ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/Alumni
| Home | 2023 - 26 | 2024 - 27 | 2025 - 28 |
LKAlumni
മുഹമ്മദ് സിനാൻ. കെ.
എന്റെ പേര് മുഹമ്മദ് സിനാൻ. കെ. ഞാൻ ഇന്ത്യയിൽ വെച്ച് ഏറ്റവും ബെസ്റ്റ് യൂണിവേഴ്സിറ്റി ആയ ജാമിയ മില്ലിയ ഇസ്ലാമിയയിൽ B-TECH സെക്കന്റ് വിദ്യാർത്ഥിയാണ്. ഞാൻ 5 മുതൽ +2 വരെ പഠിച്ചത് ജി. എച്. എസ്. എസ് കൊടുവള്ളിയിലാണ്.ഇന്ന് ഞാൻ ഈ ക്യാമ്പസ്സിൽ എത്താൻ കാരണമായത് കൊടുവള്ളി സ്കൂളിലെ ടീച്ചേഴ്സും അവിടുന്ന് എനിക്ക് കിട്ടിയ പാഠങ്ങളും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ലിറ്റിൽ കൈറ്റ്‌സിന്റെ ഫസ്റ്റ് ബാച്ച് വന്നത്. ആ സമയത്ത് ഐടി ക്ലബ്ബിലെ അംഗങ്ങൾ ആയിരുന്നു. എനിക്ക് ചെറുപ്പം മുതലെ ഐടി ഫീൽഡ് ടെക്നോളജി ഫീൽഡ് എനിക്ക് വളരെ ഇൻട്രസ്റ്റ് ആയിരുന്നു. ആ ഒരു സമയത്ത് ലിറ്റിൽകൈറ്റ്സ് സ വന്നപ്പോൾ ഞാൻ വളരെ ആകാംക്ഷയോടെ ലിറ്റിൽ കൈറ്റ്സ്ൽ ചേർന്നു. അന്നുമുതൽ സ്കൂളിൽനിന്ന് എൻജിനീയറിങ് അപ്രോച്ച്ന്റെ കാര്യങ്ങൾ കിട്ടിത്തുടങ്ങി. ഞാൻ ആനിമേഷൻ വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തു. അതുപോലെ അടൽത്തിങ്കറിംഗ് ലാബ് വന്നപ്പോഴും അതിന്റെ ഉപയോഗം ഫസ്റ്റ് തന്നെ കിട്ടിയ ഒരു ആളായിരുന്നു ഞാൻ. കാരണം അത് വന്ന സമയത്ത് ഞാൻ ഒമ്പതാം ക്ലാസിലായിരുന്നു. അതുകൊണ്ട് തന്നെ ഞാനിപ്പോൾ B-TECH ചെയ്യുന്ന സമയത്ത് എന്റെ ക്ലാസിലെ കുട്ടികളേക്കാൾ പ്രാക്ടിക്കലി കുറച്ചും കൂടി നോളേഡ്ജ് ഉണ്ട്. അത് കിട്ടാൻ കാരണമായത് ലിറ്റിൽ കൈറ്റ്‌സ്, അട ൽത്തിങ്കറിങ് ലാബ് ആണ്. അടൽതിങ്കറിംഗ് ലാബ് എല്ലാ സ്കൂളുകളിലും ഉള്ളതല്ല. ഒരു ഗവൺമെന്റ് സ്കൂളിൽ അത്രയും ചിലവുള്ള ലാബ് ഉള്ള കോഴിക്കോട് ജില്ലയിലെ വളരെ അപൂർവം സ്കൂളുകളിൽ ഒന്നാണ് കൊടുവള്ളി സ്കൂൾ. അതിൽ തന്നെ എനിക്കെന്റെ മജോറിറ്റി ഓഫ് സ്കൂളിൽ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. അതുപോലെ ഞാൻ ഈ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചിട്ടും എനിക്ക് പത്താം ക്ലാസിൽ ഗ്രേസ്മാർക്ക് പോലും ഇല്ലാതെ ഫുൾ എ പ്ലസ് വാങ്ങാൻ സാധിച്ചു. കാരണം വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പരിപാടികളിലും കാര്യങ്ങളിലും പങ്കെടുത്തിട്ട് പോലും എനിക്ക് ഫുൾ എ പ്ലസ് വാങ്ങാൻ സാധിച്ചു.
സഞ്ജിത്ത് സിനാൻ
എന്റെ പേര് സഞ്ജിത്ത് സിനാൻ.ഞാനിപ്പോൾ പഠിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച എൻജിനീയറിങ് കോളേജ് ആയ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആണ്.ഞാനിവിടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് വിദ്യാർത്ഥിയാണ്. ഞാൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളിയിലെ പൂർവ വിദ്യാർത്ഥി കൂടിയാണ്.പഠനകാലത്ത് സ്കൂളിൽ നിന്നും അവിടുത്തെ അധ്യാപകരിൽ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒരു സ്ഥാപനത്തിൽ പഠിക്കാൻ എനിക്ക് സാധിച്ചത്. ആത്മാർത്ഥതയും അർപ്പണബോധവും കൈമുതലാക്കിയ ഒരുപറ്റം അധ്യാപകരുടെ നിസ്വാർത്ഥ സേവനം കൊണ്ടാണ് കലാകായികരംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഒട്ടനകം വിദ്യാർത്ഥികൾക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നത്.സ്കൂൾ പഠനകാലത്ത് ലിറ്റൽ കൈട്സ് ഭാഗമായി സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ലിറ്റൽ കൈട്സ്, അതോടൊപ്പം സ്കൂളിലെ അഡൽറ്റിംഗിൽ നിന്നും ഇലക്ട്രോണിക്സിലും റോബോട്ടിക്സിലും ലഭിച്ച പരിശീലനം എന്റെ എൻജിനീയറിങ് പഠനകാലത്ത് വളരെയേറെ ഗുണകരമായി.
മുഹമ്മദ് അസ്നാദ്
എന്റെ പേര് മുഹമ്മദ് അസ്നാദ് ഞാൻ 2022-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിലായിരുന്നു, സ്വന്തം കഴിവ് എന്താണ് എന്ന് അറിയാതെ ഇരുന്ന സമയത്ത് അത് കാണാനുള്ള വഴി കാണിച്ചു തന്നത് ലിറ്റിൽ കൈറ്റ്സ് ചാർജുള്ള പ്രിയപ്പെട്ട അധ്യാപകരാണ്. . അതിന് വേണ്ടി ഏത് സമയത്തും പിന്തുണ നൽകിയിരുന്നു. അതിന്റെ ശേഷംഎല്ലാ മത്സരത്തിലും നിർബന്ധിച്ചു പങ്കെടുപ്പിക്കാറുണ്ടായിരുന്നു.എന്തിനായിരുന്നു അതെല്ലാം എന്ന്. ഇന്ന് ഞാൻ മനസ്സിലാക്കുന്നു. ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. ഇന്ന് ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെകിൽ അത് ലിറ്റിൽ കൈറ്റ്സ് ൽ ചേർന്നത് കൊണ്ട് മാത്രമാണ്. ഏതൊരു വ്യക്തിക്കും ഒരു നല്ല തുടക്കമാണ് വേണ്ടത് അത്തരത്തിലുള്ളൊരു തുടക്കമായിരുന്നു എനിക്ക് കൊടുവള്ളി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്. ഒരു ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓൺലൈൻ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്നു. കൂടാതെ ബി എഫ് എക്സ് ആൻഡ് മൾട്ടിമീഡിയ കോഴ്സ് പഠിക്കുന്നു