സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം - 2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം കൈറ്റിന്റെ ആഭിമുഖ്യത്തിൽ ,സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ,അസ്സംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു .സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളും അധ്യാപകരും അതിൽ പങ്കുചേർന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ എന്താണെന്നും അതിന്റെ പ്രാധാന്യത്തെയും സാധ്യതകളെയും കുറിച്ച്‌ സ്കൂളിലെ മുതിർന്ന അധ്യാപികയും മുൻ എസ് ഐ ടി സി യുമായ ശ്രീമതി എൻ എ സുഷ ഹാരിയറ്റ് കുട്ടികൾക്ക് വിശദമായി തന്നെ പരിചയപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ സാധ്യതകളും വെല്ലുവിളികളും - സെമിനാർ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ -സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാര് സംഘടിപ്പിച്ചു .എറണാകുളം കൈറ്റിന്റെ മുൻ മാസ്റ്റർ ട്രെയ്നറും മലയാളം അധ്യാപകനുമായ ശ്രീ പ്രകാശ് വി പ്രഭു ക്ലാസ് നയിച്ചു .സ്കൂൾ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ എല്ലാ അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് കൂടുതൽ അറിവുകൾ നേടാൻ സെമിനാർ കുട്ടികളെ വളരെ അധികം സഹായിച്ചു .

ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു .സ്കൂളിലെ എല്ലാ കുട്ടികൾക്കും അതിനുള്ള അവസരം നൽകി .മികച്ച പോസ്റ്ററുകൾ കണ്ടെത്തി സമ്മാനം നൽകി .ലൈറ്റ്‌ലെ കാറ്റെസിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു എന്നത് പ്രശംസനീയമാണ് .

റോബോ ഫെസ്റ്റ് - ഐ ടി എക്സിബിഷൻ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് എന്ന പേരിൽ ഐ ടി എക്സിബിഷൻ സംഘടിപ്പിച്ചു .ഐ ടി വിഭാഗവുമായി ബന്ധപ്പെട്ട ഓരോ ഉപകരണങ്ങളും പുസ്തകങ്ങളും പ്രദർശിപ്പിച്ചു .ആർഡിനോ കിറ്റിലെ വസ്തുക്കളെയും പ്രദർശനത്തിൽ ഉൾപ്പെടുത്തി .ലിറ്റിൽ കൈറ്റ്സിൽ  അംഗങ്ങളായ കുട്ടികൾ  ഓരോ ഉപകരണങ്ങളെയും മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്സ് അംഗങ്ങൾ തയ്യാറാക്കിയ ഷോർട് ഫിലിം ,വിശ്വാൽ ട്രാവലോഗ് ,വീഡിയോ ഡോക്ക്യൂമെന്റഷനുകൾ ,അനിമേഷൻ ,സ്‌കറാച്ച്‌ ഗെയിമുകൾ തുടങ്ങിയവയും ഫേസ് സെൻസിംഗ് ഡോർ സംവിധാനം ,റോബോ ഹെൻ,ഡാൻസിങ് എൽ ഇ ഡി ,ട്രാഫിക് ലൈറ്റ് സംവിധാനം ,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തുടങ്ങിയ റോബോട്ടിക് ഇനങ്ങളും റോബോ ഫെസ്റ്റിന്റെ ഭാഗമായി പ്രദർശിപ്പിച്ചു .