ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ദേശീയ ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കി ഫാത്തിമാബി സ്കൂൾ

ഹയർസെക്കൻഡറി പ്ലസ് ടു ബയോളജിയിലെ  പ്രോട്ടീൻ നിർമ്മാണം എന്ന സങ്കീർണമായ പാഠഭാഗം ലളിതമായി പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള  അധ്യാപന സഹായി  നിർമ്മിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അബ്ദുൽ ജമാൽ   ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കി. മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധതരം പ്രോട്ടീനുകൾ വ്യത്യസ്തങ്ങളായ അമിനോ ആസിഡുകളുടെ ശ്രേണികളാണ്. ഓരോ പ്രോട്ടീനുകളിലെയും  അമിനോ ആസിഡുകളുടെ ക്രമീകരണം എങ്ങനെയായിരിക്കണം എന്ന് നമ്മുടെ ഡിഎൻഎയിൽ രേഖപ്പെടുത്തിയിരിക്കുന്നു.  കോശത്തിനകത്തെ റൈബോസോമുകളിൽ വെച്ച് ഡിഎൻഎയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മെസഞ്ചർ ആർ എൻ എ യുടെ സഹായത്തോടെ  പ്രോട്ടീനുകൾ നിർമ്മിക്കുന്ന സങ്കീർണമായ പ്രക്രിയ മിനിറ്റുകൾക്കകം കുട്ടികൾക്ക്  പ്രായോഗികമായി പരിശീലിക്കുവാനുള്ള പഠന രീതിയാണ് വികസിപ്പിച്ചെടുത്തത്.