റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38032-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38032 |
| യൂണിറ്റ് നമ്പർ | LK/2018/38032 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ലീഡർ | അനുപമ എസ് നായർ |
| ഡെപ്യൂട്ടി ലീഡർ | സാന്ദ്ര കൃഷ്ണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. ശ്രീജ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. അപ്‍സര പി. ഉല്ലാസ് |
| അവസാനം തിരുത്തിയത് | |
| 11-01-2026 | Rvhsskonni |
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് |
|---|---|---|
| 1 | 21578 | AARUSH KRISHNA |
| 2 | 22078 | AATHIRA SUDEV |
| 3 | 22133 | ABDUL AZIZ |
| 4 | 21519 | ABHIRAMI A |
| 5 | 21509 | ABIYA ANU YOHANNAN |
| 6 | 21585 | ADEENA USAFF |
| 7 | 21629 | ADITHYAN R NAIR |
| 8 | 21562 | ADVAITH.R.NAIR |
| 9 | 21569 | ALEN ROY |
| 10 | 21600 | AMAL JITH S |
| 11 | 21703 | ANISHA A |
| 12 | 21554 | ANUPAMA S NAIR |
| 13 | 21558 | ARJITHA V S |
| 14 | 21546 | ASHWAROOPAN P |
| 15 | 21665 | ASIF MUHAMMAD |
| 16 | 21626 | BHAGYALEKSHMI A |
| 17 | 21495 | DHARSANA DEV |
| 18 | 21721 | DIYA DILEEP |
| 19 | 22095 | DIYA MANESH |
| 20 | 22190 | FIONA SUNIL VARGHESE |
| 21 | 22132 | GOWRI NANDA |
| 22 | 21609 | AYALEKSHMI P |
| 23 | 22075 | JIBIN JOSEPH VARGHESE |
| 24 | 22016 | KASHINATH.V.V |
| 25 | 22138 | KASINATH.S |
| 26 | 21539 | KRISHNAPRIYA S |
| 27 | 22191 | MALAVIKA.V.S |
| 28 | 21454 | POOJA.V |
| 29 | 21542 | PRAVEENA S |
| 30 | 22154 | SANCHU R |
| 31 | 22139 | SANDRA KRISHNA P |
| 32 | 21586 | SHAHANA.S |
| 33 | 21975 | SIVANI G |
| 34 | 22077 | SREEDEV K NATH |
| 35 | 21871 | SREEVENI.B |
| 36 | 21974 | SREYA RAJENDRAN |
| 37 | 21630 | VEDHIKA RAJEEV |
| 38 | 22093 | VYGA PRASAD |
| 39 | 21547 | YASEEN MUBARAK |
| 40 | 21541 | YEDHU KRISHNAN A |
ദൃശ്യവിരുന്നൊരുക്കി പ്രവേശനോത്സവം
പ്രവേശനോത്സവത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ റീൽസ് രൂപത്തിൽ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2025 ജൂൺ രണ്ടിന് സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻ്റെ അടക്കമുള്ള പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായാണ് റീൽസ് തയാറാക്കിയത്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രൊമോ വീഡിയോകൾ തയ്യാറാക്കി പ്രവേശനോൽസവ വേദിയിൽ പ്രദർശിപ്പിച്ചു.


അവധിക്കാലത്ത് സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചു തയ്യാറാക്കിയ റീൽസ് രക്ഷിതാക്കളിൽ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കാൻ സഹായിച്ചു. ലിറ്റിൽ കൈറ്റ്സിൻ്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിശദ്ധീകരിക്കുന്നതിനോടൊപ്പം ക്ലബ്ബിൽ അംഗമാകുന്ന വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പഠനാവസരങ്ങളെ കുറിച്ചും ഭാവിയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കുട്ടികൾ തന്നെ എഴുതി തയാറാക്കിയ നിരവധി വീഡിയോകളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് റീൽസ് തയാറാക്കുന്നത് എങ്ങനെ എന്ന് എന്ന വിഷയത്തിൽ എഡിറ്റർ ജോമോൻ സിറിയക്ക് ക്ലാസുകൾ നൽകിയിരുന്നു.
ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളുടെ ചൂടൻ വാർത്തകളുമായി 'കൈറ്റ്‌സ് റിപ്പബ്ലിക്കൻ' ഇ പേപ്പർ'

2024 25 വർഷക്കാലയളവിൽ ലിറ്റിൽ കൈറ്റ്‌സ് നടത്തി വന്ന എല്ലാ പ്രവർത്തനങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ''കൈറ്റ്‌സ് റിപ്പബ്ലിക്കൻ'' എന്ന പേരിൽ ഇ പേപ്പർ പ്രസിദ്ധീകരിച്ചു. 19 പേജുള്ള പത്രത്തിൽ വാർത്തകൾക്കൊപ്പം ചിത്രങ്ങളും ലിറ്റിൽ കൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇ പേപ്പർ നിർമാണത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ മാത്രമാണ്. പ്രശസ്ത ചലച്ചിത്രതാരം ശ്രീ .ജയകുമാർ 2025 ജൂൺ രണ്ടിന് ഓൺലൈനായി ഇ പേപ്പർ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്‌സ് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഇ പേപ്പർ ഫ്‌ളിപ്പ് രൂപത്തിൽ ആകർഷകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌കൂൾ പ്രവേശനോത്സവ വേദിയിൽ ഇത് പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുകയും അതിന് ആവശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. കൈറ്റ്‌സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഇങ്ങനെയുള്ള ക്രമീകരണങ്ങൾ സഹായകരമാണെന്ന വിലയിരുത്തൽ ഉണ്ടായി. https://online.pubhtml5.com/iurd/txkk/
പരിസ്ഥിതിദിന പോസ്റ്റർ മത്സരം

പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന 2025 -28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പോയ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ വിശകലനം ചെയ്തും പരിശീലന വീഡിയോകൾ കാണിച്ചും ചോദ്യ മാതൃകകൾ ചർച്ച ചെയ്തുമാണ് ക്ലാസുകൾ നയിച്ചത്. 2025 ജൂൺ 25 ബുധനാഴ്ച സ്‌കൂൾ ഐടി ലാബിലാണ് അഭിരുചി പരീക്ഷ നടത്തിയത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ അരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക്കൽ, ഗണിതം പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ നിന്നും 5, 6, 7 ക്ലാസുകളിലെ ഐടി പുസ്തകങ്ങളിൽ നിന്നും പൊതുവിജ്ഞാന സംബന്ധിയായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
പരീക്ഷയിൽ മികവ് പുലർത്തിയ 40 കുട്ടികളുടെ ലിസ്റ്റ് ജൂൺ 30 നു പ്രസിദ്ധീകരിച്ചു .
റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേ കുട്ടികൾക്കായ് മെയ് 31 നു ഏകദിന ക്യാമ്പ് സംഘടിച്ചൂ. റീൽസ് മേക്കിംഗമായി ബന്ധപ്പെട്ട്ന ടത്തിയ സ്‌കൂൾ ക്യാമ്പ് സെൻ്റ് ജോർജ് എച്ച് എസ് എസിലെ അധ്യാപികയായ ശ്രീമതി വീണ നയിച്ചു . പുതുതലമുറയുടെ മാറ്റങ്ങൾ മനസിലാക്കി വിഷ്വൽ മീഡിയയിലേക്ക് അവർക്ക് താത്പര്യം ജനിപ്പിക്കുന്ന ക്ലാസിൽ കുട്ടികൾ ആസ്വദിച്ചാണ് പങ്കെടുത്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് അവർ സ്വയം ക്യാമറ കൈകാര്യം ചെയ്യുന്നതിനും റീലുകൾ എടുക്കുന്നതിനും സൗകര്യമൊരുക്കി. അവർ തയ്യാറാക്കിയ റീലുകൾ സ്‌ക്രീനിൽ കാണിച്ചു കൊണ്ട് എങ്ങന്നെ ക്യാമറ കൈകാര്യം ചെയ്യണമെന്നും വിവിധ ഷോട്ടുകളെക്കുറിച്ചും കളർ തീമിനെക്കുറിച്ചും ചർച്ചനടത്തി.
തുടർന്ന് കെഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. ഒരു വീഡിയോ തയ്യാറാക്കുമ്പോൾ മ്യൂസിക് എങ്ങനെ ബ്ലെൻഡ് ചെയ്യാം എന്നതും ക്ലാസിൽ പറഞ്ഞു കൊടുത്തു. സ്‌പോട്‌സുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് മ്യൂസിക് നൽകി കാണിച്ച് മാതൃക ഏറെ ശ്രദ്ധേയമായി.
എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ4-ാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കോഡിനേറ്റർ തോമസ് എം. ഡേവിഡ് സാറാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത് .. ഫേസ് സെൻസിങ്ങിന്റെ ചിത്രം ഉപയോഗിച്ച്, റോബോട്ടിക്സ്, ഇ-കൊമേഴ്‌സ്, എ.ഐ., ജി.പി.എസ്, വി.ആർ എന്നിങ്ങനെ ഗ്രൂപ്പായ് തിരിച്ച് പ്രവർത്തങ്ങൾ നൽകി .ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി. ക്ലാസ് വളരെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നു വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത് ക്യാമ്പ് വഴി കുട്ടികൾക്ക് ഡിജിറ്റൽ ലോകത്തെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെ കുറിച്ചും മികച്ച പരിജ്ഞാനം ലഭിച്ചു.
രക്ഷിതാക്കൾക്കുള്ള ക്ലാസ്

ലിറ്റിൽ കൈറ്റ്സിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമായി രക്ഷിതാക്കളെ അറിയിച്ചു.ഏതൊക്കെ ബ്രാഞ്ചുകളാണ് പഠിക്കാൻ ഉള്ളതെന്നും മൂന്ന് വർഷത്തെ പഠനം കൊണ്ട് അവർക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി. പത്താം ക്ലാസിൽ ഗ്രേസ്മാർക്ക് ലഭിക്കുന്നതിനോടൊപ്പം തന്നെ പുതിയ ലോകത്തിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കാനും സഹായിക്കുന്നു.അഭിരുചിക്കനുസരിച്ച് അവരവർക്കിണങ്ങിയ തൊഴിൽ മേഖല കണ്ടുപിടിക്കുന്നതിനുംതുടർ വിദ്യാഭ്യാസത്തിന് സഹായകരമാകുന്ന രീതിയിലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
യൂണിഫോം വിതരണം
2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപകൻ സുരേഷ് കുമാർ കൈറ്റ് മെന്ററുമാരായ ശ്രീജ .എസ്, അപ്‌സര പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് യൂണിഫോം വിതരണം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവുക വഴി സാങ്കേതികവിദ്യയുടെ പുതിയ പാഠങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള കാര്യങ്ങൾ വിശദീകരിച്ചു. കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരവധി പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനെക്കുറിച്ചും പരിശീലന ക്ലാസുകളിലെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരങ്ങളും പങ്കു വച്ചു.
അറിവിന്റെ ഉത്സവമായി സ്‌കൂൾ ക്യാമ്പ്
വിവിധ വിഷയങ്ങിളിൽ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സ്‌കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നി വിഷയങ്ങളിലാണ് പ്രധാനമായും ശ്രദ്ധ നൽകിയത്. കുട്ടികളുടെ ചോദ്യോത്തരങ്ങളും പഠനവുമായി സ്‌കൂൾ ക്യാമ്പ് ശ്രദ്ധേയമായി.
പ്രോഗ്രാമിംഗ്

സ്‌ക്രാച്ച് ഉപയോഗിച്ച് ബാസ്‌ക്കറ്റ് ബോൾ ഗെയിം പരിയപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. എങ്ങനെ ഇത്തരം ഒരു ഗെയിം നിർമിക്കാമെന്നുമാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചത്. ബാക്ക്ഗ്രൗണ്ട്, സ്‌പ്രൈറ്റ്, കോസ്റ്റ്യൂംസ് എന്നിവ എങ്ങനെ ഉൾപ്പെടുത്താമെന്നും പരിചയപ്പെടുത്തി. അനുയോജ്യമായ കോഡുകൾ നൽകി പ്ലയർ, ബാസ്‌ക്കറ്റ്‌ബോൾ, നീഡിൽ എന്നിവയെ പ്രവർത്തിപ്പിക്കാനും വിദ്യാർത്ഥികൾ മനസ്സിലാക്കി.
ആനിമേഷൻ
സ്‌കൂൾ യുവജനോത്സവുമായി ബന്ധപ്പെട്ട് 'കലാരവം' എന്ന പേരിൽ ഓപൺട്യൂൺസ് ഉപയോഗിച്ച് ആനിമേഷൻ ചിത്രം നിർമിക്കാനും ഉത്സാഹത്തോടെ വിദ്യാർത്ഥികൾ പങ്കെടുത്തു. ബാക്ക്ഗ്രൗണ്ട് കൊണ്ട് വരാനും ഫ്രെയിം സെറ്റ് ചെയ്യാനും ഇമേജ് റോട്ടേഷൻ നൽകാനും മനസിലാക്കി. തയാറാക്കിയ ചിത്രത്തിന് കേഡൻ ലൈവ് ഉപയോഗിച്ച് ടൈറ്റിൽ മ്യൂസിക് നൽകി കൂടുതൽ ആകർഷകമാക്കി.
മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്ത 4 വിദ്യാർത്ഥികളെ സബ്ജില്ലാ പ്രോഗ്രാമിംഗ് ക്യാമ്പിലേക്കും 4 പേരെ ആനിമേഷൻ ക്യാമ്പിലേക്കും തിരഞ്ഞെടുത്തു.
ഐടി മേളകളിൽ തിളങ്ങി നമ്മുടെ താരങ്ങൾ
ലിറ്റിൽ കൈറ്റ്സ് പകർന്ന അനുഭവസമ്പത്തും കൃത്യമായ പരിശീലനവും. സബ്ജില്ല, ജില്ലാ ഐടി മേഖലകളിൽ തിളക്കമാർന്ന വിജയം നേടി നമ്മുടെ വിദ്യാർത്ഥികൾ. ഡിജിറ്റൽ പെയിന്റിംഗ് വിഭാഗത്തിൽ ദിവിജ ജയകുമാർ 158 ജില്ലാ ഐടി മേളയിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അബിയ മറിയം നെൽസൺ ഫസ്റ്റ് എ ഗ്രേഡ് നേടി. സയൻസ് മേളയിൽ ആരുഷ് എസ് റോബോട്ടിക്‌സ് വിഭാഗത്തിൽ തേർഡ് എ ഗ്രേഡും വർക്കിംഗ് മോഡലിൽ ഹെപ്സിബ സിനി ബിജു, മുഹമ്മദ് അഫ്ള എന്നിവർ തേർഡ് എ ഗ്രേഡും സ്വന്തമാക്കി.
-
ആരുഷ് എസ് റോബോട്ടിക്സ് മൂന്നാം സമ്മാനം {എ ഗ്രേഡ്} ജില്ലാ ഐടി മേള
-
ദിവിജ ജയകുമാർ ഡിജിറ്റൽ പെയിൻ്റിംഗ് ഒന്നാം സമ്മാനം{എ ഗ്രേഡ്} ജില്ലാ ഐടി മേള
-
അബിയ മറിയം നെൽസൺ മലയാളം ടൈപ്പിംഗ് മൂന്നാം സമ്മാനം{എ ഗ്രേഡ്} ജില്ലാ ഐടി മേള
ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു.
ജിംപ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിനും സ്ക്രാച്ച്ഉപയോഗിച്ചുള്ള ഗെയിമുകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലന ക്ലാസ് വളരെയധികം സഹായിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് ഒൻപതാം ക്ലാസ് അംഗങ്ങളായ ബിൽഗാ സാം, തൃഷ എന്നിവർ ക്ലാസുകൾ നയിച്ചു.
ലഹരിക്കെതിരെ 'ഫസ്റ്റ് സ്റ്റെപ്പ്' : ബോധവത്ക്കരണ വീഡിയോയിൽ കഥാപാത്രമായി വിദ്യാഭ്യാസമന്ത്രിയും

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട ബോധവത്ക്കരണ വീഡിയോ തയാറാക്കി വിദ്യാർത്ഥികൾ. ലിറ്റിൽ കൈറ്റ്‌സ് ക്ലബ് വിദ്യാർത്ഥികൾ തയാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ ആയ 'ഫസ്റ്റ് സ്റ്റെപ്പിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി സർപ്രൈസ് നായകനായും എത്തുന്നുണ്ട്. ലഹരിക്കെതിരായ ആദ്യ ചുവട് ആരംഭിക്കേണ്ടത് നമ്മുടെചുറ്റുപാടുകളിൽ നിന്നു തന്നെയാണെന്ന സന്ദേശമാണ് വീഡിയോ പകരുന്നത്. സ്‌കൂളിലേക്കുള്ള ആൽഫിയുടെ യാത്രയും അവൻ കാണുന്ന ലഹരി ഉപഭോഗവുമാണ് പ്രമേയം. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുന്നതും മന്ത്രിയുടെ അപ്രതീക്ഷിതമായ ഫോൺകോൾ എത്തുന്നതുമൊക്കെയാണ് ഈ ബോധവത്ക്കരണ വീഡിയോയിൽ. ഇതിന്റെ വ്യത്യസ്തത അറിഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രി തന്നെ 'ഫസ്റ്റ് സ്റ്റെപ്പ്' പ്രകാശനവും ചെയ്തു. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ആൽഫി അടക്കമുള്ളവരെ അനുമോദിക്കാനും മന്ത്രി മറന്നില്ല.

വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
സാങ്കേതിക ലോകത്തെ പുത്തൻ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്

സാങ്കേതികവിദ്യയുടെ പുത്തനറിവുകൾ കുട്ടികളിലേക്കെത്തിക്കുക എന്നത് മാറുന്ന കാലത്തിന്റെ ആവശ്യമാണ്. ഇതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഐടി അധിഷ്ഠിത വാർത്തകൾ ശേഖരിച്ച് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു വരുന്നു. ടെക്‌നോളജി ലോകത്തെ പുതിയ കണ്ടെത്തലുകൾ, സോഫ്റ്റ്വെയർ സംബന്ധമായ വാർത്തകൾ, എഐയുടെ സാധ്യതകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾ വിദ്യാർത്ഥികൾ ശേഖരിച്ച് സ്‌കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വിവര സാങ്കേതികതയോടുള്ള താത്പര്യം വർദ്ധിക്കുന്നതിനും ഇതിലുള്ള അറിവ് കൂടുതൽ വിപുലപ്പെടുത്താനും സാധിക്കുന്നുവെന്ന് മാതാപിതാക്കൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
പത്രഫോട്ടോകൾ പിന്നിടുന്ന വഴികൾ
പത്രഫോട്ടോകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? എങ്ങനെയാണ് പത്ര ഫോട്ടോകൾ പകർത്തി അത് പത്രത്തളുകളിലേക്ക് എത്തിക്കുക തുടങ്ങി പത്ര ഫോട്ടോകളുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നേർക്കാഴ്ചയായി മാറിയ കൂടിക്കാഴ്ച. ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ ഫോട്ടോഗ്രാഫർ ഷാജി വെട്ടിപ്പുറവുമായുള്ള സംവാദം പുത്തൻ അനുഭവമായി.

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്റെ പിന്നിലെ രസകരമായ കഥകളും വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് ന്യൂസ് ഫോട്ടോകളുടെ പ്രത്യേകതയും അത് മറ്റ് ചിത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നും അദ്ദേഹം ഉദാഹരണം സഹിതം വിശദീകരിച്ചു. ജനങ്ങളിലേക്ക് നേരിട്ട സംവദിക്കുന്നതും കൃത്യമായി ഓരോ വിഷയങ്ങളുടെയും ഗൗരവം പകർന്നു നൽകുന്നതുമാണ് പത്ര ഫോട്ടോകൾ. ചിലപ്പോൾ ഒരു വാർത്തയേക്കാൾ അതിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാൻ അതിന് അനുബന്ധമായി എത്തുന്ന ചിത്രത്തിനു കഴിയും. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത്തരം ചിത്രങ്ങൾ പകർത്തുന്നതിന് വലിയ ശ്രദ്ധയും സാങ്കേതിക പരിജ്ഞാനവും അത്യാവശ്യമാണ്.
ഇത്തരം ചിത്രങ്ങൾ പകർത്തി കഴിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. തുടർന്ന് തയാറാക്കിയ ചിത്രങ്ങൾ അതിന്റെ അടിക്കുറുപ്പുകളോടെ കൈമാറുന്ന രീതിയും അടുത്തറിഞ്ഞു. ഇതിനിടയിൽ അധ്യാപികയായ വിധു ആറിന്റെ ചിത്രങ്ങൾ പകർത്തുകയും അതിനെ ഫോട്ടോഷോപ്പിൽ എങ്ങനെ മനോഹരമാക്കാം എന്നും പരിചയപ്പെടുത്തി.
ഫോട്ടോഷോപ്പിലെ മലയാളി സാന്നിധ്യം

ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ വിനോദ് ബാലകൃഷ്ണനും പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
കാഴ്ചയുടെ ഉത്സവമായി യൂട്യൂബ് ചാനൽ

യൂട്യൂബിലൂടെ ലോകത്തെ അടുത്തറിയുന്ന കാലമാണിത്. വിവരങ്ങൾ പങ്കുവയ്ക്കുക, ആസ്വാദിക്കുക എന്നതിനും അപ്പുറം അത് എല്ലാ കാലത്തേക്കുമുള്ള രേഖകൾ കൂടിയാണ്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ തയാറാക്കിയ ലിറ്റിൽ കൈറ്റ്‌സ് ആർവിഎച്ച്എസ്എസ് കോന്നി എന്ന യൂട്യൂബ് ചാനലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളും ഈ ചാനലിലൂടെ പങ്കുവയ്ക്കും. ചാനലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും കണ്ടന്റുകൾ കണ്ടെത്തി തയാറാക്കുന്നതും കൈറ്റ്‌സിലെ വിവിധ വിദ്യാർത്ഥി ഗ്രൂപ്പുകളാണ്. വീഡിയോ തയാറാക്കൽ, ചിത്രീകരണം, സാങ്കേതിക പ്രവർത്തനങ്ങൾ, അപ് ലോഡിംഗ് തുടങ്ങി ചാനലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിയന്ത്രിക്കുന്നത്. മികച്ചരീതിയിൽ കാഴ്ചക്കാരുമായി മുന്നേറാൻ നമ്മുടെ ചാനലിന് കഴിഞ്ഞിട്ടുണ്ട്. അടുത്തഘട്ടമായി വിദ്യാർത്ഥികളുടെ വിവിധ കഴിവുകൾ പ്രകടമാക്കുന്ന വീഡിയോ ചിത്രീകരിച്ച് ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
അറിയണം, ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ : പ്രചരണവുമായി ലിറ്റിൽ കൈറ്റ്‌സ്
മാതാപിതാക്കളുടെ കണ്ണുതെറ്റിയാൽ മൊബൈൽ ഫോണിനു പിന്നാലെ പായുന്ന കുഞ്ഞുങ്ങൾ. മിക്കവീടുകളിലെയും വലിയൊരു പ്രശ്‌നമാണിത്. കേരളത്തിലെ വിദ്യാർത്ഥികളിൽ പലരും ഡിജിറ്റൽ ലോകത്തെ അടിമകളാണ് എന്നത് മറച്ചുവയ്ക്കാൻ കഴിയാത്ത വസ്തുതയാണ്. അത് പുറത്തു പറയുന്നവരേക്കാൾ ഒളിച്ചുവയ്ക്കുന്ന മാതാപിതാക്കളാണ് ഇന്ന് അധികവും. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, ഗെയിമുകളോടുള്ള ആസക്തി, നവമാധ്യമങ്ങളിലെ സജീവമായ ഇടപെടലുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ പല വിദ്യാർത്ഥികളെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതോടെ അവരുടെ മനോനിലയിൽ മാറ്റങ്ങൾ വരുന്നു. പഠനത്തോടുള്ള താൽപര്യം കുറയുന്നതു മുതൽ അക്രമവാസനയിലേക്കുപോലും അവർ എത്തി നിൽക്കുന്നു എന്നതാണ് സത്യം.

സൈബർ ഇടങ്ങളിലെ ഇത്തരം കെണിയിൽ നിന്നും നമ്മുടെ വിദ്യാർത്ഥികളെ രക്ഷിക്കാനായി കേരളത്തിൽ മിക്കയിടങ്ങളിലും ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ (ഡി ഡാഡ്) ഉണ്ട് എന്നതാണ് ശ്രദ്ധേയം. കേരള പൊലീസ് നേരിട്ട് ഇടപെടുന്ന ഇത്തരം സെന്ററുകളിൽ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 9497900200 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ സഹായങ്ങളും കൗൺസിലിംഗും ഉറപ്പുവരുത്താം. രസഹ്യ സ്വഭാവത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുന്ന ഇത്തരം ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളെക്കുറിച്ച് നമ്മുടെ പൊതുസമൂഹം അറിയേണ്ടതുണ്ട്. നിരവധി കേസുകൾക്കാണ് ഇവിടെ ഓരോ ദിവസവും പരിഹാരം കണ്ടെത്തുന്നത്. ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിയ്‌ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡി ഡാഡ് പദ്ധതിയുടെ പ്രചരണം ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡി ഡാഡിനെക്കുറിച്ചും ഇവിടുത്തെ കോൾ സെന്റർ നമ്പരും പ്രചരിപ്പിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി റീലുകൾ, പോസ്റ്ററുകൾ എന്നിവ തയാറാക്കി. റീലുകൾ ലിറ്റിൽ കൈറ്റ്്‌സ് അംഗങ്ങൾ തന്നെ എഡിറ്റ് ചെയ്യുകയും ശബ്ദ സാന്നിധ്യം അറിയ്ക്കുകയും ചെയ്തു. മാതൃകാപരമായ ഈ പ്രവർത്തനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പുത്തനറിവിന്റെ താളുകൾ തുറന്ന് മലയാള മനോരമ യൂണിറ്റ് സന്ദർശനം

പത്രവായന മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ്. വായനയിലേക്ക് കൊച്ചുകൂട്ടുകാരെ നയിക്കുന്നതിലും പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. പത്രം ഓഫിസിന്റെ പ്രവർത്തനം എങ്ങനെയാണ്, പ്രസ്സിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്തനംതിട്ട മലയാള മനോരമ യൂണിറ്റ് സന്ദർശിച്ചത്. നിത്യേന കാണുന്ന പത്രങ്ങൾക്കു പിന്നിലെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി.

സീനിയർ സബ് എഡിറ്ററായ ജിനു ജോസഫ് കൃത്യമായ മാർഗനിർദേശങ്ങളും പ്രവർത്തനങ്ങളും വിവരിച്ചു. പത്ര ഓഫിസിലെ ബ്യൂറോ, ഡെസ്‌ക്ക്, മാർക്കറ്റിംഗ് വിഭാഗം, സർക്കുലേഷൻ വിഭാഗം തുടങ്ങിയവ പരിചയപ്പെടുത്തി. ബ്യൂറോയിലേക്ക് എത്തുന്ന വാർത്തകൾ എങ്ങനെ ഡെസ്‌ക്കിലേക്ക് എത്തുന്നു എന്നും വാർത്തകൾ എങ്ങനെയാണ് തയാറാക്കുന്നതെന്നും മനസ്സിലാക്കി. പത്രത്തിന്റെ പേജുകളുടെ പ്രത്യേകത, എന്താണ് കോളം, എഡിറ്റിംഗ് രീതി, ലീഡ് വാർത്ത എന്നാൽ എന്ത് തുടങ്ങിയ പത്രവുമായി ബന്ധപ്പെട്ട പുത്തൻ അറിവുകൾ നേടാനായി.
പ്രസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ കഴിഞ്ഞത് അറിവിനൊപ്പം കൗതുകവുമായി. റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ന് നമുക്കാവശ്യമായ പത്ര പേപ്പറുകൾ എത്തുന്നത്. എഡിറ്റോറിയലിൽ നിന്ന് പ്രസിലേക്ക് എത്തുന്ന പത്രം എങ്ങനെ പ്രിന്റ് ചെയ്യുന്നുവെന്നും അതിന്റെ വിവിധ ഘട്ടങ്ങളും അടുത്തറിഞ്ഞു.
ഇൻസ്റ്റയിൽ പൊളിയാണ് ഞങ്ങൾ...

വാക്കുകളേക്കാൾ ചിത്രങ്ങൾ സംസാരിക്കുന്ന കാലം. അതിവേഗത്തിൽ എല്ലാം കണ്ടറിയാൻ കൊതിക്കുന്ന റീൽസുകളുടെ കാലം. പുതുതലമുറയിലേക്കടക്കം നമ്മുടെ സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ എത്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ. ഇതിന്റെ ഭാഗമായി സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ റീൽസുകളായി ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വരികയാണ്. സ്‌കൂളിലെ സവിശേഷമായ പ്രവർത്തനങ്ങൾ, വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന പരിപാടികൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചിത്രീകരിക്കുകയും അവർ തന്നെ എഡിറ്റ് ചെയ്ത് നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിനും പൂർവ വിദ്യാർത്ഥികൾക്കും ഇടയിൽ ഈ പ്രവർത്തനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന്റെ ശ്രദ്ധേയമായ പല റീൽസുകളും വലിയ റീച്ചുള്ള പേജുകളിലടക്കം ഷെയർ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഓരോ റീൽസും ഓരോ ഗ്രൂപ്പിന്റെ ഉത്തരവാദിത്വമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും വിവിധ പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കും. പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള സംഗീതവും അവർ തന്നെ തിരഞ്ഞെടുക്കും. മികച്ച റീൽസ് തയാറാക്കാനും അതിന് പരമാവധി കാഴ്ചക്കാരെ കണ്ടെത്താനും വിദ്യാർത്ഥികൾ തന്നെയാണ് പരിശ്രമിക്കുന്നത്. ഒരു ഡിജിറ്റൽ ലൈബ്രറിക്ക് സമാനമായി ഓരോ അധ്യായന വർഷത്തേയും പ്രവർത്തനങ്ങൾ സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റു ചെയ്തിരിക്കുന്നത് കാണാം.
ഒരൊറ്റ ക്ലിക്കിൽ ഒരായിരം കാര്യം : ക്യാമറ പഠനം

ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഡിജിറ്റൽ ക്യാമറകൾ. ഡിജിറ്റൽ ക്യാമറ എങ്ങനെയാണ് മികച്ച അനുഭവമായിമാറുന്നതെന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളോട് സംവദിച്ച് ഫോട്ടോഗ്രാഫറായ ദിലീപ്. ഒരു നല്ല ചിത്രം പകർത്തുന്നതിന് ആവശ്യമായ ലൈറ്റിംഗ്, ഫ്രെയ്മിംഗ്, ക്യാമറ സെറ്റിംഗ്‌സുകൾ എന്നിവയെക്കുറിച്ച് വിശദമായി തന്നെ സംവദിച്ചു. ക്യാമറയുടെ അനുബന്ധ ഉപകരണങ്ങളായ വിവിധ ലെൻസുകൾ, വ്യത്യസ്ത ലൈറ്റുകൾ, ട്രൈപോഡ് തുടങ്ങിയ പരിചയപ്പെടുത്തി. വിവിധ ലെൻസുകളുടെ റേഞ്ച് വ്യത്യസം ചിത്രത്തെ വളരെയധികം സ്വാധീനിക്കുക തന്നെ ചെയ്യും. ഫോട്ടോഗ്രാഫിയുടെ ബാലപാഠമായ ക്യാമറ എങ്ങനെ പിടിക്കണം എന്നതു മുതൽ വിശദമാക്കി. ഒരു നല്ല ചിത്രം പകർത്തുന്നതിനാവശ്യമായ അപ്പർച്ചർ, ഐഎസ്ഒ, ഷട്ടർ തുടങ്ങിയ സാങ്കേതിക ക്രമീകരണങ്ങൾ എന്താണെന്നും മനസ്സിലാക്കി.
ഇതിന്റെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോ സന്ദർശിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ലൈറ്റപ്പിന്റെ പ്രത്യേകത കണ്ടറിയാനായി. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കാനും അതുപയോഗിച്ച് കൂട്ടുകാരുടെ ചിത്രം പകർത്താനും അവസരമുണ്ടായത് ഹൃദ്യമായ അനുഭവമായിരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ വിരിയുന്ന ഒരു മികച്ച ചിത്രത്തിനു പിന്നിലുള്ള പരിശ്രമം നിസാരമല്ലെന്ന തിരിച്ചറിവാണ് പ്രധാനമായും ഉണ്ടായത്. ഭാവിയിൽ ക്യാമറ വാങ്ങണമെന്നും ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഭൂരിപക്ഷവും.
ചലച്ചിത്ര എഡിറ്റിംഗിൻ്റെ പുതുപാഠങ്ങൾ പകർന്ന് വെബിനാർ

സിനിമ എഡിറ്റിംഗിന്റെ പുത്തൻ അറിവ് പകർന്ന് ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിച്ച വെബിനാർ വേറിട്ട അനുഭവമായി. പ്രശസ്ത സിനിമ എഡിറ്റർ മനോജ് കണ്ണോത്ത് ക്ലാസ്സ് നയിച്ചു.
സിനിമയിൽ എഡിറ്റിംഗിനുള്ള പങ്കും സാധ്യതകളും അദ്ധേഹം പങ്കു വച്ചു. എഡിറ്റിംഗ് സാങ്കേതിതയ്ക്കും അപ്പുറം കലാപരമായി എങ്ങനെ സിനിമയെ സ്വാധീനിക്കുന്നുവെന്നും മാറിയ കാലത്തെ പുത്തൻ പ്രവണതകളെ കുറിച്ചും വിദ്ധ്യാർത്ഥികളുമായി സംവദിച്ചു. ചോദ്യോത്തരവേളയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ വെബിനാർ നിയന്ത്രിക്കുന്നതിനൊപ്പം അതിഥിയെ പരിചയപ്പെടുത്തി കൊണ്ടുള്ള സ്വാഗത വീഡിയോയും പ്രദർശിപ്പിച്ചു.
സിനിമ ആസ്വാദനത്തെ ക്രമപ്പെടുത്തുന്നതും മികച്ചതാക്കി മാറ്റുന്നതും എഡിറ്റിംഗ് വേളയിലാണ്. തിരക്കഥയിലെ സീനുകളുടെ ക്രമീകരണത്തിനും അപ്പുറം എഡിറ്റിംഗിൽ പുതുസാധ്യതകൾ കണ്ടെത്താൻ കഴിയും. ദൃശ്യഭാഷയിൽ എഡിറ്റിംഗിന്റെ സ്വാധീനം വലുതാണ്. ദൃശ്യങ്ങളെ ചേർത്തുവയ്ക്കുന്ന കട്ട്‌സ്, ഡിസോൾവ് തുടങ്ങിയ സങ്കേതങ്ങളെയും പരിചയപ്പെടുത്തി. ഫസ്റ്റ് കട്ട്, ഫൈനൽ കട്ട് തുടങ്ങിയ എഡിറ്റിംഗിന്റെ ഓരോഘട്ടങ്ങളെയും അടുത്തറിഞ്ഞു. മലയാളത്തിലെ സൂപ്പർ ഹിറ്റായ ചിത്രങ്ങളുടെ എഡിറ്റിംഗ് വേളയിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ചലച്ചിത്രമേഖലയിൽ എഡിറ്റിംഗ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക നിർദേശങ്ങളും നൽകി.
മനോജ് കണ്ണോത്ത്

പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്.
തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കബളിക്കപ്പെടരുത്, വെർച്വൽ അറസ്റ്റിനെതിരെ ബോധവത്ക്കരണ വീഡിയോ

സമീപകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പുതു തട്ടിപ്പുരീതിയാണ് വെർച്വൽ അറസ്്റ്റ്. ലക്ഷങ്ങളും കോടികളുമൊക്കെ ഇത്തരത്തിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഡിജിറ്റൽ ലോകത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ വലിയ ബോധവത്ക്കരണം നടത്തേണ്ടത് സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബോധവത്ക്കരണ വീഡിയോ തയാറാക്കി പ്രചരിപ്പിച്ചു.
പ്രധാനമായും അപരിചിതർക്ക് ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ കൈമാറാതെ ഇരിക്കുക എന്നതാണ് പ്രധാനം. പ്രചരണ വീഡിയോയിൽ ശ്രദ്ധ കൊടുത്ത സന്ദേശവും ഇതായിരുന്നു. ഒപ്പം തട്ടിപ്പിന് ഇരയായാൽ ബന്ധപ്പെടേണ്ട ടോൾഫ്രീ നമ്പരായ 1930 എന്ന നമ്പരും പ്രചരിപ്പിച്ചു. വിദ്യാർത്ഥികൾ തന്നെ വീഡിയോ എഡിറ്റ് ചെയ്യുകയും ശബ്ദം നൽകുകയും ചെയ്തു. വിവിധ വാട്‌സപ്പ് ഗ്രൂപ്പുകൾ സ്‌കൂൾ, നവമാധ്യമങ്ങൾ വഴി വീഡിയോ പ്രചരിപ്പിച്ചു.
കൊച്ചുകൂട്ടുകാർക്ക് ഡിജിറ്റൽ കളർകൂട്ടുകൾ സമ്മാനിച്ച്...

വരവേഗങ്ങളുടെ പുതുലോകത്താണ് നാം ജീവിക്കുന്നത്. ഡിജിറ്റിൽ വരകൾ ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചുകൂട്ടുകാർക്ക് ഡിജിറ്റൽ വർണലോകം പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കോന്നി പ്രശാന്തി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഡിജിറ്റിൽ കളറിംഗ്, പെയ്ന്റിംഗ് എന്നിവ പരിചയപ്പെടുത്തിയത്. ഡിജിറ്റിൽ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം അവർക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കൗതുകത്തോടെയാണ് ഓരോ വിദ്യാർത്ഥിയും പങ്കെടുത്തത്. കൊച്ചുകൂട്ടുകാർക്ക് അവരുടെ ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
റോബോർട്ടിക്‌സിന്റെ പുതുപാഠങ്ങൾ പകർന്ന് പൂർവ വിദ്യാർത്ഥി

റോബോർട്ടിക്‌സിന്റെ പുതിയ പാഠങ്ങൾ പകർന്ന് പൂർവ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്‌സ് അംഗവുമായിരുന്ന ഗോകുൽ എസ്. റോബോർട്ടിക്‌സ് ആൻഡ് ഇലക്ട്രോണിക്‌സ് എന്ന വിഷയത്തിലാണ് ഗോകുൽ ക്ലാസുകൾ നയിച്ചത്. കോന്നി മന്നം എൻ. എസ്. എസ് കോളജിലെ മൂന്നാം വർഷ ബി.എസ്.ഇ ഇലക്ട്രോണിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഗോകുൽ. ഇതിന്റെ പുതുസാധ്യതകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഓരോ കാലഘട്ടത്തിലുമുണ്ടാ മാറ്റങ്ങളെയും ഹൃദ്യമായി വിവരിച്ചു. വളരെ ലളിതമായി ആഴമേറിയൊരു വിഷയത്തെ കൈകാര്യം ചെയ്യാൻ ഗോകുലിനായി. ക്ലാസ് നയിക്കുന്നതിനൊപ്പം ലിറ്റിൽ കൈറ്റ്‌സ് തന്റെ ജീവിതത്തിൽ പകർന്ന് അനുഭവങ്ങളേയും ഗുണങ്ങളെയുംകുറിച്ച് വാചാലനായി. വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
ശബ്ദത്തിന്റെ പുതുലോകം തുറന്ന് റെക്കോർഡിംഗ് സ്റ്റുഡിയോ

ശബ്ദത്തിന്റെ പുതുസാധ്യതകളെ എല്ലാതരത്തിലും ഉപയോഗിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരു ചെറിയ മൂളൽ മുതൽ വലിയ ശബ്ദങ്ങൾ വരെ നമുക്ക് പുതിയ കാഴ്ചപ്പാടുകളാണ് സൃഷ്ട്ടിക്കുന്നത്. ശബ്ദത്തിന്റെ സാധ്യതകളും റെക്കോർഡിംഗ് സ്റ്റുഡിയോ പ്രവർത്തനങ്ങളും അടുത്തറിയുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ചേരിയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും റെക്കോർഡിസ്റ്റ് ജിജോ വിശദമാക്കി തരികയും ചെയ്തു.
സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ അബിയ മറിയം നെൽസണ് സ്റ്റുഡിയോ ബൂത്തിൽ പാട്ടുപാടാനുള്ള അവസരമുണ്ടായി. ഇത് റെക്കോർഡ് ചെയ്ത് തൽസമയം എഡിറ്റ് ചെയ്ത് കേൾക്കാനായത് എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. വിവിധ അനൗൺസ്‌മെന്റുകൾ, സിനിമ ഡബ്ബിംഗ്, പാട്ട് റെക്കോർഡിംഗ് എന്നിങ്ങനെ ഡബ്ബിംഗ് മേഖലയിലെ വ്യത്യസ്തരീതികളെ അടുത്തറിയാൻ കഴിഞ്ഞു. വ്യത്യസ്ത റെക്കോർഡിംഗ് രീതികൾ എങ്ങനെയെന്നും അതിലെ മാറ്റങ്ങളും അടുത്തറിയാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു.
കാലം മറന്ന പ്രതിഭയ്ക്ക് ആദരം : 'പാട്ടെഴുത്തിന്റെ ഭാസിസം' ഡോക്യുമെന്ററി

മോഹം കൊണ്ടു പാട്ടെഴുതി, നന്ദി ചൊല്ലി കടന്നുപോയൊരു പാട്ടെഴുത്തുകാരൻ, മലയാളിക്ക് ഗൃഹാതുരതയുടെ സംഗീതമായി മാറിയ കുറച്ചധികം നല്ല പാട്ടുകൾക്കു തൂലിക ചലിപ്പിച്ചത് ഒരു കോന്നിയൂർക്കാരനായിരുന്നു. നല്ല പാട്ടുകളുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടും മലയാളിയുടെ മനസ്സിൽ ഇടം കണ്ടെത്താൻ കഴിയാതെപോയൊരാൾ, കോന്നിയൂർ ഭാസ്. മലയാളിയുടെ പ്രിയപ്പെട്ട ഗാനരചയിതാവിനെ കാലത്തിന് പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ. എല്ലാ കാലത്തേക്കും ചേർത്തുവയ്ക്കാനും ഓർത്തുവയ്ക്കാനുമായി തയാറാക്കിയ ഡോക്യുമെന്ററിക്ക് ലഭിച്ചത് മികച്ച സ്വീകാര്യത.
കോന്നിയിലെ തന്നെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനെ കണ്ടെത്തി ജീവിതം ഡോക്യുമെന്ററി രൂപത്തിൽ ആവിഷ്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിയിലേക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിയത്. ആദ്യഘട്ടമായി കുട്ടികൾ തന്നെ കോന്നിയൂർ ഭാസുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, കുടുംബം, പത്ര പ്രവർത്തകർ എന്നിവർ ഇതിന് മികച്ച പിന്തുണ നൽകി.
ഏറ്റവും മികച്ച ദൃശ്യവിരുന്നോടെ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അടുത്ത തീരുമാനം. കുട്ടികൾക്ക് ഇതിലൂടെ പ്രഫഷണലുകൾ എങ്ങനെ ഡോക്യുമെന്ററി തയാറാക്കുന്നു എന്ന് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ഡോക്യുമെന്ററിയുടെ എല്ലാ ഘട്ടത്തിലും അതുകൊണ്ടുതന്നെ അവരേയും ഭാഗമാക്കി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് സ്‌ക്രിപ്റ്റ് തയാറാക്കിയത്.
കൈറ്റ്‌സ് മിസ്ട്രസ് അപ്‌സര പി. ഉല്ലാസ് ഡോക്യുമെന്ററിക്ക് നേതൃത്വം നൽകി. കുുട്ടികളും അനധ്യാപകരും ഇതിൽ അഭിനയിച്ചു. കുട്ടികളും അധ്യാപകരും കോന്നിയൂർ ഭാസിന്റെ പാട്ടുകളും ആലപിച്ചതോടെ ഡോക്യുമെന്ററിക്ക് പുതുഭാവം നൽകാനായി.
കോന്നിയൂർ ഭാസ്
എഴുതിയ പാട്ടുകളുടെ എണ്ണത്തേക്കാൾ എഴുതിയതത്രയും ഏറ്റവും മികച്ച ഗാനങ്ങൾ. അതിൽ പലതും മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങൾ... എന്നിട്ടും കാലവും നമ്മളും മറന്ന കോന്നിയൂർ ഭാസ്.
ശേഷം കാഴ്ചയിലെ മോഹം കൊണ്ടു ഞാൻ, കണ്ണുകളിൽ പൂവിരിയും, കാര്യം നിസാരത്തിലെ കൺമണി പൊൻമണിയെ, അഹത്തിലെ നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു, കളിപ്പാട്ടത്തിലെ മൊഴിയഴകും മിഴിയഴകും എന്നിങ്ങനെ ഹിറ്റു ഗാനങ്ങൾ രചിച്ചിട്ടും കോന്നിയൂർ ഭാസിനെ കാലം മറന്നു. മലയാള സംഗീതചരിത്രത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ രചിച്ചിട്ടും ഭാസിനെ തേടി തുടർച്ചയായ അവസരങ്ങളെത്തിയില്ല. നല്ല പാട്ടെഴുതിയ പാട്ടുകാരനെ തിരിച്ചറിയാതെ പോയപ്പോഴും അദ്ദേഹം പരിഭവങ്ങളുടെ കെട്ടഴിച്ചില്ല.

1951ൽ ജനനം. സ്‌കൂൾ പഠനകാലത്ത് കവിതകളെഴുതി അക്ഷരലോകത്തേക്ക് എത്തി. തുടർന്ന് ആകാശവാണിയ്ക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ എഴുതി. കുങ്കുമം ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ മാധ്യമ പ്രവർത്തകനായതോടെ കോന്നി വിട്ടു. ബാലചന്ദ്രമേനോൻ, രാജീവ്‌നാഥ്, വേണു നാഗവള്ളി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായും പ്രവർത്തിച്ചു.
1975ൽ പുറത്തിറങ്ങിയ ചന്ദനച്ചോല എന്ന ചിത്രത്തിൽ കെ. ജെ. ജോയിയുടെ സംഗീതത്തിൽ ലൗലി ഈവനിംഗ് എന്ന ഗാനമെഴുതിയായിരുന്നു സിനിമാസംഗീതത്തിലേക്കുള്ള രംഗപ്രവേശം. തുടർന്ന് ജി. ദേവരാജൻ, എം. കെ. അർജുനൻ, എ. ടി. ഉമ്മർ, രവീന്ദ്രൻ മാഷ് തുടങ്ങിയ പ്രതിഭകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു. അനാരോഗ്യത്തെ തുടർന്ന് നാൽപത്തി അഞ്ചാം വയസ്സിൽ അന്തരിച്ചു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും
അവതരണം : അപ്‌സര പി. ഉല്ലാസ്
കോ ഓർഡിനേറ്റർ : വിധു ആർ
ക്യാമറ : ജിജു
എഡിറ്റംഗ് : ജോമോൻ
അഭിനയിച്ചിരിക്കുന്നവർ : ഗിരീഷ്‌കുമാർ, ആദിദേവ്
ആലാപനം : ദീപ പി. എൽ, അതീന്ദ്രരാജ്, ശ്രേയ എസ്, ദിയ ദിലീപ്, സനീഷ് എസ്
സാങ്കേതിക തികവിന്റെ പരിചയപ്പെടൽ
ഡോക്യുമെന്ററിയുടെ ചിത്രീകരണം കാണാനും അതിന്റെ ഓരോ ഘട്ടവും പരിയപ്പെടാനും വിദ്യാർത്ഥികൾക്കും അവസരമൊരുക്കി. ക്യാമറയുടെ ചലനം, ലൈറ്റിംഗ് തുടങ്ങിയ സാങ്കേതിക വിവരങ്ങൾക്കൊപ്പം ഓരോ ഘട്ടത്തിലും ശ്രദ്ധിയേക്കണ്ട കാര്യങ്ങളും വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. ചിത്രീകരണവേളയിൽ ഇത്തരം സംശയങ്ങൾ ചോദിച്ചറിയുന്നതിനുള്ള അവസരം ഒരുക്കിയിരുന്നത് വിദ്യാർത്ഥികൾക്കും പുത്തൻ അനുഭവമായി.
തുടർന്ന് നടന്ന എഡിറ്റിംഗ് ഘട്ടത്തിലും വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടാനുളള അവസരം ഒരുക്കിയിരുന്നു
സംഗീത പ്രതിഭകളുടെ കൈയ്യടി

കോന്നിയൂർ ഭാസിന്റെ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണങ്ങൾ പ്രാദേശികമായും സംഗീത പ്രതിഭകളുടെ ഭാഗത്തു നിന്നും ലഭിച്ചത് മുന്നോട്ടുള്ള യാത്രകൾക്ക് ഊർജമായി. ഡോക്യുമെന്ററിയുടെ പ്രകാശം നിർവഹിക്കാൻ ഈ പ്രതിഭകൾ ഒത്തുചേർന്നതും അവിസ്മരണീയമായി. സംഗീത സംവിധായകരായ ഔസേപ്പച്ചൻ, മോഹൻ സിത്താര, ഗാനരചയിതാക്കളായ വയലാർ ശരത്ചന്ദ്രവർമ, സന്തോഷ് വർമ, ഹരി നാരായണൻ, രാജീവ് ഗോവിന്ദൻ, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഹരിത ഹരിബാബു എന്നിവർ അവരുടെ സോഷ്യൽ മീഡിയയിലൂടെയാണ് പാട്ടെഴുത്തിന്റെ ഭാസിസം പ്രകാശനം ചെയ്തത്.
എഐ ഇല്ലാതെ ഇനിയൊരു ജീവിതമില്ല : എഐയുടെ സാധ്യതകൾ തുറന്നുകാട്ടി വെബിനാർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ അടുത്തറിയുന്ന കാലമാണിത്. വരും കാലം എഐയുടേതു കൂടിയാണ്. അതുകൊണ്ടുതന്നെ പുതുതലമുറയ്ക്ക് എഐയുടെ സാധ്യതകളും സങ്കേതങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'webinar on Introduction to Artificial Intelligence and its role in Modern Education' എന്ന വിഷയത്തിൽ എട്ട്, ഒൻപത്, പത്ത് ബാച്ചിലെ വിദ്യാർത്ഥികൾക്കായി വെബിനാർ സംഘടിപ്പിച്ചു. കെ.എം.സി.ടി കോളജ് ഓഫ് എൻജിനിയറിംഗിലെ ഐടി വിഭാഗം മേധാവി അഞ്ജു സി. ആർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസർ എസ്. സായികൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു.
നിത്യജീവിതത്തിൽ എഐയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് ഉദാഹരണസഹിതം വ്യക്തമാക്കി. ഗൂഗിൾ അസിസ്റ്റൻസ് വഴി നാം സേർച്ച് ചെയ്യുന്ന വിവരങ്ങൾ സ്‌റ്റോറു ചെയ്ത് നാം കൊടുക്കുന് ഡേറ്റയ്ക്ക് അനുസരിച്ച് എഐ വിവരങ്ങൾ കൈമാറുന്നു. "AI always mimics what you are doing" എന്ന തത്വമാണ് ഇതിന് പിന്നിൽ.

നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഓൺലൈൻ സൈറ്റുകളിൽ അടക്കം എഐ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഹിസ്‌റ്റോറിക്കൽ ഡേറ്റ ഉപയോഗിച്ച് പല സൈറ്റുകളും നമുക്ക് ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകുന്നു. ജനറേറ്റീവ് എഐയുടെ സാധ്യതയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇപ്പോൾ ട്രെൻഡിംഗ് ആയിട്ടുള്ള എഐ ഇമേജ്, വീഡിയോ ക്രിയേറ്റിംഗ് ആപ്പുകളിൽ പ്രോംറ്റ് നൽകുന്നതിന് അനുസരിച്ച് ഇത് എങ്ങനെയാണ് സാധ്യതമാകുന്നതെന്ന് വിശദീകരിച്ചു. മെഷിൻ ലേണിംഗ്, മെഷിൻ ആഡാപ്റ്റിംഗ്, മെഷിൻ ഡിസിഷൻ എന്നീ കാര്യങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇപ്പോൾ ചാറ്റ് ജിപിടി വരെ എത്തി നിൽക്കുകയാണ് എഐയുടെ വളർച്ച. ജീവിതത്തിന്റെ എല്ലാ മേഖലയിലും എഐ അതിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അപ്പോഴും നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
അഭിപ്രായങ്ങൾ ശേഖരിക്കാൻ ലാങ്ങേജ് സപ്പോർട്ടറായും ക്രിയേറ്റീവ് ലേണിംഗ് അസിസ്റ്റന്റായും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിൽ എഐ ഉപയോഗിക്കുന്നു. മെഷിൻ ലേണിംഗ് എഞ്ചിനിയർ, റോബോട്ടിക്ക് എഞ്ചിനിയർ, ഡേറ്റ അനലിസ്റ്റ്, കമ്പ്യൂട്ടർ വിഷൻ എഞ്ചിനിയർ, എഐ റിസേർച്ച് സൈറ്റിസ്റ്റ്, ഡീപ്പ് ലേണിംഗ് എഞ്ചിനിയർ തുടങ്ങിയ തൊഴിൽ സാധ്യതകളേയും എഐ തുറന്നിടുന്നു.
വർണങ്ങളുടെ പ്രകാശലോകം : ഫോട്ടോ പ്രിന്റിംഗ് കണ്ടറിഞ്ഞ്...

ഫോട്ടോഗ്രാഫി പോലെ പ്രധാനമാണ് ഫോട്ടോ പ്രിന്റ് ചെയ്ത് സൂക്ഷിക്കുകന്നതും ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളെ മറ്റൊരു പ്രതലത്തിലേക്ക് മാറ്റുന്ന സാങ്കേതികവിദ്യയാണ് ഫോട്ടോപ്രിന്റിംഗ്. ഇത് അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന വീനസ് ഫോട്ടോപ്രിന്റിംഗ് സ്ഥാപനം സന്ദർശിച്ചത്.
ചിത്രങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് രൂപപ്പെടുത്തി എടുക്കുന്നതു മുതൽ പ്രിന്റ് ചെയ്തു വരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടായി. ഫോട്ടോ പ്രിന്റിംഗിനായി ഉപയോഗിക്കുന്ന അത്യാധുനിക മിഷനുകളുടെ പ്രവർത്തനം, വിവിധ മഷികൾ, പ്രിന്റിംഗ് മെറ്റീരിയലുകൾ എന്ന പരിചയപ്പെടാനും കഴിഞ്ഞു. സാങ്കേതികവിദ്യ അനുദിനം വളരുന്ന ലോകത്ത് പ്രിന്റിംഗ് മെഷിനുകളിൽ വരുന്ന മാറ്റങ്ങളെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത് എന്ന് സന്ദർശനവേളയിൽ ഫോട്ടോഗ്രാഫർ ഷാജി പറഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തു നിന്നും കളറിലേക്ക് എത്തുമ്പോൾ ചിത്രങ്ങളിൽ വരുന്ന വ്യത്യാസം എന്താണെന്ന് അദ്ദേഹം വിവരിച്ചു.
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം : സർവേ നടത്തി വിദ്യാർത്ഥികൾ
ആവശ്യത്തിനും അനാവശ്യത്തിനും നമുക്കിടയിൽ ഇടം പിടിക്കുന്ന ഒന്നായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു. മൊബൈൽ ഫോണുകളുടെ ഉപയോഗം വിദ്യാർത്ഥികൾക്കിടയിലും സാധാരണ സംഭവമാണ് ഇന്ന്. കൃത്യമായും അനാവശ്യമായുമൊക്കെ ഇതിനെ ഉപയോഗിക്കുന്നവരാണ് നമുക്കിടയിൽ ഏറെയും. കുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം എങ്ങനെ എന്ന് വിലയിരുത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കായി നടത്തിയ സർവേ ശ്രദ്ധേയമായി. നൂറു രക്ഷകർത്താക്കൾക്കിടയിലാണ് ഈ സാംപിൾ സർവേ നടത്തിയത്. 15 ചോദ്യങ്ങളടങ്ങിയ ഫോമാണ് വിതരണം ചെയ്തത്.

ഗൗരവത്തോടെയുള്ള സമീപനം
മൊബൈൽ ഫോണുകളുടെ ഉപയോഗം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വിദ്യാർത്ഥികൾക്കിടയിലുള്ളത്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു സർവേ നടത്താം എന്ന തീരുമാനത്തിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത്. ചോദ്യം തയാറാക്കുക എന്നതായിരുന്നു ആദ്യഘട്ടം. ഇതിനായി വിദ്യാർത്ഥികളിൽ നിന്നുതന്നെ ചോദ്യങ്ങൾ ശേഖരിച്ചു. അങ്ങനെ ഉയർന്നുവന്ന ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 15 ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. അധ്യാപകരുടെ സഹായത്തോടെയാണ് 15 ചോദ്യങ്ങൾ കണ്ടെത്തിയത്.
വീട്ടിൽ സ്മാർട്ട്ഫോൺ ഉണ്ടോ?, നിങ്ങളുടെ കുട്ടികൾ ഫോൺ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടോ?, ദിവസവും കുട്ടി ഒരു മണിക്കൂറിലധികം ഫോൺ ഉപയോഗിക്കുന്നുണ്ടോ?, കുട്ടിയുടെ പഠനത്തെ മൊബൈൽ ഉപയോഗം ദോഷമായി ബാധിക്കുന്നുണ്ടോ?, സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണ മാതാപിതാക്കൾക്കുണ്ടോ?, മൊബൈൽ ഗെയിം കളിക്കുന്ന ശീലം കുട്ടിയ്ക്കുണ്ടോ?, പഠനാവശ്യത്തിനായി മൊബൈൽ ഉപയോഗിക്കാറുണ്ടോ?, കുട്ടി മൊബൈൽ ദുരുപയോഗം ചെയ്യുമെന്ന ഭയം നിങ്ങൾക്കുണ്ടോ?, കുട്ടിയുടെ മൊബൈൽ ഗ്രൂപ്പ് ഉപയോഗം നിങ്ങൾ നിരീക്ഷിക്കാറുണ്ടോ?, മൊബൈൽ ഉപയോഗത്തിനായി നിങ്ങൾ വീട്ടിൽ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?, കുട്ടിക്ക് സുരക്ഷിതമായി മൊബൈൽ ഉപയോഗം പഠിപ്പിക്കാൻ നിങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണ്?, കുട്ടിയുടെ മൊബൈൽ ഉപയോഗം കുറയ്ക്കേണ്ടതുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?, സ്‌കൂൾ/ അധ്യാപകർ രക്ഷിതാക്കളുമായി ചേർന്ന് എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?, കുട്ടികളുടെ സൗഹൃദ ബന്ധങ്ങൾക്കും പഠനത്തിനും ഗ്രൂപ്പ് ചാറ്റ് നല്ല സ്വാധീനമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നിങ്ങനെ 15 ചോദ്യങ്ങളാണ് ഫോമിൽ ഉൾപ്പെടുത്തിയത്.
കാര്യമായ കരുതലുണ്ടാവണം, ജാഗ്രതയും

വിദ്യാർത്ഥികളിലെ മൊബൈൽ ഉപയോഗം സംബന്ധിച്ച് മാതാപിതാക്കൾക്കിടയിൽ കാര്യമായ ഭയം ഉണ്ട് എന്നാണ് സർവേയിൽ നിന്നും ഉണ്ടായ പ്രധാന കണ്ടെത്തൽ. കൃത്യമായി മൊബൈൽ വിദ്യാർത്ഥി ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്ന മാതാപിതാക്കൾക്കും ഉള്ളിൽ ഭയമുണ്ട്. കാര്യമായ കരുതലും ജാഗ്രതയും ഉണ്ടാകണമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. സർവേ നടത്തിയവരിൽ 99 ശതമാനം ആളുകൾക്കും സ്മാർട്ട് ഫോണുകൾ ഉണ്ട് എന്നതാണ് പ്രധാനമായും എടുത്തു പറയേണ്ട വസ്തുത. മിക്ക കുട്ടികളും ഒരു മണിക്കൂറിലധികം ഒരു ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്ന വിലയിരുത്തലും ഉണ്ടായി. 40 ശതമാനത്തോളം മാതാപിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നും സർവേ പറയുന്നു. കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടി വന്നിരിക്കുന്നു എന്ന് സർവേ കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. പഠാനാവശ്യത്തിനായി എല്ലാ വിദ്യാർത്ഥികളും മൊബൈൽ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലും ഉണ്ടായി. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കേണ്ടതുണ്ടെന്ന് എഴുപത് ശതമാനത്തോളം മാതാപിതാക്കളും പറയുന്നു. എൺപത് ശതമാനത്തോളം വീടുകളിലും സമയംപരിധി നിശ്ചയിച്ചിട്ടില്ല എന്ന കണ്ടെത്തലും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. തൊണ്ണൂറ്റി അഞ്ച് ശതമാനം വിദ്യാർത്ഥികളും മൊബൈൽ ഫോൺ ഗെയിം കളിക്കുന്നു എന്നതും ശ്രദ്ധേയമായ കണ്ടെത്തലാണ്.
ചില പ്രധാന കണ്ടെത്തലുകൾ
വിദ്യാർത്ഥികളിൽ മൊബൈൽ ഉപയോഗം വർധിച്ചു വരുന്നു
കുട്ടിയുടെ മൊബൈൽ ഉപയോഗത്തെ എങ്ങനെ നിയന്ത്രിക്കണമെന്നതു സംബന്ധിച്ച് കൃത്യമായ ധാരണ പല മാതാപിതാക്കൾക്കുമില്ല
സ്മാർട്ട് ഫോണുകളുടെ ഉപയോഗം സംബന്ധിച്ച വിശദമായ ക്ലാസുകൾ മാതാപിതാക്കൾക്ക് ആവശ്യമാണ്
ഗ്രൂപ്പ് ചാറ്റുകളിലൂടെയുള്ള പഠനം വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാണെന്ന് മാതാപിതാക്കൾ തന്നെ അവകാശപ്പെടുന്നു.
മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക
മൊബൈൽ ഗെയിമുകളുടെ അമിതോപയോഗം സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക
മൊബൈൽ ഫോണുകൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് മാതാപിതാക്കളേയും ബോധവാന്മാരാക്കേണ്ടതുണ്ട്
ചെറിയ ക്ലാസു മുതൽ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക
കാഴ്ചയുടെയുടെ പുതിയ വാതിൽ തുറന്ന് ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ

ഒക്ടോബർ 28, ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് പ്രദർശിപ്പിച്ചത്. ഓരോ സിനിമയും പ്രദർശിപ്പിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന്റെ സവിശേഷതയും വിദ്യാർത്ഥികൾ തന്നെ കാഴ്ചക്കാർക്കായി പങ്കുവച്ചു. പതിവു സിനിമ ആസ്വാദത്തിന് ഇടവേള നൽകി പ്രദർശിപ്പിച്ച ആനിമേഷൻ സിനിമകൾ വിദ്യാർത്ഥികൾക്ക് പുത്തൻ ആസ്വാദനാനുഭവം പകർന്നു.
നിശ്ചലചിത്രങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന മായികലോകത്തിനും അപ്പുറം പുത്തൻ സാങ്കേതികതികവോടെയാണ് ഓരോ ആനിമേഷൻ സിനിമകളും കാഴ്ചക്കാരിലേക്ക് എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രങ്ങൾക്കിടയിലും വലിയ പ്രേക്ഷക പിന്തുണയോടെയാണ് പല ആനിമേഷൻ സിനിമകളും ഇന്ന് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലടക്കം ആനിമേഷൻ സിനിമികൾ എത്തിക്കഴിഞ്ഞു എന്നതും ആനിമേഷന്റെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്.
പിപ്പർ, ലാ ലൂണാ, ബോ, പാർട്ട്‌ലി ക്ലൗഡി, ദി ഡാം കീപ്പർ, ദി പ്രസന്റ് എന്നി ആനിമേഷൻ സിനിമകളാണ് പ്രദർശിപ്പിച്ചത്. പ്രദർശനവേദി ഒരുക്കൽ, സാങ്കേതിക സംവിധാനങ്ങളുടെ മേൽനോട്ടം, സിനിമയെക്കുറിച്ചുള്ള വിവരണം, ആനിമേഷൻ ചരിത്രം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ കാഴ്ചക്കാരുമായി പങ്കുവച്ചു.
റീലിൽ റിയൽ പരിസ്ഥിതി

റീലിൽ നിറഞ്ഞത് റിയൽ പരിസ്ഥിതി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതിനൊപ്പം റീൽസുകളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം ഉപയോഗിക്കാം എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിച്ചു. 'എൻ്റെ പരിസ്ഥിതി' എന്നതായിരുന്നു വിഷയം.
വിഷയത്തിൻ്റെ ഗൗരവം വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്നതിനൊപ്പം റീൽസുകളുടെ സ്വാധീനവും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ഒരു മിനിറ്റിൽ താഴെയായിരുന്നു സമയ ദൈർഘ്യം. തുടക്കം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്യാമറമാൻ ജിജു വി. കോട്ടയം വിധികർത്താവായി. പരിസ്ഥിതി മലിനീകരണവും അതിൻ്റെ പ്രതിസന്ധികളും അവതരിപ്പി അഫ്റിൻ ഫാർഹാന തയാറാക്കിയ റീൽസ് ഒന്നാം സ്ഥാനം നേടി. ദൃശ്യത്തിലൂടെ ഒരു കഥ പറയാൻ ശ്രമിച്ചതും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കാഴ്ചക്കാരിലേക്ക് എത്തിക്കാനും ഒന്നും സമ്മാനം നേടിയ റീൽസിന് കഴിഞ്ഞുവെന്ന് വിധികർത്താവായ ജിജു വി.കോട്ടയം പറഞ്ഞു.
മുറിച്ചുകളഞ്ഞും ചേർത്തുവച്ചും എഡിറ്റിംഗ്: എഡിറ്റിംഗ് സ്റ്റുഡിയോ സന്ദർശനം
ചിലതൊക്കെ മുറിച്ചു കളഞ്ഞും അടുക്കിചേർത്തും ഏതൊരു വീഡിയോയ്ക്കും കൃത്യമായ മുഖം നൽകുന്നതാണ് എഡിറ്റിംഗ്. പ്രേക്ഷകരിലേക്ക് എത്തുന്ന വീഡിയോയുടെ വേഗതയടക്കം നിയന്ത്രിക്കുന്നത് എഡിറ്റിംഗിലാണ്. എഡിറ്റിംഗിന്റെ വലിയ ലോകം പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഫോട്ടോ ഡാഡി എഡിറ്റിംഗ് സ്റ്റുഡിയോ സന്ദർശിച്ചത്. ഹ്രസ്വചിത്രങ്ങൾ, പരസ്യചിത്രങ്ങൾ, വിവാഹം എന്നിവയാണ് പ്രധാനമായും ഇവിടെ എഡിറ്റ് ചെയ്യുന്നത്. വീഡിയോ ക്യാമറമാനും എഡിറ്ററുമായ ജിത്തു പുത്തൂരാൻ എഡിറ്റിംഗ് സ്റ്റുഡിയോ പരിചയപ്പെടുത്തി.

പത്തിലധികം എഡിറ്റർമാരായെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. പ്രീമിയർ പ്രോ, അവിഡ്, എഫ്‌സിപി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഇവിടെ എഡിറ്റംഗ്. എഡിറ്റിംഗിനെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ, എഡിറ്റിംഗ് സങ്കേതങ്ങൾ എന്നിവയാണ് പ്രധാനമായും പരിചയപ്പെട്ടത്. എഡിറ്റിംഗ് തുറന്നു തരുന്ന തൊഴിൽ സാധ്യതകളും അടുത്തറിയാൻ കഴിഞ്ഞു. എഡിറ്റിംഗ് എങ്ങനെയാണ് ഒരു വീഡിയോ രൂപത്തെ അടുക്കി വൃത്തിയുള്ളതാക്കുന്നത്, അതിലേക്ക് എങ്ങനെയാണ് സംഗീതം ചേർക്കുന്നത്, സംഗീതം ചേരുന്നതോടെ വീഡിയോയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലാക്കി. കാലക്രേമത്തിൽ എഡിറ്റിംഗിൽ വന്നമാറ്റങ്ങളെക്കുറിച്ച് അടുത്തറിയാനും ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു.
പൈതൃകത്തിന്റെ അടയാളമായി ആറന്മുള കണ്ണാടി
പൈതൃക ഗ്രാമമായ ആറന്മുളയുടെ അഴകും അടയാളവുമാണ് ആറന്മുള കണ്ണാടി. ലോകത്തിന് മുന്നിൽപോലും അത്ഭുതമായി മാറിയ കണ്ടെത്തൽ. നാലു ശതാബ്ദത്തോളം പഴക്കമുള്ള ഈ പാരമ്പര്യത്തെ അടുത്തറിയുന്നതിന്റെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആറന്മുളയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹാൻഡിക്രാഫ്റ്റ് യൂണിറ്റ് സന്ദർശിച്ചത്. ആറന്മുള കണ്ണാടിയുടെ ചരിത്രം, സവിശേഷതകൾ, നിർമാണത്തിലെ പ്രത്യേകതകൾ എന്നിവ അടുത്തറിയുന്നതിനൊപ്പം കണ്ണാടിയുടെ നിർമാണത്തിലെ ഓരോ ഘട്ടവും കണ്ട് മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിർമിക്കുന്നത്. മുൻപ്രതലമാണ് ആറന്മുള കണ്ണാടിയിൽ പ്രതിഫലിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ഏതാനും ചില കുടുംബങ്ങളിൽപ്പെട്ടവർക്കു മാത്രമാണ് ഇന്നും ഇതിന്റെ രഹസ്യക്കൂട്ട് അറിയുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലടക്കം ഇടം പിടിച്ച ആറന്മുള കണ്ണാടിക്ക് വിദേശ വിപണിയിലും സവിശേഷമായ സ്ഥാനമുണ്ട്. ആറന്മുള കണ്ണാടി വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമാണെന്നാണ് മലയാളിയുടെ വിശ്വാസം.
ആറന്മുള കണ്ണാടി നിർമാണത്തിൽ വിദഗ്ധനായ അരവിന്ദ് നിർമാണത്തിന്റെ ഓരോഘട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം നേരിട്ടു കാണാനും അവസരമൊരുക്കി. കേരളത്തിന്റെ പൈതൃകവുമായി അഭേദ്യ ബന്ധമുള്ള ആറന്മുള കണ്ണാടിയെ ഇന്നും ഈ നാട് ഹൃദയത്തോടു ചേർക്കുന്നു എന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണ്.
റീൽസിൽ നിറഞ്ഞ ആറന്മുള കണ്ണാടി

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടത്തയതിനോടനുബന്ധിച്ച് റീൽസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ജില്ലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് റീൽസ് മത്സരത്തിൽ പരിഗണിച്ചത്. നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളും ഈ മത്സരത്തിൽ മാറ്റുരച്ചു. ആറന്മുള കണ്ണാടിയെ അടിസ്ഥാനമാക്കി ചെയ്ത് റീൽസ് തയാറാക്കിയത് വിദ്യാർത്ഥികൾ മാത്രമാണ്. പത്തനംതിട്ട പ്രസ് ക്ലബിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രദർശിപ്പിച്ച ഈ റീൽസിന് വലിയ പിന്തുണയാണ് ലഭിച്ചത്.

വൈ.ഐ.പി - വി.ബി.ബി രജിസ്‌ട്രേഷൻ പൂർത്തിയാക്കി ലിറ്റിൽ കൈറ്റ്‌സ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള Department of School Education and Literacy, Atal Innovation Mission (AIM), NITI Aayog, AICTE എന്നിവയുടെ നേതൃത്വത്തിൽ 2025 ഒക്ടോബർ 13ന് സംഘടിപ്പിച്ച ദേശീയതല നവീകരണ പരിപാടിയാണ് Viksit Bharat Buildathon 2025. ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കുക എന്ന “വികസിത ഭാരത്” ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ചിന്തയും നവീന ആശയങ്ങളും ഉപയോഗപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
ഈ രാജ്യവ്യാപക നവീകരണ പ്രസ്ഥാനത്തിൽ ഇന്ത്യയിലെ 3 ലക്ഷത്തിലധികം സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള 5 കോടിയോളം വിദ്യാർത്ഥികൾ പങ്കാളികളായി. സമൂഹത്തിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു വലിയ വേദിയാണ് Viksit Bharat Buildathon.
കേരളത്തിൽ നടപ്പിലാക്കുന്ന Young Innovators Programme (YIP), രാജസ്ഥാനിലെ Young Interns Program എന്നിവയും ഈ “വികസിത ഭാരത്” ആശയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ പിന്തുണയുള്ള പദ്ധതികളാണ്.
കുട്ടികളുടെ നവീകരണ കഴിവ്, പ്രശ്നപരിഹാര ചിന്ത,സാങ്കേതിക നൈപുണ്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.
ഈ പരിപാടികളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികളുടെ YIP / Viksit Bharat Buildathon രജിസ്ട്രേഷൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.
വിരൽതുമ്പിൽ വിസ്മയമായി ഡിജിറ്റൽ ലൈബ്രറി
ഇ വായനയുടെ കാലമാണ്. പുതുതലമുറ അത് ആസ്വദിക്കുകയും അതിനോട് പൊരുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. വായനയുടെ മാറിയ കാലത്തെ അടയാളപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. ഒറ്റ ക്ലിക്കിൽ വിരൽത്തുമ്പിലെത്തുന്ന ഡിജിറ്റൽ ലൈബ്രറി ഒരുക്കിയാണ് വിദ്യാർത്ഥികൾ പുതുവായനയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്.
നോവൽ, കവിത, കഥകൾ, അനുഭവങ്ങൾ എന്നിങ്ങനെ വിവിധ കാറ്റഗറിയിലായി പുസ്തകങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ സൗജന്യമായി എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികളുടെ രചനകൾ വായിക്കാനുള്ള അവസരവും ലൈബ്രറിയിലുണ്ട്. വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ രചനകളാണി ഇവിടെ വായിച്ചറിയാൻ കഴിയുന്നത്. ലൈബ്രറിയിലേക്ക് ആവശ്യമായ പി.ഡി.എഫുകൾ കണ്ടെത്തുന്നതും അപ്ലോഡ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.
ഓരോ ദിവസവും വിപുലമായി കൊണ്ടിരിക്കുന്ന ലൈബ്രറിയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ അരുൺ എഴുത്തച്ഛൻ ഓൺലൈനായി ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മലയാളം ടൈപ്പിംഗിലെ ഐ.എസ്.എം മാജിക്ക്

മാതൃഭാഷയായ മലയാളം ഇന്ന് എല്ലാ മേഖലയിലും ഒന്നാമത് എത്തിക്കഴിഞ്ഞു. ഔദ്യോഗിക ഭരണഭാഷയായും മലയാളം എത്തിയതോടെ മലയാളം ടൈപ്പിംഗിന്റെ പ്രധാന്യവും ഏറി. ഇംഗ്ഷീഷ് ടൈപ്പിംഗ് അനായാസം ചെയ്യുന്ന പലർക്കും മലയാളം ടൈപ്പിംഗ് അത്ര എളുപ്പവഴിയല്ല തുറക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം ടൈപ്പിംഗ് വിദ്യാർത്ഥികളെ ടൈപ്പിസ്റ്റ് സുമിത്ര പരിചയപ്പെടുത്തി.
ഐഎസ്എം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് മലയാളം ടൈപ്പിംഗ് ചെയ്തുവരുന്നത്. ഓരോ അക്ഷരത്തിനും ഓരോ കീ ഉണ്ട്. ചില അക്ഷരങ്ങൾക്ക് ഒന്നിലധികം കീയും. ഉദാഹരണത്തിന് അ എന്ന അക്ഷരം ടൈപ്പ് ചെയ്യണമെങ്കിൽ ഷിഫ്റ്റ് കീയ്‌ക്കൊപ്പം ഡി എന്ന കീയും ഒരേ സമയം പ്രസ് ചെയ്യണം. ചില്ലക്ഷരങ്ങൾക്ക് ഒരേ സമയം മൂന്നു കീകൾ വരെ പ്രസ് ചെയ്യേണ്ടി വരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഐഎസ്എം കീകൾ കൃത്യമായി അറിയുക എന്നതാണ് പ്രധാനം. നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. ടൈപ്പ് ചെയ്ത് സെറ്റ് ചെയ്ത ശേഷം ആവശ്യമെങ്കിൽ ഉപയോഗിക്കുന്ന വിവിധ എംഎൽറ്റിറ്റി ഫോണ്ടുകളേയും പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ പേരും മറ്റുവിവരങ്ങളും ടൈപ്പ് ചെയ്തു കാണിക്കുന്നതിനൊപ്പം ഓരോരുത്തർക്കും അവരുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു.
'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ ഒരുമുഴം മുന്നേ റിപ്പബ്ലിക്കൻ

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാനതലത്തിൽ 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് റീൽസ് തയാറാക്കിയത്. നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളും സജീവമായി ഈ മത്സരത്തിൽ പങ്കെടുത്തു. കുട്ടികൾ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ അവർ തന്നെ എഡിറ്റ് ചെയ്തു.
സ്‌കൂളിലെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'എന്റെ വിദ്യാലയം എന്റെ അഭിമാനം' എന്ന ഹാഷ് ടാഗോടെ റീൽസുകൾ നേരത്തെ തയാറാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന അനുഭവ പരിചയം ഇതിന് ഏറെ സഹായകരമായി. സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, വിവിധ ക്ലബുകളുടെ പ്രവർത്തനം എന്നിവ ചിത്രീകരിച്ച് നിശ്ചിത സമയപരിധിയിലേക്ക് എത്തിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ വിജയംകൂടിയായിരുന്നു ഇത്തരമൊരു റീൽസ് ചിത്രീകരണം.
ചിത്രീകരിച്ച റീൽസ് സ്‌കൂൾ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിൽ പോസ്റ്റു ചെയ്തു. പൂർവ വിദ്യാർത്ഥികളുടേതടക്കം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത്. കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിരുന്നു.
കലോത്സവം കളറാക്കി കൂട്ടുകാർ
കലോത്സവം കാഴ്ചക്കളുടെ ഉത്സവകാലം കൂടിയാണ്. കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ്, ഗവൺമെന്റ് സ്‌കൂൾ എന്നിവിടങ്ങളിലായി നടന്ന കോന്നി ഉപജില്ലാ കലോത്സവത്തിൽ റീൽസുകൾ തയാറാക്കി പ്രചരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. നാലു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ വിദ്യാർത്ഥികൾ വ്യത്യസ്ത റീൽസുകൾ തയാറാക്കി സ്‌കൂൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എല്ലാ കാലത്തേക്കും ഓർത്തുവയ്ക്കാനുള്ള സമ്മാനം കൂടിയായി ഈ റീലുകൾ മാറി.
കൃത്യമായ പദ്ധതിയോടെയാണ് റീൽസുകൾ തയാറാക്കിയത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ഓരോ വേദിയിലേക്കും ഓരോ ടീമിനെ നിയോഗിച്ചു. ആ വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ജോലി. വൈകുന്നേരം എല്ലാ ടീമുകളും ഒത്തു ചേരുകയും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ദൃശ്യങ്ങൾ മാത്രം ചേർത്ത് റീൽസുകൾ തയാറാക്കുകയും ചെയ്തു. ഓരോ ദിവസത്തിന്റെയും സമഗ്രമായ ചിത്രീകരണം കൂടിയായിരുന്നു ഈ റീലുകൾ. വേദിയ്ക്ക് പുറത്തേക്കും വിദ്യാർത്ഥികളുടെ മൊബൈൽഫോൺ ക്യാമറ കണ്ണുകൾ എത്തി.
കലോത്സവ വീഡിയോ ചിത്രീകരണം സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അസോസിയേറ്റ് ഡയറക്ടറായ സബിൻ കെ ഓൺലൈനിൽ ക്ലാസുകൾ നൽകി. വിവിധ കലോത്സവ വീഡിയോ മാതൃകകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം കലോത്സവ വീഡിയോകൾ എങ്ങനെ ചിത്രീകരിക്കണമെന്ന കൃത്യമായ നിർദേശവും നൽകി.
ലോഗോ വീഡിയോയോടെ തുടക്കം
കോന്നി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗെയെ വിദ്യാർത്ഥികൾ തന്നെ ലോഗോ വീഡിയോയാക്കി മാറ്റി. വലിയ പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റാൻ ഈ വീഡിയോയ്ക്കായി. ലോഗോ വീഡിയോയുടെ പ്രചരണത്തോടെയായിരുന്നു കലോത്സവ റീൽസുകളുടെ പ്രചരണം ആരംഭിച്ചത്.
കലോത്സവവേദിയിൽ സ്‌നേഹം വിളമ്പി ലിറ്റിൽ കൈറ്റ്‌സ്

കലയ്‌ക്കൊപ്പം കലപോലെ രുചികരമായ സ്‌നേഹം വിളമ്പി ലിറ്റിൽ കൈറ്റ്‌സ് ഫുഡ് സ്റ്റാൾ. നിറഞ്ഞ സദസുപോലെ ഫുഡ് സ്റ്റാളും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കോന്നി ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ചാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ട് തയാറാക്കിയത്. സാമൂഹിക സേവനത്തിനും ലിറ്റിൽ കൈറ്റ്‌സ് ആവിഷ്‌ക്കരിക്കുന്ന ബൃഹദ്പദ്ധതികൾക്കുമായി ഈ പണം ചെലവഴിക്കും.
മേളയുടെ ആദ്യ ദിനം മുതൽ ഫുഡ് കോർട്ട് തയാറാക്കിയിരുന്നു. ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവയാണ് കച്ചവടത്തിന് എത്തിച്ചത്. വിദ്യാർത്ഥികൾ തന്നെ കച്ചവടക്കാരും ക്യാഷറുമായപ്പോൾ അതും അവർക്കൊരു പുത്തൻ അനുഭവമായി. പ്രധാന വേദിയ്ക്ക് സമീപമായി തയാറാക്കിയതുകൊണ്ടു തന്നെ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അധ്യാപകർക്കും ഇത് വലിയ ആശ്വാസമായിരുന്നു. പരാമവധി വിലക്കുറച്ച് ചെറിയ ലാഭം എന്നതു മാത്രമായിരുന്നു ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ലക്ഷ്യം.
അത്ര സോഫ്റ്റല്ല, ഹാർഡ്‌വെയർ

കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ പ്രവർത്തനങ്ങൾ അറിയുക എന്നത് വളരെ പ്രധാനമാണ്. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ കാണാനും സ്പർശിക്കാനും കഴിയുന്ന എല്ലാ ഭാഗങ്ങളും ചേർന്നതാണ് ഹാർഡ്‌വെയർ എന്ന് വളരെ ലളിതമായി ഇതിനെ നിർവചിക്കാൻ കഴിയും. ഹാർഡ്‌വെയർ എന്താണ്?, അതിന്റെ പ്രവർത്തന രീതികൾ, കർത്തവ്യങ്ങൾ എന്താണ് എന്ന് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ഹാർഡ്‌വെയർ വിദഗ്ധനും കമ്പ്യൂട്ടർ ഓപ്പറേറ്ററുമായ അജീഷുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സംവാദം സംഘടിപ്പിച്ചു. ഒരു കമ്പ്യൂട്ടറിന്റ ആന്തരിക ഭാഗങ്ങളെ സസൂക്ഷ്മം അറിയാനും അതിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും ഇത് അവസരമൊരുക്കി. ഓരോ ഭാഗങ്ങളും പ്രദർശിപ്പിക്കുക കൂടി ചെയ്തതോടെ കൂടുതൽ വ്യക്തത വരുത്താനും സാധിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും അവസരം ഉണ്ടായിരുന്നു. മദർബോർഡ്, സെൻട്രൽ പ്രോസസിംഗ് യൂണിറ്റ്, റാം, സ്‌റ്റോറേജ്, ഗ്രാഫിക്‌സ് കാർഡുകൾ, മോണിറ്റർ, കീ ബോർഡ്, സ്പീക്കറുകൾ, മൗസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഹാർഡ്‌വെയർ ഭാഗങ്ങൾ. എല്ലാ ഭാഗങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സർക്യൂട്ട് ബോർഡാണ് മദർബോർഡ്, നിർദേശങ്ങളെ നടപ്പാക്കുന്ന കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമാണ് സിപിയു, ചിത്രങ്ങളും വീഡിയോകളും പ്രോസസ് ചെയ്യുന്ന ഗ്രാഫിക്‌സ് കാർഡ്, വേഗത്തിലുള്ള ഡേറ്റാ സ്റ്റോറേജിന് സഹായിക്കുന്ന റാം എന്നിങ്ങനെ ഹാർഡ്‌വെയർ ഭാഗങ്ങളെ അടുത്തറിയാനുള്ള അവസരമായിരുന്നു ഈ സന്ദർശനം.
കേടുപാടുകൾ വന്ന ചില ഹാർഡ്‌വെയർ ഭാഗങ്ങൾ വിദ്യാർത്ഥികൾക്കു മുന്നിൽവെച്ച് ശരിയാക്കി കാണിച്ചു. അതീവ സൂക്ഷ്മതയോടെയും കൃത്യമായ പദ്ധതിയോടെയും ചെയ്യേണ്ട ഒന്നാണ് ഹാർഡ്‌വെയറുകളുടെ കേടുപാടുകൾ പരിഹരിയ്‌ക്കേണ്ട ജോലി.
ഞങ്ങൾക്കും സ്മാർട്ടാകണം : വയോജനങ്ങൾക്കായി ക്ലാസ് സംഘടിപ്പിച്ചു

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കാലത്തിന്റെ ആവശ്യകതയാണ്. വയോജനങ്ങളെയും ഇതിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്ത് ദിവസേന ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും വയോജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗം, ഇന്റർനെറ്റ് സേവനങ്ങൾ, ഓൺലൈൻ ബാങ്കിംഗ്, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ (UPI), സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു.

കൂടാതെ സൈബർ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം എന്നതിനെക്കുറിച്ചും പ്രായോഗികമായി പറഞ്ഞു കൊടുത്തു. ഇത്തരം പ്രായോഗിക പരിശീലനത്തിലൂടെ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിലും ഓൺലൈൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു. പ്രത്യേക പരിശീലനം നേടിയ കൈറ്റ്‌സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികൾ അവരുടെ വീട്ടിലും അയൽപക്കത്തുമുള്ള വയോജനങ്ങൾക്ക് നേരിട്ടെത്തിയും ക്ലാസുകൾ നൽകി
അപ്‌ഡേറ്റാണ് ഡോക്യുമെന്റേഷനിൽ
ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ലഭിച്ച ക്യാമറ കൃത്യതയോടെ ഉപയോഗിക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട്. മികച്ച പരിശീലനത്തിലൂടെ സ്‌കൂളിലെ പരിപാടികൾ എല്ലാം കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യാൻ കഴിയുന്നു എന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. പ്രവേശനോത്സവം, വിവിധ ക്ലബ്ബുകളുടെ പരിപാടികൾ, റീൽസ് നിർമ്മാണം, കലോത്സവങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങിയവ ഡോക്യുമെന്റ് ചെയ്ത് റിപ്പോർട്ട് തയ്യാറാക്കാൻ ഇതിലൂടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച റീലുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ സ്‌കൂൾ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും അപ്ലോഡ് ചെയ്യാറുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റോൺ ടി. പ്രകാശും ഷാരോണും ആണ് ഡോക്യുമെന്റേഷന് നേതൃത്വം നൽകുന്നത്.
വിശേഷങ്ങളൊന്നും മിസ്സാക്കാതെ പോസ്റ്റർ റെഡി
സ്‌കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്കും മാതാപിതാക്കളിലേക്കും എത്തിക്കാൻ പോസ്റ്ററുകൾ ആവശ്യമാണ്. സ്‌കൂൾ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, ആശംസകൾ തുടങ്ങി സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പോസ്റ്ററുകൾ തയാറാക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ്. ഇത്തരത്തിൽ തയാറാക്കിയ പോസ്റ്ററുകൾ ക്ലാസ് ഗ്രൂപ്പുകൾ, ഇൻസ്റ്റാ ഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ ഷെയർ ചെയ്യാനും വിദ്യാർത്ഥികൾ തന്നെ മുൻകൈ എടുക്കും. പ്രത്യേക പരിശീലനം നേടിയ വിദ്യാർത്ഥികൾ ഇതിന് സജാസജ്ജമാണ്.
വൈവിധ്യങ്ങളുടെ ഫ്ളക്സ് ലോകം

സമാനതകളില്ലാത്ത വൈവിധ്യങ്ങളുടെ വിശാലമായ ലോകമാണ് ഇന്ന് ഫ്ളക്സ് ബോർഡുകളായി നമുക്ക് ചുറ്റും നിറയുന്നത്. ഡിജിറ്റിൽ പ്രിന്റിംഗിലൂടെ ഇന്ന് നമുക്ക് മുന്നിലേക്ക് എത്തുന്ന ഫ്ളക്സുകൾ പരസ്യങ്ങളുടെ ഏറ്റവും വലിയ കലവറയാണ്. നിലവാരവും ആകർഷണീയതയുമൊക്കെയാണ് ഫ്ളക്സുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഫ്ളക്സുകളുടെ ഡിസൈനിംഗ് മുതൽ പ്രിന്റിംഗ് വരെയുള്ള ഓരോഘട്ടവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഐ മാക്ക് ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം സന്ദർശിച്ചു. ഫോട്ടോഷോപ്പിന്റെ സഹായത്തോടെയാണ് ഡിസൈനുകൾ നടക്കുന്നത്. ഫോട്ടോകളുടെ ക്രമീകരണം, എഴുത്ത്, ഡിസൈൻ ഇവയൊക്കെ തയാറാക്കി എടുക്കുക എന്നതാണ് ആദ്യഘട്ടം. ആദ്യ രൂപരേഖ ഇതാണെന്ന് പറയാം. ഇതിന് ശേഷമാണ് പ്രിന്റിംഗിലേക്ക് കടക്കുന്നത്. വിവിധ രൂപത്തിലും സൈസിലും ഫ്ളക്സുകൾ പ്രിന്റ് ചെയ്തിറക്കാം.
സ്‌കൂൾ വെബ്സൈറ്റിൽ ഒത്തുചേർന്ന് കൈറ്റ്സ് കൂട്ടുകാർ

മാറുന്ന കാലത്ത് മാറുന്ന മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുക എന്നത് നമ്മുടെ സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സ്‌കൂളിനുവേണ്ടി വെബ്സൈറ്റ് തയാറാക്കുന്നതിനും അതിലേക്ക് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സാങ്കേതിക കാര്യങ്ങൾ, വിവര ശേഖരണം, അപ് ലോഡിംഗ് എന്നിവയ്ക്ക് പങ്കാളികളായി. കൈറ്റ്സ് അംഗങ്ങളുടെ ഈ ശ്രമത്തെ പ്രത്യേക അസംബ്ലിയിലടക്കം അഭിനന്ദിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വ്യക്തികൾക്കും സമൂഹത്തിനും എന്നപോലെ സ്‌കൂളിനും ഗുണകരമായി മാറുന്ന അനുഭവമാണ് ഇതിലൂടെ ഉണ്ടായത്.
ഇനി വിശേഷങ്ങൾ ലിറ്റിൽ കൈറ്റ്സ് പറയും : കലണ്ടർ തയാർ

ഓരോ ദിവസത്തിന്റെയും അടയാളപ്പെടുത്തലാണ് കലണ്ടർ. ഏത് ഡിജിറ്റൽ കാലത്തും വീടിന്റെ ചുവരുകളിൽ സ്ഥാനം പിടിച്ച കലണ്ടർ തയാറാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. 2026 വർഷത്തെ കലണ്ടർ തയാറാക്കിയത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ഓരോ മാസത്തേയും വിശേഷ ദിവസങ്ങൾ വിദ്യാർത്ഥികൾ തന്നെ കണ്ടെത്തി. പ്രധാനപ്പെട്ട ദിവസങ്ങൾക്കൊപ്പം സാങ്കേതികതയുമായി ബന്ധപ്പെട്ട ദിനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. കലണ്ടർ മലയാളത്തിന്റെ വിഖ്യാത സംവിധായകൻ സിബി മലയിൽ പ്രകാശനം ചെയ്തു.

പൂർണമായും ലിറ്റിൽ കൈറ്റ്സിന്റെ മുഖമാണ് കലണ്ടറിന് നൽകിയിരിക്കുന്നത്. പോയവർഷം ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രവർത്തനങ്ങളാണ് ഓരോ പേജിലേയും ആകർഷകമായ ചിത്രങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രശസ്തരായ എഴുത്തുകാരുടെ വാചകങ്ങൾക്കും കലണ്ടറിൽ ഇടം നൽകിയിട്ടുണ്ട്. ഇവരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മികച്ച ക്വാളിറ്റിയിൽ, അത്യാധുനിക ഡിസൈനോടെയാണ് കലണ്ടർ തയാറാക്കിയത്. ഒരു കലണ്ടർ തയാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് ഇതിലൂടെ പരിചയപ്പെടാൻ കഴിഞ്ഞു. ഡിസൈനറായ ബിബിൻ ബാബു ഇത് സംബന്ധിച്ച ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകി.