ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
16012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16012
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ പ്രേമൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ്യോതി. എം.പി
അവസാനം തിരുത്തിയത്
11-06-202616012-hm


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്

ഇത്തവണത്തെ (ഒൿടോബർ 28 29)കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.മേളയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്

സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ്  2025 - 2028 ബാച്ചിന്റെ ഫേസ് വൺ (ഒന്നാം ഘട്ടം ) ക്യാമ്പ്  18/05/2026 ന് ജി എച്ച് എസ് എസ് മടപ്പള്ളിയിൽ നടന്നു . പ്രധാന അധ്യാപിക സുപ്രിയ ടീച്ചർ ഉദ്ഘടനം ചെയ്തു .വീഡിയോ നിർമാണത്തിൽ വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്ന കെഡി എൻലൈവ് സോഫ്റ്റ്‌വെയർ പരിശീലനം കുറെ മിസ്‌ട്രെസ്സുമാരായ ധന്യ ടീച്ചറും ജ്യോതി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു . മാസ്റ്റർ ട്രെയിനർ ആഘോഷ്  മാസ്റ്ററും പരിപാടിയിൽ സന്നിഹിതനായിരുന്നു . ശ്രീജിത്ത് മാസ്റ്റർ ആശംസയും ബീന ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു .


സൈബർ സെക്യൂരിറ്റി പ്രതിജ്ഞ

"സുരക്ഷിത ഡിജിറ്റൽ ലോകത്തിനായി സൈബർ സെക്യൂരിറ്റി പ്രതിജ്ഞയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ."

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചെയ്തു . ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് അംഗമായ സന സുരേഷ് വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡിജിറ്റൽ പെയിന്റിംഗ് മത്സരം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കലാപരമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം.

മത്സരത്തിൽ കുട്ടികൾ മികച്ച സർഗാത്മകതയും സാങ്കേതിക മികവും പ്രകടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ കൂടുതൽ ബോധ്യപ്പെടുത്താൻ പരിപാടിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മത്സരം വിജയകരമായി നടന്നു.