ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14039
യൂണിറ്റ് നമ്പർLK/2018/14039
ബാച്ച്2025-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർസൗഹാർദ് ചിരാത്
ഡെപ്യൂട്ടി ലീഡർഅജില വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിൻസി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷിജ അബ്രഹാം
അവസാനം തിരുത്തിയത്
12-01-202614039

അംഗങ്ങൾ

40.

SL.NO NAME OF THE STUDENT AD.NO CLASS DIVISION DOB
1 AADIDEV S DAS 12577 8 C 28-08-2011
2 ABIN JIMMY 12584 8 B 13-10-2011
3 ADHEENA M BIJU 12539 8 E 04-03-2012
4 ADIDEV SURESH 12550 8 D 02-03-2012
5 AJILA VARGHESE 12620 8 B 04-01-2012
6 AKHIN JOSHY 12535 8 C 05-03-2012
7 ALEENA MOL K V 12471 8 D 27-07-2012
8 ALFRED JOE JOHNS 12545 8 D 21-01-2012
9 ALFRIN DOMINIC 12548 8 E 19-01-2012
10 ALONA WILSON V 12619 8 B 17-03-2012
11 ANANYA JOBY 12530 8 B 06-10-2011
12 ANN CATHERIN JOY 12572 8 D 23-05-2012
13 ANVIN MATHEW RAGEESH 12446 8 E 25-05-2012
14 ARCHANA BIJU 12612 8 D 13-04-2012
15 ARNOLD C JAISON 12448 8 D 05-08-2012
16 ATHIN JOSHY 12536 8 C 05-03-2012
17 CHRISTEENA ELIZABETH 12461 8 E 17-07-2011
18 DAYANA RAJESH 12593 8 B 28-09-2012
19 DIYA MARIYAM JACOB 12503 8 B 21-07-2012
20 DIYONA SISILY SIJESH 12557 8 D 19-04-2012
21 DRISHYA PRADEEP 12632 8 D 07-01-2012
22 ELWIN DANIEL ROY 12635 8 D 29-01-2012
23 EMIL TREESA ROY 12634 8 D 29-01-2012
24 GLORIYA MARIA 12580 8 D 02-10-2012
25 HARINAND K R 12481 8 A 10-01-2013
26 HARINANDA MANU 12613 8 D 10-07-2012
27 ISHAN BOBBY 12560 8 D 06-05-2012
28 JEO MATHEW 12533 8 B 12-09-2011
29 JOYO V 12483 8 D 26-08-2011
30 KEVIN GEORGE 12568 8 C 19-09-2012
31 LEON THERES 12506 8 F 13-08-2012
32 MILANA SHINOJ 12604 8 F 08-04-2013
33 NAVANEETH N.M 12614 8 A 08-10-2012
34 NAVANEETHA K K 12485 8 D 04-02-2012
35 NIRANJAN T R 12515 8 A 17-12-2012
36 PARTHIP SAJI 12489 8 F 01-12-2011
37 SANIA MARIYA ROY 12587 8 D 28-03-2013
38 SANJAY K S 12466 8 F 06-06-2012
39 SOUHARDH CHIRATH 12494 8 F 09-11-2012
40 VAIGA 12524 8 D 25-11-2011

പ്രവർത്തനങ്ങൾ

.കൈറ്റ് അംഗങ്ങൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ പരിശീലനം നൽകിവരുന്നു.

അഭിരുചി പരീക്ഷ

2025 - 28 ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ നടത്തി. രജിസ്റ്റർ ചെയ്ത 127 പേർ പരീക്ഷയെഴുതി. അർഹത നേടിയ 117 കുട്ടികളിൽ നിന്നും 40 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

വിജയോത്സവം - 2025

2024 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.

സ്കൂൾ കലോത്സവം - 2025

രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ  നടത്തി.

സ്കൂൾ സ്പോട്സ്  - 2025

കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ  ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.

സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം (സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം,ഇൻസ്റ്റാൾ ഫെസ്റ്റ്)

സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025  ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ്

  ലിറ്റിൽ കൈറ്റ്സിൽ  പുതിയ അംഗത്വം സ്വീകരിച്ചവർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 27 /9/ 25 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കുരുവിള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ. കരുൺ രാജ്  ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

രക്ഷകർതൃ സംഗമം

2025 - 28 ബാച്ചിലേയ് ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം 27/ 9/ 25ന് സംഘടിപ്പിച്ചു. മുഴുവൻ രക്ഷകർത്താക്കളും പങ്കെടുത്തു. സംഘടനയെക്കുറിച്ചും സംഘടനയിലൂടെ കുട്ടികൾ ആർജ്ജിക്കുന്ന അറിവുകളെക്കുറിച്ചും ബോധ്യം നൽകുന്ന മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചു. സംഘടന പ്രവർത്തനത്തിലൂടെ പുതിയ സാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നു ലഭിക്കും എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു.

ഐ.ടി  കിയോസ്ക്

*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ്  തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.

E- ജാലകം വഴി ഓൺലൈൻ ആപ്ലിക്കേഷൻസ്, പ്രിന്റിംഗ്,സ്കാനിങ് ഫോട്ടോകോപ്പി, ഇന്റർനെറ്റ് ഫസിലിറ്റി, ഓൺലൈൻ പെയ്മെന്റ്സ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്  തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി വരുന്നു.

സബ‌്‌ജില്ല ശാസ്ത്രോത്സവം

ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവാ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു.

IT സബ‌്‌ജില്ല ഓവറോൾ

തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. ബാച്ചിലെ ഹരിനന്ദ മനു, ആദിദേവ് സുരേഷ്  എന്നിവർ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

മീഡിയ ഡോക്കുമെന്റേഷൻ  ക്യാമ്പ്

ക്യാമറ കൈകാര്യം ചെയ്യുന്നതിനും വിവിധ ആംഗിളുകളിൽ  ഫോട്ടോ എടുക്കുന്നതിനും, ഷോട്ടുകൾ പരിചയപ്പെടുന്നതിനും, വീഡിയോ, ഓഡിയോ റെക്കോർഡിങ്, അവ എഡിറ്റ് ചെയ്യുന്നതിനും, പത്രവാർത്ത തയ്യാറാക്കുന്നതിനുമുള്ള പരിശീലനം നൽകി.

റോബോട്ടിക്സ് പരിശീലനം

  ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. പരിശീലനം നേടിയ അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.

ജൂബിലി മഹാസംഗമം 2025

മലയോര ഗ്രാമമായ കൊട്ടിയൂരിൽ അറിവിന്റെ വെളിച്ചം പകർന്ന്  50 വർഷം പിന്നിടുന്ന  സ്കൂളിന്റെ  സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ ഡോക്യുമെന്റേഷൻ നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.