ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2025-26 വർഷത്തെ പ്രവേശനോൽസവം 2025 ജൂൺ 2 ന് വിപുലമായ പരിപാടികളോടെ നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എൽ കെ ജി മുതൽ നാലുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അയുക്ത ശ്രീജിത്ത് സ്കൂളിനെക്കുറിച്ച് ഇംഗ്ലീഷിൽ സംസാരിച്ചു. സാൻവിക എം(മൂന്നാം ക്ലാസ്), അനഘ ഷാജു (രണ്ടാം ക്ലാസ്) എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. പ്രീ - പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.
പി ടി എ ജനറൽബോഡി യോഗം
2025-26 അധ്യയന വർഷത്തെ ആദ്യ പി ടി എ ജനറൽ ബോഡി യോഗം 2025 ജൂൺ 2 തിങ്കളാഴ്ച പ്രവേശനോൽസവ പരിപാടികൾക്കു ശേഷം നടത്തപ്പെട്ടു. 2024-25 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള പി ടി എ , എം പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പി ടി എ പ്രസിഡൻ്റ് - ബി ഖദീജ, വൈസ് പ്രസിഡൻ്റ് - എൻ പി ജിനേഷ്കുമാർ, അംഗങ്ങൾ - വിജി ജിജിത്ത്, അമൃത മോഹൻ, ജിസ്ന ജോഷി , ആർ കീർത്തി, പി എം മഹേശ്വരി, പി മിസ്രിയ . എം പി ടി എ പ്രസിഡൻ്റ് - സെറീന മുഹമ്മദ്, വൈസ് പ്രസിഡൻ്റ് -എം റുബീന , അംഗങ്ങൾ - ജിൻസി അനു, പി ജി ജ്യോതി, കെ സി ഹർഷ, വിനീത സുജിത്ത്, കെ വി വീണമോൾ.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

എടപ്പെട്ടി ഗവ. എൽ പിസ്കൂളിലെ 2025-26 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പുളിയാർമല ഗവ. യു പി സ്കൂൾ പ്രധാനാധ്യാപകനും ഗായകനുമായ ജോസ് കെ സേവ്യർ നിർവ്വഹിച്ചു. നാടൻപാട്ടുകൾ പാടിയും കഥകൾ പറഞ്ഞുമുള്ള അദ്ദേഹത്തിൻ്റെ അവതരണം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആനന്ദിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , വിജി ജിജിത്ത്, ജിസ്ന ജോഷി, ജിൻസി അനു എന്നിവർ പ്രസംഗിച്ചു.
'കൂട്ട് ' കലാപഠന ക്യാമ്പ് നടത്തി

എടപ്പെട്ടി: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകർഷിക്കുക, പിന്നോക്ക മേഖ ലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, കുട്ടികളുടെ കഴിവ് തിരിച്ച റിയുക എന്നീ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കലാഅധ്യാപകർ നടത്തുന്ന 'കൂട്ട് ' കലാപഠന ക്യാമ്പ് എടപ്പെട്ടി സ്‌കൂളിൽ നടത്തി. കലാധ്യാപകരില്ലാത്ത വിദ്യാലയങ്ങളി ലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചിത്രകല, സംഗീത അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.ക്യാമ്പ് മുട്ടിൽഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
വായനാമാസാചരണം

വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി
ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം

പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
ആരവം 2K25

എടപ്പെട്ടി: ഗവ എൽ പി സ്‌കൂൾ കലോൽസവം ആരവം 2K25 ഗായികയും സംഗീതാധ്യാപികയുമായ അഞ്ജു സാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ് കുമാർ, കെ പി പ്രദീശൻ, കെ ജി ദാക്ഷായണി, സാബു സി വയനാട്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.
വാർഷിക കായികമേള

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി കോ- ഓർഡിനേറ്റർ പി ഉമേഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖാ പ്രയാണവും ഡിസ്പ്ലേ അവതരണവും നടന്നു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, സാബു സി വയനാട്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം റുബീന, വിജി ജിജിത്ത്, അമൃത മോഹൻ, ആർ കീർത്തി, കെ കെ റഷീദ്, കെ പി പ്രദീശൻ, വിനീത സുജിത്ത് എന്നിവർ പ്രസംഗിച്ചു.
സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകി

മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾ എടപ്പെട്ടി സ്കൂളിൽ 45 ദിവസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ കൈമാറി. സ്‌കൂൾ ലീഡർ ധീരവ് കൃഷ്‌ണ പുസ്‌തകങ്ങൾ എറ്റുവാങ്ങി. കെ ആർ അരതി, റിസാന ഫാത്തിമ, റിയ തെസി, ഷിംന ഷെറിൻ എന്നി വിദ്യാർത്ഥികളാണ് ഇൻ്റേൺഷിപ് എൽപി പൂർത്തിയാക്കാനായി എടപ്പെട്ടി സ്കൂളിലെത്തിയത്
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ്

എടപ്പെട്ടി: 2020-25 വർഷക്കാലയളവിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൻറെ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് ശ്രീദേവി ബാബു, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നിഷ സുധാകരൻ, ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം സന്തോഷ്കുമാർ, ആയിഷ കാര്യങ്ങൽ, മേരി സിറിയക്, ലീന സി നായർ, കെ എം ആലി, ബി മുഹമ്മദ് ബഷീർ, സി രാജി, ഇ കെ വിജയലക്ഷ്മി, കെ എസ് സുമ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആസ്‌റണി, മോളി ജോർജ്, കെ ജി ദാക്ഷായണി, എം എച്ച് ഹഫീസ് റഹ്മാൻ, സി വി ശശികുമാർ, സാബു സി വയനാട്, അമൃത വിജയൻ, വനജ സുരേഷ്, കെ സുപ്രിയ, വിജി ജിജിത്ത്, ജിസ്സജോഷി, അമൃത മോഹൻ, ജിൻസി അനു, വൽസല രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശിശുദിനം ആഘോഷിച്ചു

എപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആലോ ഷിച്ചു. ശിശുദിനറാലി പ്രീ-പ്രൈമറി കലോൽസവം, എന്നിവ ശിശുദിനാഘോഷത്തിന്റെ ഭാ ഗമായി നടന്നു. സ്കൂളിൽ നിന്നും ആരംഭിച്ച ശിശുദിനറാലി പി ടി എ പ്രസിഡന്റ്റ് ബി ഖദീജ ഫ്ളാഗ് ഓഫ് ചെയ്‌തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാ ണിക്കോത്ത് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേ ഷ്‌കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, എം കെ അബ്ദുൾ സലാം, എം റുബീന,ആർ കീർത്തി, വിജി ജിജിത്ത്, ജിസ്ന ജോഷി, പി എം മഹേശ്വരി, പി എസ് അനീഷ, അമൃത മോഹൻ, പി കെ മിസിരിയ എന്നിവർ നേതൃത്വം നൽകി.
വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായ 21 വിദ്യാർത്ഥികൾ ഉപഹാരങ്ങൾ സ്വീകരിച്ചു.പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജെയിൻ ആൻ്റണി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, വി വേണുഗോപാൽ, കെ എം ജോഷി, എം റുബീന, ആർ കീർത്തി, വിജി ജിജിത്ത്, പി എം മഹേശ്വരി, അമൃത മോഹൻ, ജിസ്റ്റ ജോഷി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാമ്പ് നടത്തി

കോഴിക്കോട് ആസ്റ്റർ മിംമ്സിൻ്റെയും മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെയും എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന മെഡിക്കൽ മിഷൻ ഡ്രൈവിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, ഇ എൻ ടി , ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ പരിശോധന നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു
അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, റിയ തെസ്നി, റിസാന ഫാത്തിമ, കെ കെ റഷീദ് , സാബു സി വയനാട്, സജ്ല മുനീർ,പി എം ലത എന്നിവർ പ്രസംഗിച്ചു.
ഇൻ്ററാക്ടീവ് പാനൽ

മുട്ടിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് ഇൻ്‌ററാക്ടീവ് പാനൽ ലഭ്യമാക്കി. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാനൽ സ്ഥാപിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം, വിജി ജിജിത്ത്, അമൃത മോഹൻ, ജിൻസി അനു, ആർ കീർത്തി, പി എം മഹേശ്വരി, കെ സി ഹർഷ എന്നിവർ സന്നിഹിതരായിരുന്നു.
നാടൻ പലഹാരമേള നടത്തി

എടപ്പെട്ടി: 1 മുതൽ 4 വരെ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നാടൻ പലഹാരമേള സംഘടിപ്പിച്ചു. എൽ കെ ജി മുതൽ നാലു വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിവിധയിനം പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. എൽ കെ ജി വിദ്യാർത്ഥി ദുഅ മറിയത്തിന് പലഹാരം നൽകികൊണ്ട് സ്കൂൾ ലീഡർ ധീരവ് കൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, അമൃത വിജയൻ, വിജി ജിജിത്ത്, ജിസ്ന ജോഷി, അഞ്ജു ശ്രീജേഷ്, പി എസ് അനീഷ , എം കെ അബ്ദുൾ സലാം, പി എം ലത, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി.
വയനാട് മിൽമഡയറി സന്ദർശനം

ദേശീയ ക്ഷീരദിനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാട് മിൽമ ഡയറി സന്ദർശിച്ചു. മിൽമ മലബാർ യൂണിയൻ്റെ കീഴിലുള്ള ഡയറികളിലാണ് സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ ധവള വിപ്ലവത്തിൻ്റെ പിതാവും കോഴിക്കോടുകാരനുമായ വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡയറി പ്രവർത്തനങ്ങൾ കാണാനും മിൽമ ഉൽപന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സന്ദർശനത്തിലൂടെ സാധിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
ഭരണഘടനാദിനാചരണം

ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , എം കെ അബ്ദുൾ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പച്ചക്കറിവിളവെടുപ്പ് നടത്തി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, വഴുതന, പച്ചമുളക് , ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവകൃഷി പ്രോൽസാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികളുടെ ഉപയോഗം വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്. പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ , അമൃത വിജയൻ , ആർ കീർത്തി എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.
അന്താരാഷ്ട്ര അറബിഭാഷാദിനം

ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭഅറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി.ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്, അയുക്ത ശ്രീജിത്ത് എന്നിവർ മൽസരത്തിൽ വിജയികളായി.
ക്രിസ്മസ് ആഘോഷം

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി.എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, വിജി ജിജിത്ത്, ആർ കീർത്തി, പി എം മഹേശ്വരി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, സാബു സി വയനാട്, സി വി ശശികുമാർ, ജിസ്റ്റ ജോഷി, പി ജി ജ്യോതി, അമൃത മോഹൻ, ജിൻസി അനു എന്നിവർ നേതൃത്വം നൽകി.
പ്രീ-പ്രൈമറി വിജയോൽസവം

വൈ എം സി എ സംസ്ഥാന നേഴ്‌സറി കലോൽസവത്തിൽ മികച്ചവിജയം നേടിയ എടപ്പെട്ടി സ്കൂളിലെ എൽ കെ ജി, യു കെ ജി വിദ്യാർത്ഥികളെ സ്കൂളിൽ നടത്തിയ വിജയോൽസവത്തിൽ വച്ച് അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ അധ്യാപികമാരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്റ്റ എന്നിവർക്ക് രക്ഷിതാക്കൾ ഉപഹാരം നൽകി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിജയോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്മ ജോഷി, അമൃത മോഹൻ, വിനീത സുജിത്ത്, പി എസ് അനീഷ, വിജി ജിജിത്ത്, കെ സി ഹർഷ, പി എം മഹേശ്വരി എന്നിവർ പ്രസംഗിച്ചു.
പഠനയാത്ര

എടപ്പെട്ടി ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് ഒരു പഠനയാത്ര നടത്തി. ശുകവന ബോൺസായ് മ്യൂസിയം, മൈസൂർ കൊട്ടാരം, മൈസൂർ മൃഗശാല, പി.എം ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വിദ്യാർത്ഥികൾക്ക് മൈസൂർ കൊട്ടാരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും വാസ്തുവിദ്യയെ തൊട്ടറിയാനും സാധിച്ചു.വിവിധ വന്യജീവികളെയും പക്ഷികളെയും അടുത്തറിയാനും കഴിഞ്ഞു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അനീഷ പി എസ്, എം കെ അബ്ദുൽ സലാം, പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്,പി ടി എ വൈസ് പ്രസിഡൻ്റ് ജിനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി
കാഴ്ചകൾ
-
ഫുട്ബോൾ ടീം
-
അമ്മവായന
-
അധ്യാപക വിദ്യാർത്ഥി റിസാനക്ക് നൽകിയ യാത്രയയപ്പ്
-
അമ്മവായന
-
അമ്മവായന
-
കൂട്ട് കലാപഠന ക്യാമ്പ്
-
അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി
-
കൂട്ട് കലാപഠന ക്യാമ്പ്
-
കൂട്ട് കലാപഠന ക്യാമ്പ്
-
വാർഷിക കായികമേള
-
കൂട്ട് കലാപഠന ക്യാമ്പ്
-
ബഷീർ ദിനം
-
അമ്മവായന
-
വീദ്യരംഗം
-
പഠനയാത്ര
-
പഠനയാത്ര