SchoolCode-DistrictCode-GOAL2026-NameOfitem എന്ന ഫോർമാറ്റ് നൽകുക.
- വിവരണം എന്നതിൽ GOAL 2026 image എന്ന് നൽകുക
- തീയതി അവിടെ തനിയേ വരുന്നില്ലെങ്കിൽ ക്ലിക് ചെയ്ത് ചേർക്കുക
- വർഗ്ഗങ്ങൾ എന്ന ഫീൽഡിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല.
- സ്ഥലം എന്ന ഫീൽഡിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല.
- ഫോട്ടോയുടെ തരം - ഉചിതമായത് തെരഞ്ഞെടുക്കുക
- നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കുക
- സ്കൂൾകോഡ് ചേർക്കുക. HSS, VHSS വിഭാഗങ്ങളുടെ ചിത്രങ്ങൾക്കും HS വിഭാഗത്തിന്റെ സ്കൂൾകോഡ് നൽകുക.
- ഒന്നിലധികം ഫയലുകൾ അപ്‍ലോഡ് ചെയ്യുന്നുവെങ്കിൽ, മറ്റ് അപ്‍ലോഡുകളിലേക്ക് വിവരങ്ങൾ പകർത്തുക എന്നത് ക്ലിക് ചെയ്യുക
- പകർത്താനുള്ളവ ടിക് ചെയ്യുക
- താഴെയുള്ള പ്രമാണം പ്രസിദ്ധീകരിക്കുക ' എന്നതിൽ ക്ലിക് ചെയ്യുക.
ഘട്ടം 5
- ചിത്രം അപ്‍ലോഡ് ചെയ്യപ്പെട്ടാൽ, താഴെക്കാണുന്നവിധത്തിൽ ഒരു സന്ദേശം ലഭിക്കുന്നു.

ഘട്ടം 6
സ്കൂളിന്റെ പേജിലെത്തുക. ഇതിലെ പ്രൊജക്റ്റുകൾ വിഭാഗത്തിലെ ഗോൾ 2026 എന്ന പേജിലാണ് ചിത്രഗാലറി തയ്യാറാക്കേണ്ടത്. ഇതിന്,

- ഗോൾ 2026 താൾ സൃഷ്ടിക്കുക എന്ന ഒരു ബട്ടൻ ഇൻഫോബോക്സിന് തൊട്ട് താഴെക്കാണാം. ഇതിൽ ക്ലിക് ചെയ്യുക.
- നിങ്ങളുടെ സ്കൂളിലെ തൂഫാൻ ഗോൾ ഇവന്റിന്റെ ചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ? എന്ന ഒരു Message Box തുറന്നുവരും.
- ഉചിതമായ ഓപ്ഷൻ ക്ലിക് ചെയ്യുക.
- പ്രൊജക്റ്റുകളിലെ ഗോൾ 2026 പേജ് തുറന്നുവരം. ഗാലറി കാണുക.
- ഏതെങ്കിലും ചിത്രം മാറ്റേണ്ടതായിവന്നാലും സാങ്കേതിക സഹായത്തിനും കൈറ്റിന്റെ ഉപജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെടുക.
- വീണ്ടും മറ്റൊരു ചിത്രം അപ്ലോഡ് ചെയ്യുന്നുവെങ്കിൽ അത് പ്രൊജക്റ്റുകളിലെ ഗോൾ 2026 പേജിൽ റീലോഡ് ചെയ്യുന്നതിന് ഗോൾ 2026 താൾ സൃഷ്ടിക്കുക എന്ന ബട്ടൻ ക്ലിക് ചെയ്യുക.
പ്രചരണം
- സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. GOAL 2026 ചിത്രങ്ങൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
ഗോൾ 2026 ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
- പ്രത്യേക ശ്രദ്ധയ്ക്ക്: ഇവിടെ നൽകിയിട്ടുള്ള Upload Photos എന്ന ലിങ്ക് വഴി ചേർത്ത ചിത്രങ്ങൾ മാത്രമേ Goal 2026 പദ്ധതിയിൽ ഉൾപ്പെടുകയുള്ളൂ
മറ്റു ചിത്രങ്ങളുടെ അപ്‍ലോഡിങ്
- ഗോൾ 2026 പദ്ധതിയിൽപ്പെടാത്ത മറ്റ് ചിത്രങ്ങൾ മുകളിലെ ലിങ്ക് വഴി ചേർക്കരുത്. അവ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന അപ്ലോഡ് പേജിലൂടെ ചേർക്കുക.
ഹെൽപ്ഡെസ്ക്
- കൈറ്റിന്റെ ഉപജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ
- സ്കൂൾവിക്കിയുടെ ജില്ലാതല വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക
- സ്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്റർ (വളരെ അത്യാവശ്യഘട്ടത്തിൽ, ജില്ലകളിൽ പരിഹരിക്കാനാവാത്തവയ്ക്ക് മാത്രം)
