ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ മാറ്റിമറിച്ചിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരം ഒരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് കൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിൽ വന്നത്.
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. നമ്മുടെ സ്കൂളിൽ പരമാവധി 40 കുട്ടികളുമായാണ് ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നത് .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ആദ്യ വർഷം വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി ആഘോഷ്.എൻ.എം, കൈറ്റ് മിസ്ട്രസ് ആയി ജ്യോതി.എം.പി എന്നീ അധ്യാപകരാണ് ചുമതലയേറ്റത്. ജ്യോതി.എം.പി , റംല.പി എന്നിവരാണ് നിലവിൽ കൈറ്റ് മിസ്ട്രസ്സ്‌മാരായി പ്രവർത്തിക്കുന്നത്.
വിവര വിനിമയ സാങ്കേതിക വിദ്യയെ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈധഗ്ദ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്.സാങ്കേതിക വിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗത്മകമായും ലിറ്റിൽ കൈറ്റ്സ് പ്രയോജനംപ്പെടുത്തുന്നു. ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ വീഡിയോ ഡോക്യൂമെന്റഷൻ എന്നിവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കലോത്സവം സ്പോർട്സ് വിവിധ ക്ലബ്ബ് പരിപാടികൾ എന്നിവയുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്യാറുണ്ട്.