എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| 22076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22076 |
| യൂണിറ്റ് നമ്പർ | LK/2018/22076 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ലീഡർ | തീർത്ഥ സി എൻ |
| ഡെപ്യൂട്ടി ലീഡർ | മിനാൽ പുണ്ഡലിക് ധുമാനെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
| അവസാനം തിരുത്തിയത് | |
| 24-07-2025 | 22076 |
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ പതിനഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 54പേർ പരീക്ഷയെഴുതുകയും 40 പേർ അർഹത നേടുകയും ചെയ്തു.
ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ആഗസ്റ്റ് 16 വെള്ളിയാഴ്ച 9:30 മുതൽ 3:00 വരെ 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ ജിജോ ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. കുട്ടികൾ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യവും ഗുണങ്ങളും ക്ലാസ്സുകളുടെ സമയവും ഹാജർനിലയുടെ പ്രാധാന്യവും സബ്ജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളുടെ സവിശേഷതകളും മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ക്യാമ്പ് - ഒന്നാംഘട്ടം
മെയ് 25 ചൊവ്വാഴ്ച കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 9:30 ന് രജിസ്ട്രേഷനോടു കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ആർ കെ ജി വി എം ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ് മിസ്ട്രസ്സും മലയാളം അധ്യാപികയുമായ എൻ ശലഭയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. ഒപ്പം കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട റീൽ നിർമ്മാണമാണ് പരിചയപ്പെടുത്തിയത്. കുട്ടികളോട് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് റീൽ നിർമ്മിക്കാനാവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം കുട്ടികളും ഡാൻസ് രൂപങ്ങളാണ് ചെയ്തത്. തുടർന്ന് റീൽസും പ്രൊമോ വീഡിയോയും ഒരു നിശ്ചിത ആശയവുമായി ബന്ധപ്പെടുത്തി എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഒപ്പം ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. തുടർന്ന് ഒരു മിനുട്ട് ഉള്ള സ്പോർട്സുമായി ബന്ധപ്പെട്ട ഒരു പ്രൊമോ വീഡിയോ എങ്ങനെ എഡിറ്റു ചെയ്തെടുക്കാമെന്ന് കെഡിയൻലൈവ് സോഫ്റ്റ് വെയറിലൂടെ വിശദമാക്കുന്നു. കുട്ടികൾ അവരവരുടെ താല്പര്യത്തിനനുസരിച്ച് ചെയ്തു പഠിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം മറ്റു ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ ചെയ്യാനുള്ള പ്രവർത്തനം നൽകുന്നു.
ചിത്രശാല
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്
-
സ്കൂൾ ക്യാമ്പ് - ഉദ്ഘാടനം
-
സ്കൂൾ ക്യാമ്പ്







































