ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026


2026 ജൂൺ 1 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു. വർക്കല ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം പാളയംകുന്ന് ഗവൺമെന്റ് എച്ച്എസ്എസിൽ അഡ്വക്കേറ്റ് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ കുമാർ,ജില്ലാ പഞ്ചായത്തംഗം ആദർശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സെൻസി പഞ്ചായത്തംഗം സുബൈർ ,പിടിഎ പ്രസിഡന്റ് സുനിൽകുമാർ , SMCചെയർമാൻ സരിത് കുമാർ, രവികുമാർ ,വർക്കല ബി പി സി കെ എസ് ദിനിൽ ,പ്രിൻസിപ്പൽ ശ്രീദേവി അമ്മ, പ്രധാനഅധ്യാപിക സുജ തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ ദിവസം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിന ആഘോഷം 2026


2026 ജൂൺ 5 പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ പ്രദർശനം, പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രകൃതിക്ക് ഒരു കയ്യൊപ്പ് പ്രവർത്തനവും നടന്നു.വാർഡ് മെമ്പറും ഹെഡ്മിസ്ട്രസ് സുജ ടീച്ചറും സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ ടീച്ചർ ഇക്കോ ക്ലബ് കൺവീനർ ശ്രീമതി രേഖ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മറ്റ് കലാപരിപാടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ നടന്നു.
വായനാദിനം 2026



കേരളത്തിന്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവും സാംസ്കാരിക നവോത്ഥാന നായകനുമായ പി. എൻ. പണിക്കരുടെ അനുസ്മരണാർത്ഥം 2026 ജൂൺ 19-ന് ജി.എച്ച്.എസ്.എസ്. പാളയംകുന്നിൽ വായനാദിനാചരണം വിപുലമായി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനാചരണം നമ്മുടെ സ്കൂളിൽ ശ്രദ്ധേയമായ പരിപാടികളോടെയാണ് ആഘോഷിച്ചത്..വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും സംഘടിപ്പിച്ച ദിനാചരണം ജില്ലാ ഉദ്ഘാടനം പാളയംകുന്ന് ഗവൺമെന്റ് എച്ച്എസ്എസ് ഇൽ കഥാകാരൻ വി ഷിനിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വക്കേറ്റ് സായി കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി,എൻ എസ് വിനോദ്,ജി എസ് സുനിൽ, ശ്രീധരൻകുമാർ, ആദർശ്,ശ്രീദേവി അമ്മ,അനൂപ് രാജ് സുനിൽകുമാർ സരിത് കുമാർ പ്രിയങ്ക ബിറിൽ എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. കൂടാതെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരാചരണ പ്രവർത്തനങ്ങൾക്കും അന്നേ ദിവസം തുടക്കമായി. പ്രത്യേക അസംബ്ലിയിൽ പി. എൻ. പണിക്കരുടെ ജീവിതവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുകയും വായനാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
ദൃശ്യാവിഷ്കാരം, പുസ്തക താലപ്പൊലി, പുസ്തകമരം, പുസ്തകപ്പുര, പി. എൻ. പണിക്കർ കട്ട്-ഔട്ട് നിർമ്മാണം, സാഹിത്യകാരന്മാരുടെയും കവിമാരുടെയും ചിത്രരചന, വായനാക്കുറിപ്പ് തയ്യാറാക്കൽ, കഥപറച്ചിൽ, ക്വിസ് മത്സരം, നാടൻപാട്ട്, സാഹിത്യ ചങ്ങാതി, പുസ്തകപ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക, പുസ്തകങ്ങളോട് അടുപ്പം സൃഷ്ടിക്കുക, ഭാഷാപരവും സാഹിത്യപരവുമായ അഭിരുചികൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വായനാദിനാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും വിജയകരമായി നടന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരാചരണ പ്രവർത്തനങ്ങൾക്കുള്ള മികച്ച തുടക്കമായി .