ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14039 |
| യൂണിറ്റ് നമ്പർ | LK/2018/14039 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | തലശ്ശേരി |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | ജെഫിൻ ടോം തോമസ് |
| ഡെപ്യൂട്ടി ലീഡർ | ക്രിസ്റ്റോ ഷാജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിൻസി തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷിജ അബ്രഹാം |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 14039 |
2023 - 2026
കൈറ്റ് മിസ്ട്രസ് : 1. ഷിൻസി തോമസ് 2. സി.ഷീജ അബ്രാഹം
അംഗങ്ങൾ
യൂണിറ്റ് അംഗങ്ങൾ :38
| Sl.No | NAME OF THE STUDENT | AD.NO |
| 1 | AADITHYA BALAKRISHNAN | 12166 |
| 2 | ABID ABDULMAJEED | 12248 |
| 3 | ADHITHI ANNA BINOY | 12249 |
| 4 | AGNES MARIA | 12177 |
| 5 | AINE ANNA JOBY | 12184 |
| 6 | AISWARYA LENIN | 12147 |
| 7 | ALNA SUNU | 12176 |
| 8 | ANCIEN MARY PAUL | 12235 |
| 9 | ANDRIA SANTHOSH | 12195 |
| 10 | ANEETTA BINU | 12165 |
| 11 | ANJANA E S | 12215 |
| 12 | ANN ROSE | 12243 |
| 13 | ANNA MATHEW | 12237 |
| 14 | ANSHEENA MANOJ | 12234 |
| 15 | ANSON K VINOY | 12223 |
| 16 | ARSHIDA FINA P N | 12129 |
| 17 | ASHNIT V S | 12442 |
| 18 | CHRISTO SHAJI | 12106 |
| 19 | DHIYA JOSEPH O J | 12259 |
| 20 | DIYA PRASAD | 12173 |
| 21 | DON P DOLLY | 12229 |
| 22 | ELSA MARIA JIJI | 12181 |
| 23 | JEPHIN TOM THOMAS | 12224 |
| 24 | JERIN JISHI | 12097 |
| 25 | JISIN SHAJI THOMAS | 12124 |
| 26 | JOEL MATHEW | 12228 |
| 27 | JOYAL CHACKO | 12230 |
| 28 | MELDIYA SHAJI | 12167 |
| 29 | NANDANA T A | 12213 |
| 30 | NASRIYA V ILLIAS | 12125 |
| 31 | NIYA ELSA REJI | 12254 |
| 32 | NOYAL THOMAS M S | 12262 |
| 33 | PRAJWAL A P | 12126 |
| 34 | SANJALI JOSEPH | 12256 |
| 35 | SANJO JOLLY | 12175 |
| 36 | SHIYON MARIYA BINISH | 12182 |
| 37 | SILNA C S | 12174 |
| 38 | SIVANANDH K P | 12136 |
പ്രവർത്തനങ്ങൾ
2023 - 2026 ബാച്ചിലെ 38 അംഗങ്ങൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ പരിശീലനം നൽകിവരുന്നു.
*യൂണിറ്റിൽ നടപ്പാക്കിവരുന്ന തനതായ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ട് 2023 - 2024 വർഷത്തിൽ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.
*സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി .
2025 - 2026 വർഷത്തിലെ പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം - 2025
സ്കൂൾ പ്രവേശനോത്സവ ത്തോsനുബന്ധിച്ച് നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള വീഡിയോ നിർമ്മിച്ചു. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
വിജയോത്സവം - 2025
2024- 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.
സ്കൂൾ കലോത്സവം - 2025
രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.
സ്കൂൾ സ്പോട്സ് - 2025
കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം (സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ഇൻസ്റ്റാൾ ഫെസ്റ്റ്)
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം , സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു.
സബ്‌ജില്ലാ ശാസ്ത്രോത്സവം
ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു.
ഐ.ടി കിയോസ്ക്
*' E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കി വരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻഡ് സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം,സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു.
E- ജാലകം വഴി ഓൺലൈൻ ആപ്ലിക്കേഷൻസ്, പ്രിന്റിംഗ്,സ്കാനിങ് ഫോട്ടോകോപ്പി, ഇന്റർനെറ്റ് ഫസിലിറ്റി, ഓൺലൈൻ പെയ്മെന്റ്സ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി വരുന്നു.
IT സബ‌്‌ജില്ല ഓവറോൾ
തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ IT ഓവറോൾ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു.
ജൂബിലി മഹാസംഗമം 2025
മലയോര ഗ്രാമമായ കൊട്ടിയൂരിൽ അറിവിന്റെ വെളിച്ചം പകർന്ന് 50 വർഷം പിന്നിടുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ ഡോക്യുമെന്റേഷൻ നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പ്രോജക്റ്റ്
2023- 26 ബാച്ചിലെ അംഗങ്ങൾ നാലു ഗ്രൂപ്പുകളിൽ ആയി വ്യത്യസ്ത പ്രോജക്റ്റുകൾ തയ്യാറാക്കി. ഡാറ്റാബേസ്,സൈബർ സെക്യൂരിറ്റി, ആരോഗ്യപരിപാലനം, റോബോട്ടിക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്.
യു.പി. ക്ലാസുകളിലെ കുട്ടികൾക്കുള്ള പ്രോഗ്രാം
തലക്കാണി ഗവൺമെന്റ് യു.പി സ്ക്കൂളിലെ കുട്ടികൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു.
റോബോട്ടിക്സ് പരിശീലനം
ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. പരിശീലനം നേടിയ അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി.