ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
സ്പെഷ്യൽ അസംബ്ലി
സ്വതന്ത്ര വിജ്ഞാനോത്സവം 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി അസംബ്ലിയിൽ 2021 24 ബാച്ചിലെ നാജിയ ജെബിൻ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം അവതരിപ്പിച്ചു.
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തിയത്. ഹൈസ്കൂൾ ലാബിൽ വച്ചാണ് പോസ്റ്റർ രചന മത്സരം നടത്തിയത്. എല്ലാ ക്ലാസിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ പോസ്റ്റർ രചന മത്സരവും നടത്തി. മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി.
ഐടി കോർണർ
സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയോട് അനുബന്ധിച്ച് സ്കൂളിൽ ഐടി കോർണർ പ്രദർശനം സംഘടിപ്പിച്ചു പ്രധാന അധ്യാപകൻ ടി അസീസ് സർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അർഡിനോ ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയ റോബോഹൈൻ, സ്മാർട്ട് വേസ്റ്റ് ബിൻ, ഡാൻസിങ് എൽഇഡി ട്രാഫിക് സിഗ്നൽ സിസ്റ്റം, മൂവിങ് റോബോട്ട്, നമ്പർ ലോക്ക് ചെക്ക് പോസ്റ്റ് തുടങ്ങിയ പ്രോജക്ടുകളാണ് പ്രദർശനത്തിൽ കുട്ടികൾ അവതരിപ്പിച്ചത്. എല്ലാ ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്.
സ്കൂൾ വിക്കി
ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും സ്കൂൾ വിക്കി കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകർക്കും ആ ദിവസങ്ങളിൽ നടന്ന ക്ലാസ് പിടിഎ മീറ്റിങ്ങുകളിലും കുട്ടികൾ സ്കൂൾ വിക്കി പരിചയപ്പെടുത്തി.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻസുലേഷൻ ഫെസ്റ്റ് നടത്തി. അധ്യാപകർക്കും കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. രക്ഷിതാക്കൾക്ക് വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളെ പറ്റിയുള്ള പ്രസന്റേഷൻസ് അവതരിപ്പിച്ചു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇതിനോടനുബന്ധിച്ചു നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു. രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി.
കാണാൻ ഇവിടെ ക്ലിക് ചെയ്യുക