ജി.യു.പി.എസ്.മേപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.മേപ്പറമ്പ
വിലാസം
മേപ്പറമ്പ്

പള്ളിപ്പുറം പി.ഒ.
,
678006
,
പാലക്കാട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0491 2542219
ഇമെയിൽgupsmepparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21645 (സമേതം)
യുഡൈസ് കോഡ്32060900714
വിക്കിഡാറ്റQ64689576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട്മുനിസിപ്പാലിറ്റി
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജ് ജെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹകീം ചേലക്കാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
19-06-2025Shukurtk


പ്രോജക്ടുകൾ



ചരിത്രം

1904 ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് , ഒരു ചെറിയ എൽ. പി. സ്കൂൾ ആയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ജാതിമത ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു .എങ്കിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിൽനിന്നും ഇവിടെ വന്ന് താമസമുറപ്പിച്ച മുസ്ലിം കുടുംബങ്ങളിലെ കുട്ടികളായിരുന്നു മേപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഇവിടെയുണ്ടായിരുന്നത് . അന്ന് മേപ്പറമ്പിൽ മദ്രസ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ സ്കൂൾ സിലബസിൽ ഇസ്ലാമിക പഠനങ്ങൾക്കായി ഒരു പിരീഡും ഹിന്ദു കുട്ടികൾക്കായി കൃഷ്ണചരിതം ,മണിപ്രവാളം എന്ന പിരീഡും ഉൾപ്പെടുത്തിയിരുന്നു .അന്നത്തെ പ്രധാന അധ്യാപകൻ ഒരു ജൈനമതക്കാരനായിരുന്നു എന്നത് അക്കാലത്ത് ഈ പ്രദേശത്ത് ജൈനമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .


തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് .

ഭൗതികസൗകര്യങ്ങൾ

പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന മേപ്പറമ്പ് എന്ന സ്ഥലത്താണ് സ്‌കൂൾ 51  സെന്റിൽ സ്ഥിതിചെയ്യുന്നത് .എൽ .പി ,യു പി തലത്തിലെ  കുട്ടികൾക്ക്  വേണ്ട വിസ്‌തൃതമായ ക്ലാസ്സ്മുറികൾ ,ഗണിത ലാബ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ലൈബ്രറി ,ആവശ്യാനുസരണം ടോയ്‌ലറ്റുകൾ ,പാചകപ്പുര ,ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവനകാലം
1 സുരേന്ദ്രൻ .പി .എസ് 2012-16
2 മുരളി 2016-17
3 ലത്തീഫ് 2017-18
4 ഗ്രേസി .പി ഡി 2018-19
5 സുധാദേവി .എം 2019-20
6 നസീബ .കെ  (ടീച്ചർ ഇൻ ചാർജ്) 2020-21
7 ഷീന .എം .എസ് 2021-22
8 വിമല 2022-23
9 ഉമ്മുസൽമ 2023-24
10 ബാബുരാജ് ജെ 2024


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും പാലക്കാട് - ഷൊറണൂർ സംസ്ഥാന പാതയിൽ മേലാമുറി ജങ്ഷനു ശേഷമുള്ള മേപ്പറമ്പ് സ്റ്റോപ്പ് .
  • മാർഗ്ഗം 2 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ  : പാലക്കാട് ജങ്ഷൻ
  • മാർഗ്ഗം 3 അടുത്ത ബസ് സ്റ്റാൻഡ്  : കെ.എസ്.ആർ .ടി .സി സ്റ്റാൻഡ് ,പാലക്കാട്
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.മേപ്പറമ്പ&oldid=2711357" എന്ന താളിൽനിന്ന് ശേഖരിച്ചത്