സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
പ്രവർത്തനങ്ങൾ (2024-2025 )
| 38004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38004 |
| യൂണിറ്റ് നമ്പർ | LK/2018/38004 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിജി വർഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൃപ സൂസൻ ബാബു |
| അവസാനം തിരുത്തിയത് | |
| 07-03-2026 | Stmarysadoor |
9 ാം ക്ലാസിന്റെ സ്കൂൾ തല ക്യാമ്പ് 7-10-2024 തീയതി kite master Shibi George, Biji Varghese ക്ലാസ് എടുത്തു. Kripa Susan Babu നേതൃത്വം വഹിച്ചു. Sub district 1) Animation - Krishnedhu B Aji 2) Malayalam Typing - Sadhika Sunil 3) Multimedia Presentation- Aliya S 4) Scratch programming- Anusree E 5) Web designing- Serah Rose Jacob 6) Digital painting- Nithya.S 7) IT Quiz Archana J S എന്നിവർ പങ്കെടുത്തു. Animationൽ Krishnedhu B Aji 2nd price നേടി ജില്ലാതലത്തിൽ പങ്കെടുത്തു. Sub district camp-ൽ Animation വിഭാഗത്തിൽ Sreeparvathy Sathyan,Serah Rose Jacob, Neethu Thankachan. Programming വിഭാഗത്തിൽ Devams P N, Greeshma Ravi, Nithya S എന്ന കുട്ടികളും പങ്കെടുത്തു. Animationൽ Sreeparvathy Sathyan ജില്ലാതല ക്യാമ്പിലേക്ക് സെലക്ഷൻ നേടി. Programmingൽ Devams P N ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു. Little kites കുട്ടികൾക്ക് Hi-Tech ഉപകരണ സജ്ജീകരണം, Malayalam Typing ,Graphic Designing,Animation ,Robotics,Electronics AI, DTP എന്നിവയിൽ പരിശീലനം നൽകുന്നു. വിവിധ ദിനാചരണങ്ങൾ,സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി Multimedia Presentation,Documentation,Animation,Digital Poster, Painting, Awarness Class എന്നിവ നടത്തുന്നു.
ഡിജിറ്റൽ അത്തപ്പൂക്കളം
ഓണാഘോഷം പ്രമാണിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം നടത്തി. മത്സരത്തിൽ ശ്രീപാർവതി സത്യന് ഒന്നാം സ്ഥാനം ലഭിക്കുകയും നിത്യ എസിന് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ഡ്രോയിങ് കഴിവുകളെ വളർത്തുവാൻ പറ്റിയ ഒരു അവസരം ആയിരുന്നു ഈ മത്സരം.
സ്പോട്ട് ലൈറ്റ്
Little kites club-ന്റെ ഭാഗമായി എല്ലാ മാസവും Digital Newspaper "SPOTLIGHT"പ്രസിദ്ധീകരിക്കുന്നു.
SPECTRUM
Little kites clubനോട് അനുബന്ധിച്ച് Digital Magazine "SPECTRUM" പ്രസിദ്ധീകരിച്ചു.
മികവുത്സവം
ഫെബ്രുവരി മാസത്തിൽ മികവുത്സവം( Robo-fest, Animation) നടത്തി. കുട്ടികളുടെ വലിയൊരു പങ്കാളിത്തം ലിറ്റിൽ കൈറ്റ്‌സിന്റെ മികവുത്സവത്തിൽ കാണാൻ കഴിഞ്ഞു.
അടൽ ടിങ്കറിങ് ലാബ് സന്ദർശനം
ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായിട്ട് അടൽ ടിങ്കറിങ് ലാബ് സന്ദർശനവും അതിനോട് അനുബന്ധിച്ച് വിനോദയാത്രയും 18-02-25 സംഘടിപ്പിച്ചു.
ആനവണ്ടിയിൽ ഒരു വിനോദയാത്ര
ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി കെഎസ്ആർടിസി ടൂർ പാക്കേജിങ്ങിലാണ് അംഗങ്ങൾ വിനോദയാത്ര സംഘടിപ്പിച്ചത്. കുട്ടികൾ അടൽ ടിങ്കറിങ് ലാബ് സന്ദർശിക്കുകയും ആധുനിക ടെക്നോളജി പരിചയപ്പെടുകയും അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ശേഷം അടവി കൊട്ടവഞ്ചി ആനക്കൂട് എന്നീ സ്ഥലങ്ങൾ സഞ്ചരിക്കുകയും ചെയ്തു. കുട്ടികൾക്ക് ഒരേസമയം വിജ്ഞാനവും അതേസമയം തന്നെ ആനന്ദവും പകർന്ന ഒരു പഠനയാത്രയായിരുന്നു .
കീ റ്റു എൻട്രൻസ്
പ്ലസ് വൺ,പ്ലസ് ടു കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിനായി സഹായിക്കുന്ന കേരള സർക്കാരിന്റെ KEY TO ENTRANCE എന്ന പോർട്ടൽ പരിചയപ്പെടുത്തുകയും എല്ലാ കുട്ടികളെയും KEY TO ENTRANCE പോർട്ടലിൽ ലോഗിൻ ചെയ്യുവാനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി നൽകുകയും ചെയ്തു ഈ പോർട്ടലിൽ ചേരുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ടീമിൽ നിന്നുള്ള എൻട്രൻസ് എക്സാമുകൾ എങ്ങനെ അറ്റൻഡ് ചെയ്യാം എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുക മാത്രമല്ല അതിനുവേണ്ടിയുള്ള കോച്ചിങ്ങുകൾ ഫ്രീയായി ലഭിക്കുകയും ചെയ്തു .
റോബോ ക്രാഫ്റ്റ്
മണക്കാല ഐ എച്ച് ആർ ഡി കോളേജിൽ വെച്ച് നടത്തിയ ജില്ലാതല റോബോ ക്രാഫ്റ്റ് നമ്മുടെ സ്കൂളിൽ നിന്നും എക്സിബിഷനായി വൈൽ ആനിമൽ ഡിക്ടറ്റർ മെഷീൻ അവതരിപ്പിക്കുവാൻ സാധിക്കുകയും കുട്ടികളുടെ മികവ് പ്രദർശിപ്പിക്കുവാനും സാധിച്ചു അതിനോടൊപ്പം മറ്റ് സ്കൂളിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ കാണുവാനും അവസരം ലഭിച്ചു.
A trumpet of St Mary's
ലിറ്റിൽ കൈറ്റ്‌സിന്റെ സംസ്ഥാനതല ക്യാമ്പിൽ ജില്ലയിൽ നിന്നും ഉള്ള ഏക വനിതാ പ്രാതിനിധ്യം, ശ്രീപാർവതി സത്യൻ. സെന്റ് മേരീസ് ലിറ്റൽ കൈറ്റിന് അഭിമാനമായി മാറി.
തലമുറ - ഹ്രസ്വചിത്രം
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉള്ള പ്രഖ്യാപനം ആയി തലമുറ എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു തലമുറ എന്ന യൂട്യൂബ് ചാനലിൽ സിനിമ ലഭ്യമാണ് .
https://www.youtube.com/watch?v=K-5azz7968w
Explore to Space
ഭൂമിയിൽ നിന്നും ദൃശ്യ പ്രപഞ്ചത്തിന്റെ അതിർത്തിയിലേക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വളരെ കൗതുകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രയായിരുന്നു
ധനോജ് രവീന്ദ്ര നായിക് സർ ഒക്ടോബർ 13 തീയതി കുട്ടികൾക്ക് വേണ്ടി ഒരുക്കിയത്. വിദ്യാർത്ഥികൾക്ക് വളരെ സജീവമായ ഒരു ടോക്ക് - ഷോ ആയിരുന്നു നടന്നത്.
വിജ്ഞാനം സഹപാഠികളിലേക്ക്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്ത സ്കൂളുകളിൽ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നടത്തുവാൻ, സ്കൂളിലെ 20 little kites അംഗങ്ങൾ ഗവൺമെന്റ് ഹൈസ്കൂൾ വടക്കടത്തുകാവിൽ പോകുകയും, അവിടുത്തെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നടത്തുകയും ചെയ്തു.
LK TECH EXPO 2K -26
11/02/26 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്ന വിധത്തിൽ LK TECH Expo സംഘടിപ്പിച്ചു.