Schoolwiki സംരംഭത്തിൽ നിന്ന്
2022 - 2025
കൈറ്റ് മിസ്ട്രസ് : 1. ഷിൻസി തോമസ് 2. ജസിന്ത കെ വി
യൂണിറ്റ് അംഗങ്ങൾ : 40
2022 - 2025 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഈ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
*ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു .
യൂണിറ്റിൽ നടപ്പാക്കിവരുന്ന തനതായ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ട് 2023 - 2024 വർഷത്തിൽ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.