Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവ റിപ്പോർട്ട് 2025

2025 -26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി യോഗം കൂടുകയും 2025 ജൂൺ രണ്ടാം തീയതി സ്കൂൾതല പ്രവേശനോത്സവം മികച്ച രീതിയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയർമാൻ, സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ് ,അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ മാസം രണ്ടാം തീയതി പ്രവേശനോത്സവ ചടങ്ങുകൾ വളരെ വിപുലമായ രീതിയിൽ നടക്കുകയും അക്ഷരദീപം തെളിയിക്കുകയും കുട്ടികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തു. കൃത്യം 9 .30 ന് തന്നെ സ്കൂൾതല പ്രവേശനോത്സവം ആരംഭിച്ചു. യോഗത്തിൽ ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് സുനിൽ സാർ അധ്യക്ഷനായിരുന്നു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ സ്വാഗതം ആശംസിച്ചു .പുതുതായി വന്നുചേർന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു. മുഖ്യ അതിഥി ശ്രീമതി ഗീതാനസീർ പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ ആശംസകൾ അറിയിക്കുകയും, സ്കൂളിന്റെ ഉന്നമനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .ശ്രീമതി ഇന്ദു (സീനിയർ അസിസ്റ്റന്റ് )യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. അതിനുശേഷം യോഗനടപടികൾ അവസാനിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം - സ്കൂൾ പ്രവർത്തന റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി 3 /6 /2025 മുതൽ 13 /6 /2025 വരെ ക്ലാസ് മുറികളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ ,സ്കൂളുകളിൽ നടക്കേണ്ട പൊതുപ്രവർത്തനങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മോഡ്യൂളുകൾ പ്രകാരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ മുഖേന കുട്ടികളിൽ ഉളവാക്കേണ്ട മൂല്യബോധം വികസിക്കാനുള്ള പ്രവർത്തന പദ്ധതികൾ കൂടി ചേർത്തു.

3/6/2025 മുതൽ 13 /6 /20025 വരെ ക്ലാസ് മുറികളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്യുകയും സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ സഹായത്തോടെ എൽ പി ,യുപി ,ഹൈസ്കൂൾ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു .ഒരു ദിവസം ഒരു മണിക്കൂർ എന്ന സമയക്രമം പാലിച്ചുകൊണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു .


പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ചിന് ആചരിക്കപ്പെടുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അന്നേദിവസം വിപുലമായ പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയുണ്ടായി .ഈ ദിനം പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു .മുൻ കാലങ്ങളിലേതു പോലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന വിഷയവും പരിഗണിക്കപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വിവിധതരത്തിലുള്ള വൃക്ഷത്തൈകൾ നട്ടു .സ്കൂൾ പിടിഎ അംഗങ്ങളും ,പ്രിൻസിപ്പലും ,ഹെഡ്മിസ്ട്രസും ഉൾപ്പെട്ട ടീം വൃക്ഷത്തൈകൾ നട്ടു കഴിഞ്ഞശേഷം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട്സംസാരിക്കുകയുണ്ടായി .നട്ട വൃക്ഷങ്ങളുടെ തുടർപരിപാലനത്തെ കുറിച്ചും ചർച്ച ചെയ്തു.കൂടാതെ പരിസ്ഥിതി വിഷയവുമായി സംബന്ധിച്ച പ്രസംഗങ്ങൾ, ചിത്രരചന മത്സരങ്ങൾ ഇവ നടന്നു .തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു.

ടന്നു .തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു.

വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ

വായനദിനത്തിന്റെ ഭാഗമായി ജൂൺ 19 വ്യാഴാഴ്ച പ്രത്യേകഅസബ്ലി സംഘടിപ്പിച്ചു .അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം ,വായനയുടെ പ്രാധാന്യം എന്നിവ കൂടാതെ പുസ്തകപരിചയവും ഉണ്ടായിരുന്നു.പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഡിറ്റ് ചെയ്ത മിനി കഥകൾ കവിതകൾ എന്ന പുസ്തകം അമൃത സുനിൽ എന്ന കുട്ടി പരിചയപ്പെടുത്തുകയും അതിൽ ഒരു കഥ എല്ലാ കുട്ടികൾക്കും വേണ്ടി വായിക്കുകയും പുസ്തകം വായിക്കാൻ ലൈബ്രറിയിൽ പുസ്തകം ലഭ്യമാക്കുമെന്നും അറിയിച്ചു.

തുടർന്ന് ഹെഡ്മിസ്ട്രസ് സുജ ടീച്ചറും പ്രിൻസിപ്പാൾ ശ്രീദേവിയമ്മ ടീച്ചറും ആശംസകൾ അറിയിച്ചു .ജയശ്രീ ടീച്ചർ "അറ്റോമിക് ഹാബിറ്റ്സ് "എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. കുട്ടികൾ ലൈബ്രറിയിൽ എത്തുമ്പോൾ പുസ്തകങ്ങൾ വായിക്കുകയും വായന കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചു. രാവിലെ 11 മണിക്ക് വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം സെമിനാർ ഹാളിൽനടന്നു .നാവായിക്കുളം സ്വദേശിയായ ഗോപാലകൃഷ്ണൻ സാറാണ് ഉദ്ഘാടനം നിർവഹിച്ചത് .റിട്ടയേഡ് HM, മലയാളം വിഭാഗം അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ലൈബ്രറി കൗൺസിൽ അംഗം, എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രസ്തുത പരിപാടിയിൽ മലയാളം വിഭാഗത്തിലെ എല്ലാ വിഭാഗം അധ്യാപകരും പങ്കെടുത്തു ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഭാഗമായി തുടർപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാവ്യകേളി ,നാടൻ പാട്ട് ശില്പശാല, സാഹിത്യ ക്വിസ് ,ചിത്രകല ശില്പശാല തുടങ്ങിയ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.