ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവ റിപ്പോർട്ട് 2025

2025 -26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി യോഗം കൂടുകയും 2025 ജൂൺ രണ്ടാം തീയതി സ്കൂൾതല പ്രവേശനോത്സവം മികച്ച രീതിയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയർമാൻ, സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ് ,അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ മാസം രണ്ടാം തീയതി പ്രവേശനോത്സവ ചടങ്ങുകൾ വളരെ വിപുലമായ രീതിയിൽ നടക്കുകയും അക്ഷരദീപം തെളിയിക്കുകയും കുട്ടികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തു. കൃത്യം 9 .30 ന് തന്നെ സ്കൂൾതല പ്രവേശനോത്സവം ആരംഭിച്ചു. യോഗത്തിൽ ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് സുനിൽ സാർ അധ്യക്ഷനായിരുന്നു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ സ്വാഗതം ആശംസിച്ചു .പുതുതായി വന്നുചേർന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു. മുഖ്യ അതിഥി ശ്രീമതി ഗീതാനസീർ പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ ആശംസകൾ അറിയിക്കുകയും, സ്കൂളിന്റെ ഉന്നമനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .ശ്രീമതി ഇന്ദു (സീനിയർ അസിസ്റ്റന്റ് )യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. അതിനുശേഷം യോഗനടപടികൾ അവസാനിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം - സ്കൂൾ പ്രവർത്തന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി 3 /6 /2025 മുതൽ 13 /6 /2025 വരെ ക്ലാസ് മുറികളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ ,സ്കൂളുകളിൽ നടക്കേണ്ട പൊതുപ്രവർത്തനങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മോഡ്യൂളുകൾ പ്രകാരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ മുഖേന കുട്ടികളിൽ ഉളവാക്കേണ്ട മൂല്യബോധം വികസിക്കാനുള്ള പ്രവർത്തന പദ്ധതികൾ കൂടി ചേർത്തു.

3/6/2025 മുതൽ 13 /6 /20025 വരെ ക്ലാസ് മുറികളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്യുകയും സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ സഹായത്തോടെ എൽ പി ,യുപി ,ഹൈസ്കൂൾ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു .ഒരു ദിവസം ഒരു മണിക്കൂർ എന്ന സമയക്രമം പാലിച്ചുകൊണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു .


പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ചിന് ആചരിക്കപ്പെടുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അന്നേദിവസം വിപുലമായ പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയുണ്ടായി .ഈ ദിനം പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു .മുൻ കാലങ്ങളിലേതു പോലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന വിഷയവും പരിഗണിക്കപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വിവിധതരത്തിലുള്ള വൃക്ഷത്തൈകൾ നട്ടു .സ്കൂൾ പിടിഎ അംഗങ്ങളും ,പ്രിൻസിപ്പലും ,ഹെഡ്മിസ്ട്രസും ഉൾപ്പെട്ട ടീം വൃക്ഷത്തൈകൾ നട്ടു കഴിഞ്ഞശേഷം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട്സംസാരിക്കുകയുണ്ടായി .നട്ട വൃക്ഷങ്ങളുടെ തുടർപരിപാലനത്തെ കുറിച്ചും ചർച്ച ചെയ്തു.കൂടാതെ പരിസ്ഥിതി വിഷയവുമായി സംബന്ധിച്ച പ്രസംഗങ്ങൾ, ചിത്രരചന മത്സരങ്ങൾ ഇവ നടന്നു .തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു.


വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ

വായനദിനത്തിന്റെ ഭാഗമായി ജൂൺ 19 വ്യാഴാഴ്ച പ്രത്യേകഅസബ്ലി സംഘടിപ്പിച്ചു .അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം ,വായനയുടെ പ്രാധാന്യം എന്നിവ കൂടാതെ പുസ്തകപരിചയവും ഉണ്ടായിരുന്നു.പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഡിറ്റ് ചെയ്ത മിനി കഥകൾ കവിതകൾ എന്ന പുസ്തകം അമൃത സുനിൽ എന്ന കുട്ടി പരിചയപ്പെടുത്തുകയും അതിൽ ഒരു കഥ എല്ലാ കുട്ടികൾക്കും വേണ്ടി വായിക്കുകയും പുസ്തകം വായിക്കാൻ ലൈബ്രറിയിൽ പുസ്തകം ലഭ്യമാക്കുമെന്നും അറിയിച്ചു.

തുടർന്ന് ഹെഡ്മിസ്ട്രസ് സുജ ടീച്ചറും പ്രിൻസിപ്പാൾ ശ്രീദേവിയമ്മ ടീച്ചറും ആശംസകൾ അറിയിച്ചു .ജയശ്രീ ടീച്ചർ "അറ്റോമിക് ഹാബിറ്റ്സ് "എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. കുട്ടികൾ ലൈബ്രറിയിൽ എത്തുമ്പോൾ പുസ്തകങ്ങൾ വായിക്കുകയും വായന കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചു. രാവിലെ 11 മണിക്ക് വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം സെമിനാർ ഹാളിൽനടന്നു .നാവായിക്കുളം സ്വദേശിയായ ഗോപാലകൃഷ്ണൻ സാറാണ് ഉദ്ഘാടനം നിർവഹിച്ചത് .റിട്ടയേഡ് HM, മലയാളം വിഭാഗം അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ലൈബ്രറി കൗൺസിൽ അംഗം, എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രസ്തുത പരിപാടിയിൽ മലയാളം വിഭാഗത്തിലെ എല്ലാ വിഭാഗം അധ്യാപകരും പങ്കെടുത്തു ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഭാഗമായി തുടർപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാവ്യകേളി ,നാടൻ പാട്ട് ശില്പശാല, സാഹിത്യ ക്വിസ് ,ചിത്രകല ശില്പശാല തുടങ്ങിയ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

ജി.എച്ച്.എസ്.എസ്. പാളയംകുന്ന്

സുകൃതം - ശുചിത്വം പദ്ധതി

സമഗ്രറിപ്പോർട്ട് 2025-26

ജി.എച്ച്.എസ്.എസ് . പാളയംകുന്നിൽ വിദ്യാലയത്തെ മാലിന്യമുക്തമാക്കുന്നതിന് പരിസ്ഥിതി

സൗഹൃദവും സുസ്ഥിരവുമായ ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ 'സുകൃതം ശുചിത്വം'

പദ്ധതിയിലൂടെ നടപ്പിലാക്കുന്നു . കേരള സർക്കാരിന്റെ 'സുകൃതം ശുചിത്വം മാലിന്യമുക്ത വിദ്യാലയ'

പദ്ധതിയുടെ ഭാഗമായി 2024-ൽ ആരംഭിച്ച ഈ സംരംഭം കുട്ടികളിൽ ശുചിത്വ അവബോധവും മാലിന്യ

നിർമാർജന സംസ്കാരവും വളർത്തുന്നു . നിലവിലെ പ്രവർത്തനങ്ങളും 2026-ലെ മാസ്റ്റ ർ പ്ലാനും

സമന്വയിപ്പിച്ച് വിദ്യാലയത്തെ പരിസ്ഥിതി മാതൃകയാക്കി മാറ്റു കയാണ് ലക്ഷ്യം.

ലക്ഷ്യങ്ങൾ

പദ്ധതിയുടെ പ്രധാന ലക്ഷ്യം വിദ്യാലയത്തെ മാലിന്യമുക്തമാക്കു കയും മാലിന്യ സംസ്കരണത്തിൽ

പുതിയ മാതൃക സൃഷ്ടിക്കു കയും ചെയ്യലാണ് . കുട്ടികളിലൂടെ ശുചിത്വാധിഷ്ഠിത മാലിന്യനിർമാർജന

സംസ്കാരം വളർത്തു ന്നതിന് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു . Reduce, Reuse,

Recycle തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കു കയും പ്ലാസ്റ്റ ിക് നിരോധനം ലക്ഷ്യമാക്കു കയും

വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കാളികളാക്കു കയും ചെയ്യുന്നു .

നിലവിലെ പ്രവർത്തനങ്ങൾ

2024-25 അധ്യായന വർഷം മുതൽ ശുചിത്വ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു .ഓരോ ക്ലാസിലും

ശുചിത്വ വോളണ്ടിയർമാരെ തിരഞ്ഞെടുത്ത് , അവരുടെ നേതൃത്വത്തിൽ ദിവസേന ശുചീകരണം

നടത്തുന്നു ; കുട്ടികളെ ഗ്രൂപ്പു കളാക്കി ചുമതലകൾ നൽകി റൊട്ടേ ഷൻ സംവിധാനം

ഏർപ്പെടുത്തിയിട്ടുണ്ട് .ഓരോ ക്ലാസിലും പ്ലാസ്റ്റിക് , പേപ്പർ മാലിന്യങ്ങൾ വേർതിരിക്കാൻ രണ്ട് വേസ്റ്റ്

ബിന്നുകൾ സ്ഥാപിച്ചു ; ഹരിത കർമ്മ സേനയുടെ സഹായത്തോടെ മാസത്തിലൊരിക്കൽ മാലിന്യം

നീക്കം ചെയ്യുന്നു . 2026 മാസ്റ്റ ർപ്ലാൻ പ്രകാരം ജൈവ, അജൈവ, പ്ലാസ്റ്റിക് , മാലിന്യങ്ങൾ

ഉറവിടത്തിൽ വേർതിരിക്കാൻ ബിന്നു കൾ ലേബലുകളോടെ സ്ഥാപിച്ചു .

ൈവമാലിന്യം നിക്ഷേ പിക്കുന്നതിനായി റിംഗ് കമ്പോസ്റ്റ് ഉപയോഗിക്കുന്നു. കൂടാതെ ഡൈനിങ് ഹാളിൽ

നിന്നു മുള്ള ഭക്ഷണഅവശിഷ്ടങ്ങൾ പ്രദേശത്തു ള്ള ഒരു ഡയറി ഫാമിന് നൽകുന്നു .

.പ്ലാസ്റ്റിക് മലിനീകരണത്തെ ക്കുറിച്ചും പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. Reduce-Reuse-Recycle

പ്രോത്സാഹിപ്പിക്കുന്നു .പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായി ഒഴിവാക്കാൻ നിർദേശങ്ങൾ നൽകി..എഴുതിതീർന്ന പേനകൾ ശേഖരിക്കാൻ LP/UP/HS വിഭാഗങ്ങളിൽ പെൻബൂത്തുകൾ ആരംഭിച്ചു .

.പെൺകുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്ക് ആയ മാനസയിൽ വർഷങ്ങൾ പഴക്കമുള്ള 3

ഇൻസിനറേറ്ററാണ് ഉണ്ടായിരുന്നത് , ഇതിൽ ഒരെണ്ണം മാത്രമേ പ്രവർത്തനക്ഷമമായി

ഉണ്ടായിരുന്നു ള്ളൂ . സുകൃതം-ശുചിത്വം പദ്ധതിയുടെ ഭാഗമായി ലഭിച്ച തുക ചിലവഴിച്ച് 47000 രൂപയ്ക്ക്

ടോയ്‌ലറ്റിൽ ഒരു ഇൻസിനറേറ്റർ സ്ഥാപിച്ചു .

ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ള നിർദ്ദേശങ്ങളും പെൺകുട്ടികൾക്ക് നൽകി.

.രണ്ടാഴ്ചയിൽ ഒരിക്കൽ ശുചിത്വ ക്ലബ് യോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്തുന്നു .

ശുചിത്വമിഷന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കാവുന്ന ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ

ശുചിത്വബോധവും പരിസ്ഥിതി ബോധവും വളർത്തുന്നതിന് അത്യാവശ്യമാണ് . 'സുകൃതം ശുചിത്വം'

പദ്ധതിയിലൂടെ സ്കൂൾ ക്യാമ്പസ് ശുചീകരിക്കുകയും മാലിന്യനിർമാർജന തന്ത്രങ്ങൾ നടപ്പാക്കുകയും

വലിച്ചെറിയൽ വിമുക്ത ക്യാമ്പസുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു . ഓരോ ക്ലാസിലും ശുചിത്വ അംബാസിഡർമാരെ

നിയോഗിച്ച് മാലിന്യ സംസ്കരണത്തിന് നേതൃത്വം നൽകുന്നു . മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ

സ്ഥാപിച്ച് പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പേപ്പർ, പാൽ കവർ തുടങ്ങിയ മാലിന്യങ്ങൾ തരംതിരിച്ച്

സംഭരിക്കു കയും ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ ാക്കി സ്കൂൾ കൃഷിക്ക് ഉപയോഗിക്കു കയും ശുചിത്വോത്സവങ്ങൾ

ആഘോഷിക്കു കയും ചെയ്യുന്നു . കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ കൂടുതൽ ചെടികൾ നട്ടു പിടിപ്പിക്കു കയും

ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കു കയും ചെയ്യുന്നു .ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ

മാലിന്യ സംസ്കരണ ശീലങ്ങൾ രൂപപ്പെ ടുത്തു കയും ആരോഗ്യകരമായ പഠനാവസരങ്ങൾ സൃഷ്ടിക്കു കയും സ്കൂൾ

മാലിന്യപ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം നൽകുകയും ചെയ്യുന്നു .ഇത് സമൂഹത്തിലേക്ക് ശുചിത്വ സംസ്കാരം

വ്യാപിപ്പിച്ച് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കുന്നതിന് സഹായിക്കുന്നു . ഈ പ്രവർത്തനങ്ങൾ

സ്കൂളുകളെ ശുചിത്വ മാതൃകകളാക്കി മാറ്റി വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കു കയും

ശുചിത്വമിഷന്റെ ദീർഘകാല ലക്ഷ്യങ്ങൾക്ക് ദൃഢമായ അടിത്തറയൊരുക്കു കയും ചെയ്യും.

'സുകൃതം ശുചിത്വം' പദ്ധതിയിലൂടെ ജി.എച്ച് .എസ് .എസ് . പാളയംകുന്ന് മാലിന്യമുക്ത-പരിസ്ഥിതി

സൗഹൃദ വിദ്യാലയമായി മാറുന്നു . നിലവിലെ പ്രവർത്തനങ്ങളും 2026 മാസ്റ്റ ർ പ്ലാനും സമന്വയിച്ച് കുട്ടികളിൽ

സുസ്ഥിര ശുചിത്വ സംസ്കാരം വളർത്തി സമൂഹത്തിന് മാതൃകയാകും. തുടർപ്രവ‌‌ർത്തനങ്ങളിലൂടെ വിദ്യാലയം

കേരളത്തിലെ ഹരിത വിദ്യാലയ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു .

ഹരിതസേന- പ്രവർത്തന റിപ്പോർട്ട് - (2025-26)

സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേനയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂൾ പരിസരം വൃത്തിയാക്കുകയും മാലിന്യങ്ങൾ വേർതിരിച്ചു പ്രത്യേകം ബിന്നു കളിൽ നിക്ഷേപിക്കുകയും പ്ലാസ്റ്റിക്മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകുകയും ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത അസംബ്ലികൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാൻ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ഓരോ ക്ലാസിലും പ്ലാസ്റ്റിക്കും പേപ്പറും പ്രത്യേകം തരം തിരിക്കുകയും ചെയ്യുന്നു.ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഹരിത സേനാ അംഗങ്ങളുടെ ങ്ങളുടെ നേതൃത്വത്തിൽ നടന്നു. ഹരിത സഭ കൂടുകയും ചെയ്തു.

GOTEC- (2025-26)

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ജില്ലാ സെന്റർ ഫോർ ഇംഗ്ലീഷ് (DCE) യുമായി സഹകരിച്ച് ആരംഭിച്ച GOTEC(Global Opportunity Through English Communication )പദ്ധതി, ഗ്രാമീണ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പരിവർത്തനാത്മക വിദ്യാഭ്യാസ സംരംഭമാണ്. 7, 8 ക്ലാസുകളിലെ തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് 50 മണിക്കൂർ പാഠ്യപദ്ധതി നൽകുന്നതിനായി രണ്ട് അധ്യാപകർ പ്രത്യേക പരിശീലനം നേടുന്നു. വിദഗ്ദ്ധരായ അധ്യാപകർ വികസിപ്പിച്ചെടുത്ത മൊഡ്യൂൾ പ്രകാരമാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുന്നത് .

GOTEC-ൽ തിരഞ്ഞെടുക്കുന്ന കുട്ടികളെ GOTEC Ambassadors എന്നാണ് വിളിക്കുന്നത്.ഈ പദ്ധതിക്കുള്ള എല്ലാ ഫണ്ടും കുട്ടികളുടെ snacks ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് DDE യുടെ മേൽനോട്ടത്തിൽ ജില്ലാ പഞ്ചായത്താണ്..

2025–'26 അധ്യയന വർഷത്തെ സെമിഫൈനൽ മത്സരങ്ങൾ ജനുവരി 24ന് തൈക്കാട് ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ GOTEC അംബാസഡർമാർ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ 78 സ്കൂളുകളെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. പേപ്പർ പ്രസന്റേഷനിൽ നിധി ഷൈനും ഹർഷിക ഐ യും, ഡിക്ലമേഷനിൽ അനൗക ബി രാജും, ടേൺ കോട്ടിൽ വിനായക് ബിയും, റോൾ പ്ലേയിൽ അനുശ്രീ പി, അവന്തിക പി സുനിൽ, തൻവി, ആയിഷ റിയാസ്, ഫർഹാന എൻ, മയൂഖ എം എ, മിൻഹാ മൻസീജ് എന്നിവരും, ആങ്കറിങ്ങിൽ അവന്തിക പി സുനിലും ഉൾപ്പെടെയുള്ള GOTEC അംബാസഡർമാർ പങ്കെടുത്തു. ക്ലസ്റ്റർ 2 സെമിഫൈനലിൽ റോൾ പ്ലേ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെമിഫൈനൽ ആങ്കറിങ് മത്സരത്തിൽ അവന്തിക പി സുനിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ *ആങ്കറിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി അവന്തിക പി സുനിൽ സ്കൂളിന്റെ അഭിമാനമായി. ഈ വർഷം നടന്ന ഗോടെക് മോഡൽ യുണൈറ്റഡ് നേഷൻസ് (GOTEC MUN) എന്ന പ്രോഗ്രാമിലും GOTEC അംഗമായ മൈഥിലി എ ബി പങ്കെടുക്കുകയും മിന്നുന്ന പ്രകടനത്തിന് പ്രത്യേക പരാമർശത്തിനുള്ള സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

GOTEC പദ്ധതിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും course സർട്ടിഫിക്കറ്റ് നൽകുന്നതാണ്..

GOTEC പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന മീറ്റ് ദ മാസ്ട്രോ പ്രോഗ്രാം ഫെബ്രുവരി 17 ന് കോട്ടയം ജില്ലയിൽ നടന്നു.നമ്മുടെ സ്കൂളിൽ നിന്ന് അവന്തിക പി സുനിൽ ന് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടി.