Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അക്കാദമിക മാസ്റ്റർ പ്ലാൻ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ക്ലാസ് റൂം പ്രവർത്തനങ്ങൾ അതനുസരിച്ച് ചിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പഠന പിന്നാക്കക്കാർക്കുള്ള പിന്തുണ ക്ലാസുകൾ

ജൂലൈ ആദ്യവാരം മുതൽ യുപി ,എച്ച് എസ് തലങ്ങളിൽ പഠന പിന്നാക്ക അവസ്ഥയിലുള്ള കുട്ടികളെ പ്രീ ടെസ്റ്റിലൂടെ കണ്ടെത്തുകയും ശ്രദ്ധ ,മലയാളത്തിളക്കം എന്നീ പ്രോഗ്രാമുകളിലൂടെ അധിക സമയം കണ്ടെത്തി കുട്ടികൾക്ക് പിന്തുണ ക്ലാസുകൾ നൽകിവരുന്നു .ഭിന്ന നിലവാരത്തിലുള്ള കുട്ടികളെ പരീക്ഷയിൽ ആത്മവിശ്വാസത്തോടെ പങ്കെടുപ്പിക്കുന്നതിനുള്ള ക്ലാസുകൾ എല്ലാ വിഷയങ്ങൾക്കും നൽകിവരുന്നു.

USS, NMMS

കഴിഞ്ഞ അക്കാദമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ രണ്ടു കുട്ടികൾക്ക് യു എസ് എസ് ലഭിച്ചു .വിസ്മയ എ ഡി ശ്രീഭദ്ര ബി എന്നിവർക്കാണ് യു എസ് എസ് ലഭിച്ചത് .വർക്കല സബ് ജില്ലയിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത് വിസ്മയക്കാണ് (ഗിഫ്റ്റഡ് ചൈൽഡ് 80% മാർക്ക് ) .NMMS ന് കഴിഞ്ഞവർഷം 13 കുട്ടികൾ യോഗ്യത നേടി ഇതിൽ ധന്യശ്രീ എസിന് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു.

YIP - ശാസ്ത്രപഥം കുട്ടികളിൽ

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ശാസ്ത്രപഥം. കഴിഞ്ഞവർഷത്തെ സംസ്ഥാനതല വിജയികൾ നമ്മുടെ സ്കൂളിലെ പ്രണവ് എം ,ജിത്തു ആർ എന്നിവരാണ് .

മേളകൾ

കലോത്സവം

കഴിഞ്ഞവർഷം സ്കൂൾ കലോത്സവ വിജയികളായ മുഴുവൻ കുട്ടികളെയും സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു .സബ് ജില്ലയിൽ എച്ച് സ് വിഭാഗത്തിൽ ഓവറാൾ മൂന്നാം സ്ഥാനവും ,യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ,സബ്ജില്ലാ ഓവറോൾ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിലായിരുന്നു .സംസ്ഥാനതലത്തിൽ എച്ച്എസ്എസ് വിഭാഗം മോണോ ആക്ട് സൈനാ മോൾ (എ ഗ്രേഡ് ),കാവ്യകേളിയിൽ ചിന്മയിയ്ക്ക് എ ഗ്രേഡ് ജില്ലാതലത്തിൽ മാപ്പിളപ്പാട്ടിന് കൃഷ്ണ മനുവിന് എ ഗ്രേഡ് ലഭിച്ചു.

കായികം

കായികമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു .നമ്മുടെ സ്കൂളിലെ അപർണ സംസ്ഥാനതലത്തിൽ ജൂനിയർ കബഡി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗമായിരുന്നു .സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ സൂര്യനാരായണൻ പങ്കെടുത്ത് എ ഗ്രേഡ് നേടി. കഴിഞ്ഞവർഷം നടന്ന SQAY MARTIAL ARTS AND MOUNTANAIRINGൽ ഗോൾഡ് മെഡൽ നേടിയത് നവനീത് ആണ്. ജില്ലാ ടീമിലേയ്ക് ഫുട്ബോളിൽ മൂന്ന് പേർക്കും കബഡിക്ക് 21 ,വോളിബോളിൽ 14 പേർക്കും ഷട്ടിൽ രണ്ടുപേർക്കും ക്രിക്കറ്റിൽ നാല് പേർക്കും ജില്ലയിൽ പങ്കെടുത്തു .ക്രിക്കറ്റ് ഫുട്ബോൾ ,വോളിബോൾ എന്നിവയിൽ കുട്ടികൾ സബ്ജില്ലാതലത്തിൽ പങ്കെടുക്കുകയുണ്ടായി .വ്യക്തിഗത ഇനങ്ങളായ ഓട്ടം ,ചാട്ടം എന്നിവയിലും കുട്ടികൾ പങ്കെടുത്തു .കായികരംഗത്ത് മികവ് പുലർത്തി ജില്ലാതല മത്സരത്തിന് അർഹരായവർ ശിവ ,അനന്ദു എം ,സൂര്യൻ എസ്,റെയ റോമി .

ശാസ്ത്രമേള

സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. സയൻസ് ഓവറോൾ സെക്കൻഡ് ,ഐടി ഓവറോൾ സെക്കൻഡ് ,എൽ പി ,യു പി വിഭാഗം പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടുവാൻ നമുക്ക് കഴിഞ്ഞു .ജില്ലാ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. സ്റ്റേറ്റ് മത്സരത്തിൽ ശാസ്ത്രമേളയിൽ നോബിൽ ഗിരീഷ് ,അഭിനവ് . J എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.

കുട്ടികളെ ആദരിക്കൽ

അക്കാദമിക വർഷത്തിൽ സ്കൂളിലെ പ്രതിനിധീകരിച്ച് വിവിധ മേഖലകളിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത കുട്ടികൾക്ക്, എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും, USS, NMMS, YIP, എന്നിവയിൽ മികവ് പുലർത്തിയവർക്കും പിടിഎ ആദരവ് നൽകി.

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ് കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ലോകോത്തര സിനിമകളുടെ കാഴ്ച അനുഭവം കുട്ടികളിൽ സൃഷ്ടിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയ പാഠങ്ങൾ നിർമ്മിച്ച കുട്ടികളെ പ്രാപ്തമാക്കുന്നതാണ് ഫിലിം ക്ലബ്ബ്.

കരിയർ ഗൈഡൻസ്

2023 -24 അധ്യയന വർഷത്തിൽ ശ്രീമാൻ ശ്രീനാഥ് ഐ എസ് കരിയർ ഗാർഡൻസിന്റെ ചുമതല ഏറ്റെടുക്കുകയും വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും ഉണ്ടായി .ഫോക്കസ് പോയിന്റ് എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏത് വിഷയം തിരഞ്ഞെടുക്കണം ,ഓരോ വിഷയത്തിന്റെയും സാധ്യതകളെക്കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകാൻ കഴിയുന്ന ക്ലാസ് എടുക്കുകയുണ്ടായി.

JRC യൂണിറ്റ്

സ്കൂളിലെ എല്ലാ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിലും പങ്കാളിത്തം വഹിക്കാൻ സ്കൂളിലെ ജെ ആർ സി യൂണിറ്റിനു കഴിഞ്ഞു .സ്കൂളുകളിൽ ആരോഗ്യകാരുണ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാനും പങ്കാളികളാകാനും സാധിക്കുന്നതോടൊപ്പം ജെ ആർ സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും കഴിഞ്ഞിട്ടുണ്ട് .നേതൃത്വത്തിൽ സ്കൂൾ എൽ പി ,യു പി ,എച്ച് എസ് വിഭാഗങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു .ഈ വർഷം മുതൽ ജെ ആർ സി കേഡറ്റുകൾക്ക് പുതിയ ടീഷർട്ടും വിതരണം ചെയ്യാൻ തീരുമാനമായി .വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുമായി ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിക്കുകയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള യൂണിറ്റിന് കൈമാറുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെയും GOTECപദ്ധതിയും സംയുക്ത ആഭിമുഖ്യത്തിൽ നിരവധി ക്രിയാത്മക പരിപാടികൾ നടക്കുകയുണ്ടായി .കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനു പുറമെ ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അവതരണമികവ് ലഭിക്കാനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നു .GOTECപദ്ധതിയുടെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി .കുട്ടികളിലെ സഭാ കമ്പം ഒഴിവാക്കാനും കൂടുതൽ ആത്മധൈര്യത്തോടുകൂടി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും അവർക്ക് സഹായകരമായി .കൂടാതെ മാസംതോറും നടത്തിവന്ന ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസംഗ മത്സരം ,ഇംഗ്ലീഷ് കഥാ,കവിതാ രചനാ മത്സരങ്ങൾ ,സ്കിറ്റ് അവതരണം,മുതലായവ നടത്തുകയുണ്ടായി .പദ്ധതിയുടെ ഗ്രാൻഡ്ഫിനാലെ ഫംഗ്ഷനുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോ‍ള‍്പ്ലേ സംഘടിപ്പിച്ചു ഈ അക്കാദമിക വർഷത്തിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് റൈറ്റിംഗ് മത്സരം സംഘടിപ്പിച്ചു.

ഗണിത ക്ലബ്

2023 ജൂലൈ മാസം സ്കൂൾതല ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും ആ വേദിയിൽ വച്ച് എൻ എം എം എസ് ,യു എസ് എസ് വിജയികളെ അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഗണിത മേളയ്ക്ക് പ്രാപ്തരാക്കുകയും അതിന്റെ ഫലമായ സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു .ജില്ലയിലേക്ക് അഞ്ചുകുട്ടികളെ പങ്കെടുപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് ജില്ലാ മത്സരങ്ങളിൽ സിംഗിൾ പ്രോജക്ടിൽ അലീന എൽ .എ ഗ്രേഡ് കൂടി വിജയിക്കുകയും സംസ്ഥാന ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും പാളയംകുന്ന് സ്കൂളിന്റെ സ്ഥാനം അറിയിക്കുകയും ചെയ്തു .ജില്ലാ ശാസ്ത്രരംഗം മത്സരത്തിൽ ഗണിത വിഭാഗത്തിൽ ശ്രദ്ധ ആർ കുമാർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു .2024-25 വർ‌‌ഷത്തിലെ ഗണിത ക്ലബ്ബിന് പ്രവർത്തനങ്ങൾ നടന്നുവരുന്നു ഫെബ്രുവരി മാസം പത്താം ക്ലാസിൽ ഗണിതശാസ്ത്രത്തിന് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നടത്തുകയും കഴിഞ്ഞവർഷം 33% കുട്ടികൾ എ പ്ലസ് നേടുകയും ചെയ്തു.

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ചാന്ദ്രദിനം ,ഓസോൺ ദിനം, ശാസ്ത്ര ദിനം എന്നിവയുമായി അനുബന്ധിച്ച് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബംഗങ്ങൾ സ്പെഷ്യൽ അസംബ്ളി അവതരിപ്പിച്ചു .അതോടൊപ്പം ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം ,പ്രസംഗം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .ഓസോൺ ദിനത്തിൽ കൊളാഷ് നിർമ്മാണം, സെമിനാർ അവതരണം എന്നിവ നടത്തി. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സയൻസ് അംഗങ്ങൾ പ്രവർത്തനങ്ങൾ വിവിധ പരീക്ഷണ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തുകയുണ്ടായി .സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികൾ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ,ഇംപ്രോവൈസ്‍ഡ് എക്സ്പിരിമെൻറ് എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിൽ മത്സരിക്കുകയും അതിൽ ടിങ്കറിംഗ് ലാബൂമായി ബന്ധപ്പെടുത്തി അഭിനവ് ,നോബൽ ഗിരീഷ് എന്നീ കുട്ടികളിൽ നിർമ്മിച്ച വർക്കിംഗ് മോഡൽ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു . YIP പ്രോഗ്രാം 2023 ജനുവരി മാസത്തിൽ സമർപ്പിച്ച ആശയങ്ങളിൽ അഞ്ച് ഗ്രൂപ്പുകളുടെ ആശയങ്ങൾ സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

ഇക്കോ ക്ലബ്

ഇലകമൺ പഞ്ചായത്തിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇലകമൺ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളിൽ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉപയോഗിച്ച് കഴി‍ഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കാനായി ഓരോ ക്ലാസിലും പ്രത്യേകം പേപ്പർ ബോക്സുകൾ അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി.

കൗമാരപ്രായക്കാർക്കും മികച്ച രീതിയിൽ കൗൺസിലിംഗ് ക്ലാസുകൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. കുട്ടികളിൽ ശാരീരിക വളർച്ചയ്ക്കും ആരോഗ്യത്തിനും പോഷക ഘടകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ചെറുധാന്യങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിനുവേണ്ടി ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. മൊഡ്യൂൾ പ്രകാരം ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും WIFS പദ്ധതി പ്രകാരം അയൺ ഗുളികകൾ നൽകിവരുന്നു ഹെൽത്ത് സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരം കുഷ്ഠരോഗം നിർണയം നടത്തി( ബാല മിത്ര പദ്ധതി ). ഒന്നു മുതൽ 12 വരെയുള്ള കുട്ടികളുടെ നേത്ര പരിശോധന അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

ടിങ്കറിംഗ് ലാബ്

2022 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടിങ്കറിംഗ് ലാബ് ആദ്യ ബാച്ച് കുട്ടികളുടെ പരിശീലന ക്ലാസുകൾ 2003- 24 വർഷത്തെ ഡിസംബർ മാസം വരെ തുടർന്നു. 2003ലെ ജൂലൈ 5ന് നെയ്യാറ്റിൻകര സ്കൂളിൽ വച്ച് RAISETപ്രസ്തുത ലാബിലെ ആദ്യ ബാച്ചിലെ 14 കുട്ടികൾ പങ്കെടുത്പങ്കെടുത്ത അഭിനവ്, ജീന ,സുഹറ എന്നീ കുട്ടികൾ റൈസറ്റ് ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .സ്കൂൾ ശാസ്ത്രമേളയിൽ ടിങ്കറിങ് ലാബ് പ്രവർത്തനങ്ങൾ കൂടി ഏകോപിപ്പിക്കുന്നുണ്ട്. വർക്കല ബിആർസിയുടെ നേതൃത്വത്തിൽ ടിങ്കറിംഗ് ലാബിനെ രക്ഷിതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടി 20024 ഏപ്രിൽ ആറിന്ലാബിൽ വച്ച് നടന്നു .റൈസറ്റ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ,ട്രോഫി എന്നിവ വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേടി. ദിനാചരണങ്ങൾ പരിസ്ഥിതി ദിനം ,ഹിരോഷിമ ദിനം സ്വാതന്ത്ര്യദിനം എന്നിവ ആചരിച്ചു .സ്വാതന്ത്ര്യദിനത്തിൽ ധൂളിചിത്രം ,കലാപരിപാടികൾ ,ധീര ജവാന്മാരെ ആദരിക്കൽ, വേഷപ്പകർച്ചകളുടെ വർണാഭമായ റാലി എന്നിവ നടത്തുകയുണ്ടായി .സോഷ്യൽ സയൻസ് എസ് പി സി കുട്ടികൾക്ക് നിയമസഭാ സന്ദർശനം നടത്തുവാൻ കഴിഞ്ഞു .കൂടാതെ മ്യൂസിയം സന്ദർശനം നടത്തി .എല്ലാ ദിവസവും വാർത്ത വായനയും നടന്നുവരുന്നു .പ്രസംഗമത്സരം ,വാർത്തവായനാമത്സരം എന്നിവ യുപി,എച്ച് വിഭാഗങ്ങളിൽ നടത്തി വരുന്നു.

GOTEC

GOTEC ക്ലാസുകളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനുമുള്ള അവസരം കിട്ടുന്നു .ഇംഗ്ലീഷിൽ ആശയങ്ങൾ വ്യക്തമാക്കാനുംഅവർക്ക് സാധിക്കുന്നു .റിസോഴ്സ് പേഴ്സൺ മിസ്സിസ് സഹീറയുടെ ക്ലാസുകൾ കൂടുതൽ ക്രിയാത്മകമായും ബുദ്ധിപരമായും ക്ലാസുകളെ സമീപിക്കാൻ കുട്ടികളെ സഹായിച്ചു.