LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് 2025-2028

 
LITTLE KITES
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ അഡ്മിഷൻ നമ്പർ‍ പേര്
1 33241 അഹമ്മദ് ആമിർ.കെ 1
2 33147 അൽഹാൻ ഉനൈസ്.ഇ.കെ
3 33196 അയാൻ മുജീബ്
4 33225 ആയിഷ.കെ.കെ
5 33220 ആയിഷ സഫ.എൻ
6 33163 ആയിഷ ഷെറിൻ.എം.കെ
7 33610 ആയിഷ ഷെസ്മ
8 33140 ഫൈഹ ഫാത്തിമ.വി.പി
9 33779 ഫാത്തിമ ദിയാന
10 33093 ഫാത്തിമ മെഹ്റിൻ
11 33158 ഫിദ ഫാത്തിമ.എം.എം
12 33143 ഹാദിയ.കെ
13 33301 ഹാനിയ.എം.കെ
14 33202 ഹെബിൻ സാദാ
15 33214 ഇഷാൻ ബിൻ ഷബീർ
16 33212 കെൻസാ.കെ.ടി
17 33209 മിഫ്താഹ് ബഷീർ
18 33192 മിൻഹ ഫാത്തിമ.യു.കെ
19 33199 മുഹമ്മദ് ഷാമിൽ
20 33129 മുഹമ്മദ് അസ്മിൽ
21 33123 മുഹമ്മദ്‌ ഫാദിൽ.പി
22 33193 മുഹമ്മദ്‌ ഫൈസാൻ.സി. കെ
23 33132 മുഹമ്മദ്‌ ജിനാൻ.എം.എം
24 33232 മുഹമ്മദ്‌ നിഹാൽ. എ
25 33092 മുഹമ്മദ്‌ നിഹാൽ.വി.സി
26 33172 മുഹമ്മദ്‌ റിഹാൻ
27 33186 മുഹമ്മദ്‌ ഷബിൻ.എൻ.പി
28 33159 മുഹമ്മദ്‌ ഷാഹിദ്.ആർ. സി
29 33231 മുഹമ്മദ് ഷമ്റിൻ.കെ.പി
30 33112 മുഹമ്മദ് സിജാസ്.കെ.കെ
31 33339 മുഹമ്മദ് സിയാൻ.പി.സി
32 33289 നെദ്‍വ.സി
33 33114 നിത ഫാത്തിമ.പി.പി
34 33176 നിയ ഫാത്തിമ.കെ
35 33201 റസിൽ ഹനാൻ.എൻ
36 33124 റിഫ നസ്രിൻ
37 33988 സഹദ്.കെ
38 33094 സിയ ഫാത്തിമ.പി
39 33095 സിയ ഫാത്തിമ.ആർ.സി
40 33138 സ്രിയ.പി.ടി
47064-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർനദ് വ സി
ഡെപ്യൂട്ടി ലീഡർഅൽഹാൻ ഉനൈസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
13-01-2026Lk47064


പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ

ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക

ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി പ്രകാശനം ചെയ്യുന്നു.

മാസാന്ത്യ വാർത്ത പത്രിക 2025-26

വാർത്ത അവതരണം 2025-26

പ്രവേശനോത്സവം(02/06/25)

പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോസും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കി.ഇത്തവണ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചത് എ ഐ നോറ ടീച്ചർ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും ഒപ്പം നിന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് കൗതുക കാഴ്ചയായി മാറി .കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഈ രണ്ട് റോബോട്ടുകളും താരമായി .സ്കൂളിലെ അഡൽറ്റിങ്കറിങ് ലാബും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായാണ് റോബോട്ട് രൂപകല്പന ചെയ്തത്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത 2023 26 ബാച്ചിലെ അംഗമായ ജാസി ബ് എംഎം എന്ന വിദ്യാർത്ഥിയാണ് ഈ റോബോട്ടുകൾ രൂപകല്പന നൽകാൻ നേതൃത്വം നൽകിയത്.  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ  ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും സ്കൂളിലെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും വഴി കാണിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികോർണറിൽ തയ്യാറാക്കിയ സ്കൂൾ റേഡിയോ പരിപാടികൾ കുട്ടികളെ ആകർഷിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേകം സെൽഫി പോയിന്റും തയ്യാറാക്കി. സ്കൂളിൽ അന്നേദിവസം നടന്ന പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഡോക്യുമെന്റേഷൻ ടീമിൻറെ നേതൃത്വത്തിൽ നടന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
കൂടുതൽ കാണാം കാണാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രവേശനോത്സവ പരിപാടികളുടെ വീഡിയോ കൂടുതൽ കാണാൻ കാണാൻ ഇവിടെ ക്ലിക് ചെയ്യുക



ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ (25/06/25)

ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ലിറ്റിൽ കൈറ്റസ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.  സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ലാബിൽ പരീക്ഷയ്ക്ക് ഉള്ള സജ്ജീകരണങ്ങൾ നടത്തി. കുട്ടികൾക്ക് ഡെമോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരീക്ഷ പരിചയപ്പെടുത്തി. ലിറ്റിൽ  കൈറ്റു മെന്റർമാരായ ഫിർദൗസ് ബാനു, റീഷ, എസ് ഐ ടി സി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 130 കുട്ടികൾ അപേക്ഷ നൽകുകയും 127 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.

കൈറ്റ്സ് കുട്ടിക്കൂട്ടം ക്ലാസുകൾ(04/07/25)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം കുട്ടികൾക്കായി  ആരംഭിച്ച കൈട്സ് കുട്ടിക്കൂട്ടം കുട്ടികൾക്ക് ഈ വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് വെള്ളിയാഴ്ചയും ക്ലാസുകൾ നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ നേടിയ അറിവുകളുടെ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ യുപി വിഭാഗം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ താൽപര്യം വളർത്തുകയും ആണ് ലക്ഷ്യം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് (10/07/25)

കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിലെ വിദ്യാർഥികൾക്ക് ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് തുടങ്ങി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥിയും ഇൻസ്പെയർ അവാർഡ് ജേതാവുമായ  മുഹമ്മദ് അസ്നാദ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് യു പി സീനിയർ അസിസ്റ്റന്റ് മാരായ  അഷ്റഫ് കെ കെ, നിഷ പി, ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി, എച്ച്എസ് യുപി, എസ് എസ് ആർ ജി കൺവീനർമാരായ ബഷീർ കെ എൻ, ഹൈദ്രോസ് എൻ വി, സ്കൂൾ എസ് ഐ ടി സി ഗോപകുമാർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ റീഷ പി,ഫിർദോസ് ബാനു കെ, വിജിത, ഷിജിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജാസിബ് എം എം എന്ന വിദ്യാർത്ഥിയെയും ത്രീഡി ആനിമേഷൻ ക്ലാസ്സ് എടുക്കുന്ന മുഹമ്മദ് അസ്നാദിനെയും  അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജൂൺ മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു. കൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

റോബോട്ടിക്സ് വർക്ക് ഷോപ്പ് (16/07/25)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവും ആയിരുന്ന മുഹമ്മദ് സിനാൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. സ്റ്റാഫ് സെക്രട്ടറി സുബൈദവി ലിറ്റിൽ കൈറ്റ്സ് മെന്റ ർമാരായ ഫിർദൗസ് ബാനു, റീഷ പി, വിജിത എന്നീ അധ്യാപകരും പങ്കെടുത്തു. പത്താം ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 35 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്ലാസ് നയിച്ച മുഹമ്മദ് സിനാനെ ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൂടുതൽ അറിയാൻ =വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

അഭിമുഖം (25/07/25)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് എത്തിയ വിശ്വപ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും മാതൃഭൂമി സീനിയർ കോമേഴ്‌സിയൽ  മാനേജരുമായ ശ്രീ അനീഷ് ബഷീറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. . അദ്ദേഹം കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകി.  ജീവിതാനുഭവങ്ങളിലൂടെയും വായനയിലൂടെയും ആണ് കഥാകാരൻ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുമായുള്ള സംവാദത്തിനിടയിൽ ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിലെ ഫാത്തിമ ശാദിയായ എൻഎച്ച് ,നസ്രിയ ഫാത്തിമ ,ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികളാണ് ശ്രീ അനീസ് ബഷീറുമായി സംവദിച്ചത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ അഭിമുഖത്തിന് നേതൃത്വം നൽകി.

എടിഎൽ മെഗാഫെസ്റ്റ് (12/08/25)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഡൽ ടിങ്കറിംഗ്  ലാബിൽ വെച്ച് എടിഎൽ മെഗാ തിങ്കറിങ് ഫെസ്റ്റ് നടത്തി. എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളുടെയും സീനിയർ ലിറ്റിൽ കൈറ്റ്സ്‌ ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ  10 ഗ്രൂപ്പുകൾ ആക്കി അവർക്ക്  വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള  സാമഗ്രികൾ നൽകി.      എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ  ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ്(25/08/25)

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ കോഡ്രാ പാഡ് എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം വിദ്യാർത്ഥികളായ ജാസിബ് എം എം മുഹമ്മദ് ബിലാൽ, മുഹമ്മദ് അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു. കൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വർക്ക്‌ ഷോപ്പ് (സെപ്റ്റംബർ 22,23)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ,മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. 2024 -27, 2023 -26 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസ്സ് നൽകിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ യുപി സീനിയർ നിഷ ടീച്ചർ മറ്റ് അധ്യാപകരായ ദിവ്യ ടീച്ചർ ജസീല ടീച്ചർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു റീഷ പി എന്നിവർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.. 2024- 27 ബാച്ചിലെ ലിയ ഫാത്തിമ, ഫാത്തിമ നിത, ആയിഷ സന 20023 -26 ബാച്ചി ലെ നജാ ഫാത്തിമ ഫാത്തിമ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രിലിമിനറി ക്യാമ്പ് (23/09/25)

കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിന്റെ പ്രിലി മിനറി ക്യാമ്പ് സെപ്റ്റംബർ 23 ചൊവ്വാഴ്ച സംഘ ടിപ്പിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പി ടി എ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് ആർ വി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികളിൽ സാങ്കേതികവിദ്യയോട് താൽപര്യം വളർത്തിയെടുക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണം ആയിരുന്നു. സീനിയർ അസിസ്റ്റന്റ് അഹമ്മദ്‌ അഷ്‌റഫ്‌, സ്റ്റാഫ്‌ സെക്രട്ടറി വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ, എസ് ഐ ടി സി ഗോപകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഓഗസ്റ്റ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രകാശനം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രികകൾ ഒരു പുസ്തകരൂപത്തിൽ തയ്യാറാക്കി പ്രകാശനം നടത്തി. 2025 28 ബാച്ചിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. ക്യാമ്പിന് ശേഷം  ഈ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേർന്ന് കുട്ടികൾക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അതിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചു.  ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(സെപ്റ്റംബർ 22...27)

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.  ഇതിനോടനുബന്ധിച്ചു  നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.  രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി. കാണാൻ ഇവിടെ ക്ലിക് ചെയ്യുക

കഥാരിയോൺ 2025 സ്കൂൾ കലോത്സവം (25,26/09/25)

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുത്സവമായി കലോത്സവം കഥാരിയോൺ 2025 . രണ്ടു ദിവസങ്ങൾ ആയി നടന്ന വിവിധ കലാ മത്സരങ്ങളിൽ യുപി ,ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടിയുടെ തൽസമയ സംപ്രേഷണം സ്കൂൾ യൂട്യൂബ് ചാനലിൽ നടത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അനന്തു സുനീഷ്, അമ്പരീഷ് എന്നീ കുട്ടികളുടെ നേതൃത്വത്തിലാണ് യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി.

ഐടി മേള(29/09/25)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഐടി മേള നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത് മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾ ട്ടിമീഡിയ പ്രസന്റേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, വെ ബ് പേജ് ഡിസൈനിങ്, മലയാളം ടൈപ്പിംഗ് എന്നീ പരിപാടികൾ നടത്തി.സ്കൂൾ എസ് ഐ ടി സി ഗോപകുമാർ സാർ മേള ഉദ്ഘാ ടനം ചെയ്തു. ജോയിന്റ് എസ് ഐ ടി സി രമേശൻ സാർ ,ലിറ്റിൽ കൈറ്റ്സ്‌ മെൻറർമാരായ റീഷ, ഫിർദൗസ് ബാനു, ഷിജിന എന്നീ അധ്യാപകരും പങ്കെടുത്തു.

റീൽസ് മത്സരം(08/10/25)

മികച്ച രീതിയിൽ വീഡിയോ തയ്യാറാക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി കയറ്റി നടത്തിയ റെയിൽ മത്സരത്തിൽ സ്കൂൾ പങ്കെടുത്തു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ തയ്യാറാക്കി . ലിറ്റിൽ കൈറ്റ്സ് മെന്റർമാർ മേൽനോട്ടം വഹിച്ചു. റീൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

.

ഡോക്യുമെന്റേഷനും ലൈവ് സ്ട്രീമിങ്ങും(4,5,6/11/25)

കൊടുവള്ളി ഉപജില്ല യുവജനോത്സവത്തിലെ പ്രധാന വേദികൾ ആയ ജിഎച്ച്എസ്എസ് കൊടുവള്ളി ,എ എം എൽ പി എസ് പറമ്പത്ത് കാവ് ,കെഎം ഒ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിപാടികൾ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി. കൊടുവള്ളി ഉപജില്ല യുവജനോത്സവവേദിയിലെ പ്രധാന വേദിയായ ജിഎച്ച്എസ്എസ് കൊടുവള്ളിയിലെ വച്ച് നടന്ന എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് നടത്തി. കൂടാതെ ഒന്നാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലെ എല്ലാ പരിപാടികളും എ ൽ കെ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷനും നടത്തി. കുട്ടികൾ യുവജനോത്സവവുമായി ബന്ധപ്പെട്ട റീലുകൾ തയ്യാറാക്കി സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു കെ,  റീഷ പി എന്നിവർ മേൽനോട്ടം വഹിച്ചു
റീൽ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
റീൽ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
റീൽ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക
റീൽ 4കാണാൻ ഇവിടെ ക്ലിക് ചെയ്യുക
റീൽ 5 കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ക്ലിക്ക് ആൻഡ് സെക്യുർ  മോം (22/11/25)

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ്  ബാനു, പി റീഷ എന്നിവർ പങ്കെടുത്തു.

ക്ലാസ്സ് സംഘടിപ്പിച്ചു(24/11/25)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.  ടുപ്പി ട്യൂബ് ഡെസ്ക്,ഓപ്പൺ ടൂ ൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലിങ്കിങ് എൽഇഡി കുട്ടികൾക്ക് കൗതുകമായി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ പങ്കെടുത്തു.

കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ  നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ  അക്ബർ ക്ലാസുകൾ  നൽകി.    അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു.

ദേശീയതലത്തിൽ അംഗീകാരം

ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റിനാണ് അംഗീകാരം ലഭിച്ചത്.

വൈ ഐപി  ശാസ്ത്ര പഥം

കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈ ഐപി  ശാസ്ത്ര പഥം  ജില്ലാതല മത്സരത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾ 25,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യോഗ്യത നേടി.  ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ   ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്.

റിൽസ് നിർമ്മാണം

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ ഫോറിലെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്കൂളിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റിൽസ് തയ്യാറാക്കുകയും സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വീഡിയോ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക == വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക

അഭിമുഖം(01/12/25)

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൊടുവള്ളിയിലെ ജനകീയനായ ഡോക്ടർ അബ്ദുല്ല സാറുമായി അഭിമുഖം നടത്തി. ജീവിതശൈലി രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്നീ വിഷയത്തെക്കുറിച്ചാണ് കുട്ടികൾ അദ്ദേഹവുമായി സംവദിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ കെ കെ ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികളാണ് ഡോക്ടറുമായി സംസാരിച്ചത്. ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിലെ കുട്ടികൾ ഈ അഭിമുഖം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കി.

ലോക ഭിന്നശേഷി ദിനം.(03/12/25)

ജി.എച്ച്.എസ് കൊടുവള്ളിയിലെ ജെ.ആർ സി . എസ്.പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടു ളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ ആനിമേഷനും ഗെയിമുകളും കാണിച്ചുകൊടുത്തു. ലാപ്ടോപ്പ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് പരിചയപ്പെടുത്തി. സ്കൂളിലെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് മെൻറർമാരും സ്പെഷ്യൽ എഡ്യൂക്കേറ്ററും വിദ്യാർത്ഥികളും കേക്ക്  മുറിച്ചു സന്തോഷം പങ്കിട്ടു. കൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പൂനൂർ അസ്മാൻ ഭിന്ന ശേഷി വിദ്യാലയം സന്ദർശിച്ചു. പാട്ടും ഡാൻസുമായി മണിക്കുറകൾ അവരോടൊപ്പം ചെലവഴിച്ചാണ് കുട്ടികൾ തിരിച്ചത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ പഠന പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി സ്കൂളിലെ റിസോഴ്സ് റൂമിൽ വച്ചാണ് ക്ലാസുകൾ നടത്തിയത്. കമ്പ്യൂട്ടർ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ലിബർ ഓഫീസ് റൈറ്ററിൽ പേര് ടൈപ്പ് ചെയ്യാനും കുട്ടികൾക്ക് പരിശീലനം നൽകി. കൂടാതെ ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറിൽ ഷേപ്പുകൾ വരയ്ക്കുന്നതിനും കളർ നൽകുന്നതിനും അതിലൂടെ മൗസ് മൂവ്മെന്റ് പരിശീലനം നൽകുന്നതിനും സാധിച്ചു.. 2023 26 ബാച്ചിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു, റീഷ പി, വിജിത, റിസോഴ്സ് പേഴ്സൺ ഷിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ടെക്ക് കുടുംബശ്രീ(19/12/25)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് വിദ്യാർത്ഥികൾ കൊടുവള്ളി മോഡേൺ ബസാറിൽ പ്രവർത്തിക്കുന്ന തുഷാരം കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ചു കുടുംബശ്രീ അംഗങ്ങൾക്ക് സൈബർ സുരക്ഷാ ക്ലാസും കമ്പ്യൂട്ടർ സാക്ഷരത ക്ലാസും എടുത്തു. നമ്മുടെ ഈ ഹൈടെക് കാലഘട്ടത്തിൽ സൈബർ സുരക്ഷാ ക്ലാസ് അമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ശാദിയ, ആദിത്യ എം എസ്, ഹിബ ഫാത്തിമ ,നജാ ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് ക്ലാസ് എടുത്തത്. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെൻറർമാരുടെ നേതൃത്വത്തിൽ പത്തോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ ഇനിയും ലഭിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സ്നേഹ യാത്ര (23/12/25).

ലിറ്റിൽ കൈറ്റ്സ് ക്ലബ് വിദ്യാർത്ഥികൾ കൊടുവള്ളി എരഞ്ഞിക്കോത്ത് പ്രദേശത്തുള്ള ശ്രീ സത്യസായി സേവാ കേന്ദ്രത്തി ന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനം സന്ദർശിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കിയ റോബോട്ട് ലഗോ കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ റോവർ ഗെയിം പ്രോജക്ട് എന്നിവ അവിടുത്തെ അന്തേവാസികൾക്ക് കാണിച്ചുകൊടുക്കുകയും അത് അവരെക്കൊണ്ട് പ്രവർത്തിപ്പിക്കുകയും ചെയ്തു കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ക്ലബ്ബിൻറെ വകയായി ഒരു ചെറിയ സഹായവും നൽകി എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറർമാരുടെ നേതൃത്വത്തിൽ നടന്ന ഈ സന്ദർശനം കുട്ടികൾക്കും അവിടുത്തെ അമ്മമാർക്കും പരസ്പരം സ്നേഹവും സന്തോഷവും പങ്കിടാനുള്ള ഒരു അവസരമായി മാറി.

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്(27,29/12/25)

കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2024 27 ബാച്ച് ലിറ്റിൽസ് അംഗങ്ങൾക്കുള്ള ഉപജില്ല ക്യാമ്പ് ജിഎച്ച്എസ്എസ് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിൽ ആനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഡിസംബർ 27 ,29 എന്നീ ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു .അനന്തു സുനീഷ് , നിരഞ്ജ് എസ് ,മുഹമ്മദ് ആഷിക്ക് മുഹമ്മദ് ഇമംതിയാ സ് എന്നീ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും മുഹമ്മദ് ഹാദി സി കെ, അൻഷാദ് യുകെ , ഫാത്തിമ നിത കെ കെ, ലിയ ഫാത്തിമ ,വി വി, , മുഹമ്മദ് ഹാദി സി കെ എന്നീ വിദ്യാർത്ഥികൾ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു.

വിത്ത് പേന വിതരണം ചെയ്തു(05/01/26)

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്സ് കുട്ടിക്കൂട്ടം ക്ലബ്ബിലെ അംഗങ്ങൾക്ക് വിത്ത് പേന വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കൈറ്റ് സ്‌ കുട്ടിക്കൂട്ടം അംഗങ്ങളായ 6, 7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിത്ത് പേന വിതരണം ചെയ്തത്. സ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും പേരിൽ കുട്ടികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു കൊണ്ടാണ് പേന തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ്, പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ , ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി , ആതിര പ്രിൻസി എന്നീ അധ്യാപകരും പങ്കെടുത്തു.

ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു (08/01/26)

കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പെരിങ്ങള ത്തെ മിൽമ ഡയറി ഫാം സന്ദർശിക്കുകയും അവിടെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഫീൽഡ് ട്രിപ്പി ൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സുബൈദ വി. മൊയ്തീൻ ബാവ എന്നിവരും പങ്കെടുത്തു..

റോബോട്ടിക്സ് ക്ലാസ്(09/01/26)

കൊടുവള്ളിയും ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു പത്താം ക്ലാസിലെ ഐടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമായ റോബോട്ടിക്സ് ലെ പ്രവർത്തനങ്ങളാണ് കുട്ടികൾ ചർച്ച ചെയ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ നേതൃത്വം നൽകി.

വൈ ഐ പി(10/01/26)

വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മത്സരത്തിൽ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായജാസിബ് എം എം, മുഹമ്മദ് അസ്‌ മിൽഎന്നീ വിദ്യാർത്ഥികളാണ് എട്ടാമത്തെ സ്കൂൾ ഇന്നവേഷൻ ഫെസ്റ്റിൽ പങ്കെടുത്തത്. ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് വച്ചാണ് മത്സരം നടന്നത്.