ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22026
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശൂർ
ഉപജില്ല ചേർപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജയ്ൻ പി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ ജെ എസ്
അവസാനം തിരുത്തിയത്
15-07-202522026

പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം ജൂൺ ആദ്യവാരം തന്നെ നടത്തി. ജൂൺ 15 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സമ്മത പത്രം കൊണ്ടുവരാൻ നിർദ്ദേശം നൽകി കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ ജൂൺ 15ന് അഭിരുചി പരീക്ഷ നടത്തി. അഭിരുചി പരീക്ഷയിൽ 23 വിദ്യാർത്ഥികൾ പങ്കെടുത്തു. റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.

പ്രിലിമിനറി ക്യാമ്പ്

പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 9 ന് സ്കൂളിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ ദിലീപ് കുമാർ സാർ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്.

രക്ഷിതാക്കൾക്കുള്ള യോഗം

ഓഗസ്റ്റ് 9 ലെ പ്രിലിമിനറി ക്യാമ്പിനോട് അനുബന്ധിച്ച് ഈ ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള യോഗം നടത്തി യോഗത്തിൽ  ദിലീപ് കുമാർ സാർ, പ്രധാന അധ്യാപിക ശ്രീമതി ഗീത സി ആർ , കൈറ്റ് മാസ്റ്റർമാർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ പഠിക്കുന്ന വിഷയങ്ങളും അവർ നേടുന്ന ഗ്രേസ് മാർക്കുകളും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു.

ഏകദിന സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം

സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 29ന് നടത്തി. പത്തുമണിയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ഗീത ടീച്ചർ നടത്തി എക്സ്റ്റേണൽ ആർ പി ആയി ഗവൺമെൻറ് നളന്ദ സ്കൂളിലെ ബിന്ദു ടീച്ചറും, ഇൻ്റേണൽ ആർ പി  ആയി സൗമ്യ ടീച്ചറും ക്യാമ്പ് നയിച്ചു. സ്പോർട്സ് ഡേ യോടനുബന്ധിച്ചുള്ള ഒരു പ്രമോ വീഡിയോ നിർമ്മാണം ആണ് ക്യാമ്പിൽ നടത്തിയത്. ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനും ഉള്ള പരിശീലനം ആണ് ഈ ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയത് നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.