ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
പ്രവേശനോൽസവം 2023-24

എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി കെ വിജു, ജെയിൻ ആൻ്റണി, സുന്ദർരാജ് എടപ്പെട്ടി , എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതിദിനാചരണം

എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം പ്രധാനാധ്യാപകൻ പി കെ വിജു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം,ക്വിസ് മൽസരം തുടങ്ങിയ മൽസരങ്ങൾ നടത്തി.
എൽ എസ് എസ് ജേതാവിനെ അനുമോദിച്ചു

2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫിനെ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗം മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഉപഹാരസമർപ്പണം നടത്തി. എം എച്ച് ഹഫീസ് റഹ്മാൻ , വിജി ജിജിത്ത്, അമൃത വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കോളർഷിപ്പ് നേട്ടത്തിൽ സന്തോഷം തോന്നിയെന്നും തന്നെ പിന്തുണച്ച എല്ലാവരെയും നന്ദിയോടെ എന്നും ഓർക്കുമെന്നും മറുപടി പ്രസംഗത്തിൽ ജുവാൻ ജോസഫ് പറഞ്ഞു.
രജത ജൂബിലി ഉദ്ഘാടനം

ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി 1998 ൽ ആരംഭിച്ച എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജത ജൂബിലി ആഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ഷീബ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപക സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആൻ്റ് റീഡിംഗ് റൂം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, നാരായണി കോൽപ്പാറ , ജെയിൻ ആൻ്റണി, മോളി ജോർജ്, കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.
ഭക്ഷ്യമേള

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.
വരയുത്സവം

എടപ്പെട്ടി ഗവ.എൽ.പി.സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പ്രീ പ്രൈമറി, എൽ.പി. വിഭാഗം വിദ്യാർഥികൾക്ക് വരയുത്സവം സംഘടിപ്പിച്ചു.മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ.പി. ജിനേഷ്‌കുമാർ, ജെയിൻ ആൻ്റണി, എം.എച്ച്. ഹഫീസ് റഹ്മാൻ, സി.എസ്. കോമളം, മറീന ഫെർ ണാണ്ടസ്, പി.എസ്. അനീഷ, കെ.കെ. ജംഷീന, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു.
ക്ഷീരകർഷക സംഗമം

കൽപ്പറ്റ: എടപ്പെട്ടി സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കർഷകർക്കായി നടത്തിയ പരിശീലനം മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിൽ വിദ്യാലയത്തിന്റെ ഇടപെടൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്
ക്രിസ്മസ് ആഘോഷം

എടപ്പെട്ടി ഗവ. എൽപി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി യുടെയും പ്രദേശവാസികളുടെ യും സഹകരണത്തോടെ പാറ ക്കലിൽ ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശിൽപ്പശാലയും നടത്തി.ആഘോഷത്തോടനുബന്ധി ച്ചുള്ള വിദ്യാർഥികളുടെ മികവ് അവതരണം ക്രിസ്മസിൻ്റെ പ്രാ ധാന്യം ഉൾക്കൊള്ളുന്നതായി രുന്നു. നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എൻ പി ജിനേഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ ലീന സി നായർ ക്രിസ്മസ് സന്ദേശം നൽകി.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, വി ജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, രാജൻ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാർ, വൽസല രാമകൃഷ്ണൻ, സി എസ് കോമളം, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു.
പ്രതിഭാ സംഗമം

എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു.
കുടുംബശ്രീ സംഗമം

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ സംഗമം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്തു. വൽസല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, വനജ സുരേഷ്, പ്രസന്ന രാമകൃഷ്ണൻ, കെ ജി ദാക്ഷായണി എന്നിവർ പ്രസംഗിച്ചു.
രജതം 2023
കർമ്മപഥത്തിൽ 25 വർഷങ്ങൾ
അനുബന്ധ പരിപാടികൾ
- സാദരം - പൂർവ്വാധ്യാപക സംഗമം
- ഒരു വട്ടം കൂടി - പൂർവവിദ്യാർത്ഥി സംഗമം
- കൈത്താങ്ങ് - കമ്മിറ്റി ഭാരവാഹികളുടെ സംഗമം
- ലീഡേഴ്‌സ് മീറ്റ് - ജനപ്രതിനിധി സംഗമം
- ടോക്ക് ഈസി - സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- ഹെൽത്ത് ഈസ് വെൽത്ത് - മെഡിക്കൽ ക്യാമ്പ്
- ചതുരംഗം - ചെസ് പരിശീലനം
- ബ്ലാക്ക് ബെൽറ്റ് - കരാട്ടെ പരിശീലനം
- തുടിതാളം - നാടൻപാട്ട് ശിൽപശാല
- സ്നേഹസ്‌പർശം - വയോജന സംഗമം
- ഹിന്ദോളം - ഉപകരണസംഗീത ശിൽപശാല
- പ്രാണായാമം - യോഗാപരിശീലനം
- പാചകറാണി - പാചകമത്സരം
- ഒരുമ - കുടുംബശ്രീ സംഗമം
- രുചിമേളം - ഭക്ഷ്യമേള
- ബെസ്റ്റ് ആക്ടർ - അഭിനയക്കളരി
- അതിജീവനം - ലഹരിവിരുദ്ധ സെമിനാർ
- സൈബർ ലോകം - സൈബർ സുരക്ഷ ശിൽപശാല
- പ്രതിഭാസംഗമം
- ക്ഷീരകർഷക സംഗമം
- ഫുട്‌ബോൾ ഷൂട്ടൗട്ട്
- പുരാവസ്‌തു പ്രദർശനം
- ക്വിസ് മത്സരം
- ചിത്രരചനാ മത്സരം (എൽചി. പ്രീപ്രൈമറി)
- സിംഗർ ഓഫ് എടപ്പെട്ടി
രജതജൂബിലി വാർഷികാഘോഷങ്ങളുടെ സമാപനം

എടപ്പെട്ടി സ്‌കൂൾ രജതജൂബിലി ആഘോഷം സമാപിച്ചു. സ്‌കൂൾ 25-ാം വാർഷികാഘോഷങ്ങളുടെ സമാപനം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുട്ടിൽ പഞ്ചായത്ത് പ്രസിഡ ന്റ്റ് ശ്രീദേവി ബാബു അധ്യ ക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ വേണു ഗോപാൽ, ലീന സി.നായർ, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോളിയമ്മ മാത്യു, ടി.പി.ദിലീപ്കുമാർ, പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ് കുമാർ, ഫാ.ജോയി പിണക്കാട്ട്, പി.എ.ഹസൈനാർ മുസല്യാർ, പിടിഎ പ്രസിഡന്റ് എൻ.പി. ജിനേഷ് കുമാർ, കെ. എം. ജോഷി, എംപിടിഎ പ്രസിഡൻ്റ് വിജി ജിജിത്ത്, നാരായണി കോൽപാറ തുടങ്ങിയവർ പ്രസംഗിച്ചു.
കാഴ്ചകൾ
-
ഓണാഘോഷം 2024
-
പഠനോപകരണ വിതരണം 2024
-
പഠനോപകരണ വിതരണം
-
പഠനോപകരണ വിതരണം
-
പ്രീ പ്രൈമറി വിദ്യാർത്ഥികൾ
-
ക്വിസ്സ് മത്സരം
-
ചിത്രരചനാ മത്സരം
-
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം 2023
-
പൂർവ്വാധ്യാപക സംഗമം
-
ഗ്രാജ്വേഷൻ ഡെ
-
ക്ഷീരകർഷക സംഗമം
-
പൂർവ്വാധ്യാപക സംഗമം
-
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം