ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2024-25
മുട്ടിൽപഞ്ചായത്തുതല പ്രവേശനോൽസവം
2024-25 അധ്യയന വർഷത്തെ മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ വേണുഗോപാൽ, ലീന സി നായർ, ബി മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഇ സലിം പാഷ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, ജെയിൻ ആൻ്റണി, സുന്ദർ രാജ് എടപ്പെട്ടി ,എൻ പി ജിനേഷ്കുമാർ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ , പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. ഇ വി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.
ബഷീർ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 5 ന് നടന്നു. നാടൻപാട്ട് കലാകാരനും അധ്യാപകനുമായ പി എസ് ബിനു നാടൻപാട്ടുകൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജസ്ന ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി.
ഐസിടി ശിൽപ്പശാല
എൽ പി വിഭാഗത്തിലെ ഐസി ടി പാഠപുസ്‌തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്റി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐസിടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, ടി എ രേവതി എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജയന്തി ആചരിച്ചു
എടപ്പെട്ടി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജിസ്ന ജോഷി, ജെയിൻ ആൻ്റണി, കെ ജി ദാക്ഷായണി, എൻ പി ജിനേഷ്കുമാർ, കെ കെ റഷീദ്, സി വി ശശികുമാർ, കെ പി പ്രദീശൻ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അമൃത മോഹൻ,വൽസല രാമകൃഷ്ണൻ, പ്രസന്ന രാമകൃഷ്ണൻ, രേവതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
ശിശുദിനാഘോഷം
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ശിശുദിന റാലി എസ് എം സി ചെയർമാൻ എൻ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനവും എസ് എം സി ചെയർമാൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ചാച്ചാജിയുടെയും ഗാന്ധിജിയുടെയും വേഷങ്ങൾ ധരിച്ചുകൊണ്ടാണ് വിദ്യാർഥികൾ റാലിയിൽ അണിനിരന്നത്. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്ന ജോഷി, പി എസ് അനീഷ , രേവതി സുബ്രഹ്മണ്യൻ, ഷൈനി മാത്യു, സജ്ല മുനീർ, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി.
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
എടപ്പെട്ടി സ്കൂളിൽ രക്ഷിതാക്കൾക്കായി സൈ ബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ ത്തിന പരിപാടിയിൽ ഉൾപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂ ണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പിടിഎ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷയായി. പ്ര ധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ. സന്തോഷ്, സി. മനോജ്, ജി സ്ന ജോഷി, എ.വി. അനിൽകുമാർ, എം.എച്ച്. ഹഫീസ് റഹ്മാൻ, അമൃത വിജയൻ, കെ.എ. സജിന എന്നിവർ സംസാരിച്ചു.
പ്രൈംസ് 25
എടപ്പെട്ടി, ഗവ. എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രൈമറി സ്കൂൾസ് 'പ്രൈംസ് 25' ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാക്കവ യൽ ഗവ. ഹയർ സെക്കൻ ഡറി സ്കൂൾ ജേതാക്കളായി. വിജയികൾക്ക് ചണ്ണേത്തൊ ടി നാണു മെമ്മോറിയൽ ട്രോഫിയും 5001 രൂപയും സമ്മാനമായി നൽകി.രണ്ടാംസ്ഥാനക്കാർക്ക് വടക്കേതിൽ അപ്പുക്കുട്ടി മെ മ്മോറിയൽ ട്രോഫിയും 3001 രൂപയും നൽകി.എടപ്പെട്ടി ജി.എൽ.പി.എ സിലെ എം. റിമിലേഷ്, കാ ക്കവയൽ ജി.എച്ച്.എസ്. എസിലെ റിസ്വാൻ, ആദി നാഥ്, ഡബ്ല്യു.ഒ.യു.പി. സ്കൂ ളിലെ എൻ.എം. ആദവ്, അലീഫ് അഹമ്മദ് തുടങ്ങി യവർ വ്യക്തിഗത മികവിനു ള്ള ട്രോഫികൾ നേടി.സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം കടവൻ ട്രോഫികൾ നൽകി. മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് അംഗം ഷീബ വേണുഗോ പാൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, ബി. ഖദീജ, എൻ. സന്തോഷ്, ജിസ ജോഷി, സുന്ദർരാജ് എടപ്പെട്ടി, സി. സാബു, എൻ.പി. ജിനേഷ്‌കുമാർ, എം.എച്ച്. ഹഫീസ് റഹ്‌മാൻ തുടങ്ങിയ വർ പങ്കെടുത്തു.
സമ്മർ ക്യാമ്പ്
ബത്തേരി ബിആർസി യുടെ നേതൃത്വത്തിൽ എടപ്പെട്ടി സ്കൂളിൽ നടത്തിയ സമ്മർക്യാമ്പ് മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് ബി.ഖദീജ അധ്യ ക്ഷയായിരുന്നു. സംഗീതം, ചിത്രരചന, പ്രവൃത്തിപരിചയം, കായികം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പ്രധാനാധ്യാപ കൻ പി.എസ് ഗിരീഷ്‌കുമാർ, എസ്എംസി ചെയർമാൻ എൻ.സന്തോഷ്, എം.പി. ടി.എ പ്രസിഡന്ററ് ജിസ്‌ന ജോഷി, കെ.ജി ദാക്ഷായണി, എം.എച്ച് ഹഫീസ് റഹ്മാൻ, കെ.കെ റഷീദ്, സി.വി ശശികുമാർ, രാജൻ തരിപ്പിലോട്ട്, സി.ആർ ശ്രീജിത്ത്, സാബു.സി വയനാട്, എം.ദിപുകുമാർ, അമൃത മോഹൻ, സി.പി രസ, പി.എസ് അനീഷ എന്നിവർ പ്രസംഗിച്ചു.