ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 22026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22026 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശൂർ |
| ഉപജില്ല | ചേർപ്പ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജയ്ൻ പി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ ജെ എസ് |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 22026 |
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം ജൂൺ ആദ്യവാരം തന്നെ നടത്തി. ജൂൺ 15 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സമ്മത പത്രം കൊണ്ടുവരാൻ നിർദ്ദേശം നൽകി കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ ജൂൺ 15ന് അഭിരുചി പരീക്ഷ നടത്തി. അഭിരുചി പരീക്ഷയിൽ 23 വിദ്യാർത്ഥികൾ പങ്കെടുത്തു. റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 9 ന് സ്കൂളിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ ദിലീപ് കുമാർ സാർ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്.
രക്ഷിതാക്കൾക്കുള്ള യോഗം
ഓഗസ്റ്റ് 9 ലെ പ്രിലിമിനറി ക്യാമ്പിനോട് അനുബന്ധിച്ച് ഈ ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള യോഗം നടത്തി യോഗത്തിൽ ദിലീപ് കുമാർ സാർ, പ്രധാന അധ്യാപിക ശ്രീമതി ഗീത സി ആർ , കൈറ്റ് മാസ്റ്റർമാർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ പഠിക്കുന്ന വിഷയങ്ങളും അവർ നേടുന്ന ഗ്രേസ് മാർക്കുകളും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു.
ഏകദിന സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം
സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 29ന് നടത്തി. പത്തുമണിയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ഗീത ടീച്ചർ നടത്തി എക്സ്റ്റേണൽ ആർ പി ആയി ഗവൺമെൻറ് നളന്ദ സ്കൂളിലെ ബിന്ദു ടീച്ചറും, ഇൻ്റേണൽ ആർ പി ആയി സൗമ്യ ടീച്ചറും ക്യാമ്പ് നയിച്ചു. സ്പോർട്സ് ഡേ യോടനുബന്ധിച്ചുള്ള ഒരു പ്രമോ വീഡിയോ നിർമ്മാണം ആണ് ക്യാമ്പിൽ നടത്തിയത്. ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും കേഡൻ ലൈവ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനും ഉള്ള പരിശീലനം ആണ് ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയത് നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
സർവ്വം AI മയം രക്ഷാകർതൃ ബോധവൽക്കരണ പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനം നൽകുന്ന പദ്ധതിയാണിത് സർവം എഐ മയം. ജൂൺ 30 വരെ നടക്കുന്ന പരിശീലനം രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞമാകും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്ക് സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണ് പരിശീലനം ആരംഭിച്ചത്. സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തി. എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ,വ്യാജ ചിത്രങ്ങൾ,ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും പരിചയപ്പെടുത്തി. സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും,ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈറ്റ് വികസിപ്പിച്ച സമഗ്ര പ്ലസ് ലേണിംഗ് റൂം പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളെക്കുറിച്ചും ക്ലാസ്സെടുത്തു.2023-24 കാലയളവിൽ നാല് ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകിയതിന്റെ വിജയകരമായ തുടർച്ചയായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ നിലവിൽ വരുന്ന ഏറ്റവുംപുതിയ ഐടി ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിൽ ദാസ് , ധ്രുവദ് സി എസ്, മഹേശ്വർ പി എം എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് പുതിയ അനുഭവമായിരുന്നു AI പരിശീലനം.