സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
26007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26007
യൂണിറ്റ് നമ്പർLK/2018/26007
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅപർണ അൽഫോൺസ ജോർജ്
ഡെപ്യൂട്ടി ലീഡർക്രിസ്റ്റിയ മരിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയദർശിനി എ
അവസാനം തിരുത്തിയത്
05-11-202526007


അംഗങ്ങൾ

Sl No Admission No Name Class Division
1 14297 ANGELINA ANTONY 8 A
2 14413 ALVIYA C J 8 A
3 14479 SERA JOSEPH 8 A
4 14347 NETLIN RUFUS 8 A
5 14337 ANN D COTHO 8 A
6 14285 FARHA KHANAM 8 A
7 14359 AGNA ZITA HENBIT 8 A
8 14289 EMLIN MARIA PHILOMINA C 8 A
9 14362 MIZRIYA SULFIKAR 8 B
10 14272 ANN MARIYA P S 8 B
11 14298 JUWANA CHRISTEENA JANOORUS 8 B
12 14449 HIBA M S 8 B
13 14399 ABIGALE HANNAH P 8 B
14 14381 ANEETA MARIA K A 8 B
15 14372 NIYA MARIA BENEDICT 8 B
16 14376 ANN GRACE T D 8 B
17 14340 SELANA ELIAS 8 B
18 14383 FAIHA FATHIMA 8 B
19 14354 MARY SALUS 8 B
20 15759 ANN AKSHITHA 8 B
21 14253 ANNSERA THOMAS 8 B
22 14485 ANASWARA K B 8 C
23 14424 ZENHA JUVAIRIYA H 8 C
24 14489 ZANHA FATHIMA M B 8 C
25 14358 SERAH NOBY 8 C
26 14962 AKHIYA NIDHIN 8 C
27 14310 KEERTHANA A K 8 C
28 14308 MEERA R NAIK 8 C
29 15749 FAYHA YASIR 8 C
30 14250 CHRISTIYA MARIA JOSEPH 8 C
31 14375 ANGELIYA ROBY 8 D
32 14408 ANN AUGUSTINE 8 D
33 14420 NOORA SAJEER 8 D
34 14484 ESHAL KHADEEJA P A 8 D
35 14391 APARNA ALPHONSA GEORGE 8 D
36 14244 AYMEN ASHALINA K I 8 D
37 14278 ANN PAULY RAPHEL 8 D
38 14259 SADHIYA S 8 D
39 14361 NAIRA FATHIMA M N 8 D
40 14353 DHIYA RANEESH 8 D

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ബാച്ച് -2024-27

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ആദ്യഘട്ട സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30മണിക്ക് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ ലിമ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിലെ കൈറ്റ്മിസ്ട്രെസ് ശ്രീമതി ആനി ടി ജെ ക്യാമ്പ് നയിച്ചു.2024-27 ബാച്ചിലെ 40കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ കൈറ്റ് മിസ്ട്രെസ്മാരായ ശ്രീമതി സുജ പി, ശ്രീമതി പ്രിയദർശിനി എ എന്നിവരും സന്നിഹിതരായിരുന്നു.പ്രധാനമായും വീഡിയോ എഡിറ്റിങ് എന്ന മേഖലയിലാണ് പരിശീലനം നൽകിയത്.സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനവും  അഭിരുചിയും വൈദഗ്ദ്ധ്യവും വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നു.യുവതലമുറ ഏറെ പ്രാധാന്യം നൽകുന്നതും അവരിൽ താല്പര്യം ജനിപ്പിക്കുന്നതുമായ റീൽസ് നിർമാണം, പ്രോമോ വീഡിയോ തയ്യാറാക്കൽ, അവയുടെ സമ്മിശ്രണം തുടങ്ങിയവയെല്ലാം വളരെ താല്പര്യത്തോടെയും വ്യത്യസ്തതയോടെയും ചെയ്യാൻ ഓരോ അംഗങ്ങൾക്കും സാധിച്ചു എന്നത് ക്യാമ്പിന്റെ വിജയമാണ്.ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് റിഫ്രഷ്മെന്റും നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലഹരി വിരുദ്ധ ദിനാചരണം .

ഫോർട്ട്കൊച്ചി  സെന്റ് മേരീസ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിപുലമായി നടത്തപ്പെട്ട ലഹരി വിരുദ്ധ ദിനാചരണം കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ  അഡ്വക്കേറ്റ്  ശ്രീ.ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ വിദ്യാർത്ഥികളായ കുമാരി വൈഗ ബെന്നി, കുമാരി ലിദിയ മേരി എന്നിവർ ചേർന്ന് വരച്ച സാൻഡ് ആർട്ടിലൂടെയാണ് അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചത്.സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിമ ആന്റണി സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളെ പരിചയപ്പെടുത്തി. സ്കൂൾ ലീഡർ കുമാരി ആർലിൻ ലിനറ്റ് ഏവർക്കും സ്വാഗതം ആശംസിച്ചു.ഫോർട്ടുകൊച്ചി സബ് ഇൻസ്‌പെക്ടർ ശ്രീ. അനിൽകുമാർ, ലഹരി വിരുദ്ധ ജാഗ്രതാസന്ദേശം പങ്കു വച്ചു.ഫോർട്ട്കൊച്ചി CPO ശ്രീമതി അശ്വതി രാമചന്ദ്രൻ, പി ടി എ എക്സിക്യൂട്ടീവ് പ്രതിനിധി ശ്രീമതി രോഷ്നി,വ്യാപാരി വ്യവസായി പ്രതിനിധി ശ്രീ മുഹമ്മദ്‌ സുനിൽ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ശ്രീമതി സിബിൾ ഡി റോസാരിയോ, ട്രാൻസ്‌പോട്ടേഷൻ പ്രതിനിധികൾ ശ്രീ റോബിൻസൺ വി ജെ,ശ്രീ രാജു ജോർജ്, ശ്രീ ജയൻ ജോർജ്, ശ്രീ നെൽസൺ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.സ്കൂൾ  പാർലമെന്റ് അംഗം കുമാരി അൻഷിക മെൽറോസ്  'ലഹരി മുക്ത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുജ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം പങ്കു വച്ചു.ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട  പ്രത്യേക അസംബ്ലിയിൽ,ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണം,ലഹരി വിരുദ്ധ സന്ദേശം പകരുന്ന നൃത്തശില്പം, സുമ്പ ഡാൻസ്,,ചിത്രരചന തുടങ്ങി വിവിധ പ്രചാരണ പരിപാടികൾ  അരങ്ങേറി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ,റെഡ് ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും മറ്റു കുട്ടികളും അണിനിരന്ന ലഹരിവിരുദ്ധ റാലിയും ചടങ്ങിന് മാറ്റുകൂട്ടി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഘട്ടം 2 ബാച്ച് -2024-27

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 29/10/2025 ബുധനാഴ്ച രാവിലെ 9.30മണിക്ക് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ ലിമ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിലെ കൈറ്റ്മിസ്ട്രെസ് ശ്രീമതി സുനിത മേരി ജോസഫ് ക്യാമ്പ് നയിച്ചു.2024-27 ബാച്ചിലെ 40കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ കൈറ്റ് മിസ്ട്രെസ്മാരായ ശ്രീമതി സുജ പി, ശ്രീമതി പ്രിയദർശിനി എ എന്നിവരും സന്നിഹിതരായിരുന്നു.പ്രധാനമായും അനിമേഷൻ പ്രോഗ്രാമിങ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനവും  അഭിരുചിയും വൈദഗ്ദ്ധ്യവും വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നു.യുവതലമുറ ഏറെ പ്രാധാന്യം നൽകുന്നതും അവരിൽ താല്പര്യം ജനിപ്പിക്കുന്നതുമായ അനിമേഷൻ നിർമാണം ,ഗെയിം നിർമാണം, വീഡിയോ തയ്യാറാക്കൽ, അവയുടെ സമ്മിശ്രണം തുടങ്ങിയവയെല്ലാം വളരെ താല്പര്യത്തോടെയും വ്യത്യസ്തതയോടെയും ചെയ്യാൻ ഓരോ അംഗങ്ങൾക്കും സാധിച്ചു എന്നത് ക്യാമ്പിന്റെ വിജയമാണ്.കുട്ടികൾക്ക് നൽകിയ അസൈൻമെന്റിന്റെയും അനിമേഷൻ ,പ്രോഗ്രാമിങ് എന്നീ മേഖലകളിൽ അവർ കാഴ്ച വച്ച മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ എട്ടു  കുട്ടികളെ ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് റിഫ്രഷ്മെന്റും നൽകി.