ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം ജൂൺ ആദ്യവാരം തന്നെ നടത്തി. ജൂൺ 25 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സമ്മത പത്രം കൊണ്ടുവരാൻ നിർദ്ദേശം നൽകി. കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ ജൂൺ 25ന് അഭിരുചി പരീക്ഷ നടത്തി. അഭിരുചി പരീക്ഷയിൽ 18 വിദ്യാർത്ഥികൾ പങ്കെടുത്തു. റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് |
|---|---|---|
| 1 | 18634 | അഭിദേവ് കെ. ആർ |
| 2 | 18541 | അഭിനന്ദ പി എസ് |
| 3 | 18512 | അഭിശങ്കർ ഇ ജെ |
| 4 | 18521 | ആദിദേവ് കെ പി |
| 5 | 18525 | അമൃതേഷ് സി എം |
| 6 | 18627 | അനന്തു കൃഷ്ണ ടി ആർ |
| 7 | 18515 | അനയ് കിഷോർ |
| 8 | 18655 | അവന്തിക എ പി |
| 9 | 18645 | ഗൗതം കൃഷ്ണ പി എ |
| 10 | 18514 | ഹരികൃഷ്ണൻ കെ എം |
| 11 | 18650 | ഹർഷവർധൻ എം ബി |
| 12 | 18534 | കാശിനാഥൻ കെ കെ |
| 13 | 18511 | നാജിയ നസീർ |
| 14 | 18529 | നിഹാരിക പി ബി |
| 15 | 18530 | പ്രിയങ്ക പ്രതീഷ് പി പി |
| 16 | 18524 | സ്നിൽജിത്ത് ടി എസ് |
| 17 | 18533 | വൈഗ എൻ കെ |
| 18 | 18522 | വിഷ്ണുനാഥ് സി യു |
| 22026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22026 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശൂർ |
| ഉപജില്ല | ചേർപ്പ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജയ്ൻ പി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ ജെ എസ് |
| അവസാനം തിരുത്തിയത് | |
| 19-09-2025 | 22026 |
പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/2025 ന് സ്കൂളിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ ദിലീപ് കുമാർ സാർ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്.
രക്ഷിതാക്കൾക്കുള്ള യോഗം
പ്രിലിമിനറി ക്യാമ്പിനോട് അനുബന്ധിച്ച് ഈ ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള യോഗം നടത്തി യോഗത്തിൽ ദിലീപ് കുമാർ സാർ, കൈറ്റ് മാസ്റ്റർമാർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ പഠിക്കുന്ന വിഷയങ്ങളും അവർ നേടുന്ന ഗ്രേസ് മാർക്കുകളും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു.