എം.എം.യു.പി.എസ്.പുതുപ്പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.യു.പി.എസ്.പുതുപ്പരിയാരം
വിലാസം
പുതുപ്പരിയാരം

പുതുപ്പരിയാരം
,
പുതുപ്പരിയാരം പി.ഒ.
,
678731
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽmmupsppm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21660 (സമേതം)
യുഡൈസ് കോഡ്32060900403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പരിയാരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി. ആർ.
പി.ടി.എ. പ്രസിഡണ്ട്നകുലൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്.

അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്‌. ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, ഗണിതമേളകൾ, വിദ്യാരംഗം കലാസാഹിത്യവേദി, കായികമേളകൾ എന്നീ മേഖലകളിലെല്ലാം തിളങ്ങുന്ന വിജയം കരഗതമാക്കാൻ സഹായകരമാകുന്നത് കുട്ടികൾക്ക് വഴിയും തുണയുമായി കൂടെ നിൽക്കുന്ന അധ്യാപകരുടെ പങ്കാളിത്തമാണ്. 2009 ൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ സദാ കർമ്മോൽസുകരാണ്.

ഓരോ വിദ്യാർത്ഥികളുടെയും കഴിവുകൾ കണ്ടെത്താനും അഭിരുചിക്കൊത്തു കലാ കായിക പ്രവർത്തി പരിചയ വിദ്യാഭ്യാസം നൽകുന്നതിനും അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിനു പ്രയോജനപ്പെടുന്ന കർമ്മ പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയതും ഈ സ്ഥാപനത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനത്തിന് സൽപേരുണ്ടാക്കി

ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ. (യൂട്യൂബ് വീഡിയോ കാണാം...)

ചരിത്രം

പാരമ്പര്യത്തനിമ അന്യമാകുന്ന വർത്തമാനകാലത്തും, ഗ്രാമീണതയും നിഷ്കളങ്കതയും നിറം ചാർത്തുന്ന പുതുപ്പരിയാരത്തു, പാനയ്ക്ക് പുകൾപെറ്റ പാനപ്പന്തലിനു സമീപം ചരിത്ര സ്മാരകമായി നിലനിൽക്കുന്ന കർമക്ഷേത്രമാണ് എം.എം.യു.പി. സ്കൂൾ.

1946 ൽ ബ്രിട്ടീഷ് ഭരണകാലത്തു പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി യു.പി. സ്കൂൾ സ്ഥാപിച്ചു. (കൂടുതൽ വായിക്കുവാൻ ഇവിടെ അമർത്തുക )

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് കയറുവാനും ഇറങ്ങുവാനും വേണ്ടി സ്കൂൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൈവരി പിടിപ്പിച്ചിട്ടുള്ള റാമ്പ് നിർമിച്ചിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. 2001 കാലഘട്ടം മുതൽക്ക് തന്നെ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. MLA & MP ഫണ്ടിൽ നിന്നും 2 കംപ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ലഭിച്ചു. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്.

ചിത്രശാല

മാനേജ്‌മെന്റ്‌

1946 ൽ പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി UP സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു. 1990 ൽ വിദ്യാലയവും സ്ഥലവും മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
Sl.No. പ്രധാനാധ്യാപകരുടെ പേര് സേവന കാലം
1 ടി. വിലാസിനി ടീച്ചർ
2 നാരായണൻ മാസ്റ്റർ
3 പി . ഗോപാലകൃഷ്ണൻ മാസ്റ്റർ
4 എ. ഗോവിന്ദൻകുട്ടി മാസ്റ്റർ 2002 - 2011
5 ശ്രീമതി ആലിസ് അബ്രഹാം 2011 - 2015
6 ശ്രീമതി പ്രീത സി. ആർ . 2015 - തുടരുന്നു

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

ആരോഗ്യം/കായിക ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

പരിസ്ഥിതി/കാർഷിക ക്ലബ്ബ്.

മറ്റു ക്ലബ്ബുകൾ

ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചറിയുവാൻ (ഇവിടെ അമർത്തുക)

ചിത്രശാല.

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം 1 പാലക്കാട് - കോഴിക്കോട് സംസ്ഥാനപാതയിൽ പുതുപ്പരിയാരം പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്നു.
  • മാർഗ്ഗം 2 പാലക്കാട് ടൗണിൽനിന്നും ഒലവക്കോട് - കോഴിക്കോട് പോകുന്ന വഴിയിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 3 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് പോകുന്ന വഴിയിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

  • മാർഗ്ഗം -1

|}