ഗവ. എൽ പി എസ് ചിറ്റാറ്റുകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചിറ്റാറ്റുകര
വിലാസം
ചിറ്റാറ്റുകര

ചിറ്റാറ്റുകര, വടക്കേക്കര പി.ഒ,
,
683522
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽchittattukaraglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി പി ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13- വാർഡിലാണ് ഗവ .എൽ .പി സ്കൂൾ ചിറ്റാറ്റുകര സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ 4 ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*  വിദ്യാരംഗം കലാ സാഹിത്യ വേദി.

മുൻ സാരഥികൾ

കെ കെ രത്നവല്ലി - 1980 ടി കെ ശാരദ - 1980 കെ പി ജോർജ് - 1980 പി ആർ കമലാക്ഷി - 1981 എം എസ് പത്മ - 1985 പി കെ രാജപ്പൻ - 1987 സി കെ കമലമ്മ - 1988 ഇ എം സൈനബബീവി - 1990 പി അച്യുതൻ - 1991 എ പി മത്തായി - 1992 പി എ അമ്മിണി - 1993 എൻ സുമതി - 1998 കെ കമലക്ഷി - 2000 കെ വി അശോക്‌കുമാർ - 2001 ടി പി ചിന്നമ്മ - 2001 എം എസ് സാവിത്രി - 2002 കെ സി സുപ്രിയ - 2004 കെ സുമ - 2006 ഇ എസ് ലീലാമണി - 2008 കെ കെ തമ്പി - 2009 പി എ സതി - 2015 ഷണ്മുഖൻ - 2017 എസ് സുനിൽകുമാർ - 2017 ഓ ഇ ഷെറിൻ ഏലിയാസ് - 2017 വി ബി ഗീത - 2021

# ജയന്തി പി ജി                 -   2021

നേട്ടങ്ങൾ

സുരക്ഷിതമായ ചുറ്റുമതിലുള്ളതാണ് സ്കൂൾ കെട്ടിടം .ക്ലാസ് മുറികൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു . ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കിയിട്ടുണ്ട് . ശിശു സൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .ഓരോ ക്ലാസ് മുറിയിലും രണ്ടു ഫാനുകൾ വീതമുണ്ട് .കൈറ്റ് നൽകിയ ലാപ്ടോപ്പുകളും ,പ്രോജെക്ടറുകളും , കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായമായിട്ടുണ്ട് .സ്കൂളിന്റെ എസ് എം സി യും ,മാതൃ സംഘവും സ്കൂളിന് എല്ലാ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട് .സ്കൂൾ മുറ്റത്തു നല്ലൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .ആവശ്യത്തിന് വൃത്തിയുള്ള ശൗചാലയ സൗകര്യമുണ്ട്.എല്ലാം ടൈൽ പാകിയിരിക്കുന്നു . ഭിനയശേഷി സൗഹൃദ ശൗചാലയവുമുണ്ട് .എല്ലാ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകവും , യൂണിഫോമും ഗവണ്മെന്റ് നൽകിവരുന്നു .സ്പോർട്സ് , കല ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള ,അക്ഷരമുറ്റം ക്വിസ് , വിജ്ഞാനോത്സവം ,കാർഷിക ക്വിസ് ഇനിഇവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .എൽ എൽ എസ് സ്കോളർഷിപ് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു . എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട് .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം ,ഗണിത വിജയം എന്നി പഠന രീതികൾ പഠന നിലവാരം മെച്ചപ്പെടുത്താൻ ഉപേയാഗിക്കുന്നു .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജഗതീഷ് പി ആർ (ബി എസ് എഫ് )
  2. സലിംകുമാർ (സിനി ആര്ടിസ്റ് )
  3. പൂയപ്പിള്ളി തങ്കപ്പൻ (സാഹിത്യകാരൻ )
  4. എൻ എം പിയേഴ്‌സൺ (രാഷ്ട്രീയ നിരീക്ഷകൻ )

വഴികാട്ടി

Map


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചിറ്റാറ്റുകര&oldid=2529490" എന്ന താളിൽനിന്ന് ശേഖരിച്ചത്